വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ ആഗ്രഹിച്ച വ്യക്തികൾക്ക്, ദൈവ സന്നിധിയിൽ വിവാഹത്തിലൂടെ ഒരുമിക്കുവാൻ അവസരം ഒരുക്കി കൊണ്ട് അനേകരെ ക്രൈസ്തവ വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിപ്പിച്ച വിശുദ്ധ വാലന്റൈനേ, ഞങ്ങളുടെ ജീവിത വിളിയിൽ സന്തോഷം കണ്ടെത്തുവാനും, ദൈവ സന്നിധിയിൽ ചെയ്ത ഉടമ്പടികൾ ലംഘിക്കാതെ ജീവിതകാലം മുഴുവൻ കഴിയുവാനും ദൈവ സന്നിധിയിൽ ഞങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കണമേ.

വിവാഹം എന്ന കൂദാശ നിഷിദ്ധമാക്കിയ ഭരണാധികാരികളെ ധിക്കരിച്ചു കൊണ്ട് ദൈവ ഹിതം നിറവേറ്റുവാൻ പരിശ്രമിച്ച വിശുദ്ധ വാലന്റെനേ വിവാഹിതരായ ദമ്പതികളെ ദൈവ സന്നിധിയിൽ സമർപ്പിക്കണമേ. . വിവാഹമെന്ന കൂദാശ മനുഷ്യനും ദൈവവും തമ്മിൽ ഉള്ള ഒരു ഉടമ്പടി ആണെന്ന് തിരിച്ചറിഞ്ഞു ജീവിക്കുവാൻ അവരെ സഹായിക്കണമേ. ഈശോയെ വിവാഹ ജീവിതത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുന്ന എന്തെങ്കിലും തിന്മകൾ ഉണ്ടായിട്ടുണ്ട് എങ്കിൽ മാപ്പു നല്കണമേ.

(നിങ്ങളുടെ ജീവിത വിളിയുമായി ബന്ധപ്പെട്ട ഒരു ആഗ്രഹം സമർപ്പിച്ചു പ്രാർത്ഥിക്കുക )വിശുദ്ധന്റെ മദ്ധ്യസ്ഥതയിൽ ഞങ്ങൾ സമർപ്പിക്കുന്ന ഈ ആഗ്രഹം ഈശോയെ നിറവേറ്റി നൽകണമേ. വിശുദ്ധ വാലന്റയിന്റെ മദ്ധ്യസ്ഥത യാചിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങൾ ആയിരിയ്ക്കുന്ന ജീവിതാന്തസ്സിന്റെ പവിത്രതയും, ദൈവത്തിലുള്ള വിശ്വാസവും ഉയർത്തിപിടിക്കുവാൻ കൃപ നൽകണമേ. ആമേൻ .

1. സ്വർഗ്ഗസ്ഥനായ ……………………………വിശുദ്ധ വാലന്റയിനേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.വിവാഹം ചെയ്യുവാൻ ആഗ്രഹിച്ചു കാത്തിരിക്കുന്നവർക്ക് വേണ്ടി……………രക്തസാക്ഷിയായ വിശുദ്ധ വാലന്റൈനേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.വിവാഹജീവിതത്തിൽ സമാധാനം നഷ്ടപെട്ടവർക്ക് സ്നേഹത്തിന്റെ അനുഭവം ഉണ്ടാകുവാൻ………………..രക്തസാക്ഷിയായ വിശുദ്ധ വാലന്റൈനേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.ദാമ്പത്യ ബന്ധത്തിൽ കൂടുതൽ കെട്ടുറപ്പും സ്നേഹവും അനുഭവപ്പെടുവാൻ ……………രക്തസാക്ഷിയായ വിശുദ്ധ വാലന്റൈനേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.അനുയോജ്യരായ ജീവിത പങ്കാളിയെ കണ്ടെത്തുവാൻ …..……….

രക്തസാക്ഷിയായ വിശുദ്ധ വാലന്റൈനേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.വിവാഹ മോചനത്തിനായി ശ്രമിക്കുന്നവർക്ക് മനസാന്തര അനുഭവം ഉണ്ടാകുവാൻ ..………....രക്തസാക്ഷിയായ വിശുദ്ധ വാലന്റൈനേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

നിങ്ങൾ വിട്ടുപോയത്

തിരുത്തപ്പെടേണ്ടതിനെ തിരുത്തണമെന്ന് നിങ്ങൾക്ക് ഒന്നിച്ച് പറയാനുള്ള ധാർമിക ഉത്തരവാദിത്തമില്ലേ?| വിശ്വാസവും വിശ്വസ്തതയും ഇത്രയും മതിയോ?