ആ സ്നേഹപിതാവിൻ്റെ (കുണ്ടുകുളം പിതാവിൻ്റെ) വിയോഗം ആദ്യമായി ഒരു പള്ളിയിൽ പറയുകയും പ്രാർത്ഥിക്കുകയും ചെയ്തത് ഞങ്ങളുടെ ഗുരുവായൂർ ഇടവകയിലായിരിക്കും.
ഏപ്രിൽ 26. ഇരുപത്തിനാല് വർഷങ്ങൾക്ക് മുൻപ് ഒരു ഞായറാഴ്ച. കുർബാനയിൽ സുവിശേഷ വായന കഴിഞ്ഞു പ്രസംഗം തുടങ്ങിയിട്ടേയുള്ളൂ. ഇടവക്കാരനായ ലാസറുണ്ണി എന്നെ പള്ളിക്കകത്തുനിന്നും പുറത്തേക്ക് വിളിച്ച് അടക്കം പറഞ്ഞു “നമ്മുടെ കുണ്ടുകുളം പിതാവ് മരിച്ചൂട്ടാ” റേഡിയോയിൽ കേട്ട വാർത്തയാണ്. പെട്ടന്ന് ഉൾകൊള്ളാൻ…










