Category: വീക്ഷണം

പെസഹ സന്ദേശം /ഫാ. ജോയി ചെഞ്ചേരില്‍ MCBS

പെസഹായുടെ അനുഗ്രഹങ്ങൾ നിറഞ്ഞ സ്നേഹത്തോടെ നേരുന്നു!!! ഇത്ര ചെറുതാകാൻ എത്ര വളരേണം!!!ഇത്ര സ്നേഹിക്കാൻ എന്തുവേണം!!!! നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിൻറെ സ്നേഹവും പരിശുദ്ധാത്മാവിൻറെ സഹവാസവും നിങ്ങളിൽ ഉണ്ടായിരിക്കട്ടെഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ

ഈ കുടുംബവർഷത്തിൽ വി.കുർബാനയോടുള്ള അതീവഭക്തിയിൽ നമ്മുടെ ഓരോ കുടുംബവും വളർന്നുവരുവാൻ ഈ വർഷത്തെ പെസഹാ യാചരണം നിമിത്തമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു…

പെസഹാവ്യാഴംചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമാണ് അന്ത്യ അത്താഴവേളയിൽ യേശു നടത്തിയ പാദക്ഷാളനം. അടിമ-ഉടമ ബന്ധങ്ങൾ അതിശക്തമായിരുന്ന ഒരു സാമൂഹിക-സാംസ്ക്കാരിക പശ്ചാത്തലത്തിൽ നടന്ന ഈ ഒറ്റപ്പെട്ട സംഭവം ഏറെ ശ്രദ്ധേയമായി. അപ്പസ്തോലപ്രമുഖനായ പത്രോസിന്റെ എല്ലാ തടസ്സവാദങ്ങൾക്കും യുക്തിഭദ്രമായി തടയിട്ടുകൊണ്ടാണ് യേശു ഈ കർമ്മം നിർവ്വഹിച്ചത്.…

സ്വയം ശൂന്യനായ യേശുവിനെ ഇനിയും നമ്മൾ അറിയേണ്ടിയിരിക്കുന്നു.

കാലുകഴുകൽ ഈശോയ്ക്ക് തൻ്റെ മരണസമയം അടുത്തു എന്ന ബോധ്യമാണ് കാലുകഴുകൽ എന്ന തന്റെ അവസാനത്തെ പാഠം നൽകാൻ പ്രേരിപ്പിച്ചത്. ഇനി പഠിപ്പിക്കലില്ല. പ്രാർത്ഥനയും താൻ എന്തൊക്കെയാണ് ശിഷ്യരെ പഠിപ്പിച്ചത് അതിന്റെയെല്ലാം പ്രവർത്തി തലങ്ങളുമാണ്. അതായത് നിശബ്ദമായ ഒരു കാൽവരി യാത്ര. അവൻ…

വിശുദ്ധ വാരമാണ്. ഗത്സമനിയിലെ ക്രിസ്തുവിനെ ഒന്ന് ധ്യാനിക്കുക നല്ലതായിരിക്കും. പ്രത്യേകിച്ച് സുവിശേഷത്തിൽ വർഗീയത ചാലിച്ച് പ്രഘോഷിക്കുന്നവർ.

പത്രോസിന്റെ വാൾ പത്രോസ് പ്രധാന പുരോഹിതന്റെ ഭൃത്യനായ മൽക്കോസിന്റെ വലതു ചെവി മുറിക്കുന്നതായി യോഹന്നാന്റെ സുവിശേഷം രേഖപ്പെടുത്തുന്നുണ്ട്. കെദ്രോൺ അരുവിയുടെ അക്കരയിലുള്ള തോട്ടത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരിന്ന യേശുവിനെ യൂദാസിന്റെ നേതൃത്വത്തിൽ പടയാളികൾ ബന്ധിക്കാൻ വരുന്ന സന്ദർഭത്തിലാണ് പത്രോസ് ആ ഭൃത്യനെ ആക്രമിക്കുന്നത്…

ഓശാനയ്ക്കു ശേഷം, തിങ്കളിലും ചൊവ്വയിലും സംഭവിച്ചവ എന്തൊക്കെയെന്നു വ്യക്തമായി വേര്‍തിരിച്ചു മനസ്സിലാക്കാൻ കഴിയില്ലെങ്കിലും…

വലിയവാര ദിനവൃത്താന്തം – 2തിങ്കൾ ന്യായവിസ്താരങ്ങളും പീഡാനുഭവങ്ങളും തുടർന്നുള്ള കുരിശുമരണവും ഒന്നും യേശുവിന് ഒരു ആകസ്മിക അനുഭവമായിരുന്നില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദീർഘദർശികൾ പറഞ്ഞവയെല്ലാം കാലസമ്പൂർണ്ണതയിൽ സംഭവിക്കുകയായിരുന്നു. അവിടുത്തെ ജനനത്തിന് ഏതാണ്ട് അഞ്ഞൂറ്റമ്പതുകൊല്ലം മുമ്പ് സഖരിയാ പ്രവാചകന്‍ പ്രവചിച്ചതാണ് ഓശാന ദിനത്തിൽ നിറവേറിയ…

ഓശാന ഞായറില്‍ കുരുത്തോലകളെ ഉയർത്തിപ്പിടിക്കുമ്പോൾ ചാട്ടവാറിനെ നാം വിസ്മരിച്ചുകൂട.

വലിയവാര ദിനവൃത്താന്തം: 1ഓശാന ക്രൈസ്തവലോകത്തെ സംബന്ധിച്ചിടത്തോളം വളരെ വിശേഷപ്പെട്ട ദിവസങ്ങളാണ് ഓശാന ഞായര്‍ മുതൽ അങ്ങോട്ടുള്ള ഏഴു ദിവസങ്ങള്‍. “കഷ്ടാനുഭവവാരം” എന്നറിയപ്പെടുന്ന ഈ ആഴ്ച “വലിയവാരം” എന്നും അറിയപ്പെടുന്നു. മാനവ ചരിത്രത്തിൽ സമാനതകളില്ലാത്ത, മഹത്തായ പലതും സംഭവിച്ചതിൻ്റെ ഓർമ്മയാണ് ഈ ആഴ്ചയെ…

കുരിശിന്‍റെ വഴി അഞ്ചാം സ്ഥലം:ശീമോന്‍ ഈശോയെ സഹായിക്കുന്നു

അഞ്ചാം സ്ഥലം ദീനാനുകമ്പയുടെ ഓര്‍മ്മസ്ഥലമാണ്. പീഡിതരോടു പക്ഷം ചേര്‍ന്ന് അവരുടെ വേദനകളെ ലഘൂകരിക്കാന്‍ മുന്നോട്ടുവരുന്നവരുടെ പ്രതിനിധിയായ കുറേനാക്കാരന്‍ ശീമോന്‍ രംഗപ്രവേശനം ചെയ്യുന്നത് ഇവിടെയാണ്. അദ്ദേഹത്തിന്‍റെ ഓര്‍മ്മകളിലൂടെ കുരിശിന്‍റെ വഴിയില്‍ ക്രിസ്തുവിന്‍റെ വേദനകളെ നാം ധ്യാനിക്കുന്നു. കഷ്ടതയനുഭവിക്കുന്നവനു പ്രാര്‍ത്ഥന മാത്രം വാഗ്ദാനം ചെയ്തു…

*കുരുത്തോലപ്പൊരുത്തം*

‘രാജ്യത്തെക്കാളും വംശത്തേക്കാളും മഹത്തായിരുന്നു അവന്‍. വിപ്ലവത്തേക്കാളും വലുതായിരുന്നു.അവന്‍ തനിച്ചായിരുന്നു. അവനൊരു ഉണര്‍വായിരുന്നു.അവന്‍, ചൊരിയപ്പെടാത്ത നമ്മുടെ കണ്ണുനീര്‍ ചൊരിയുകയും നമ്മുടെ കലാപങ്ങളില്‍ ചിരിക്കുകയും ചെയ്തു.ഇതുവരെ പിറക്കാത്തവരോടൊത്തു ജനിക്കുകയെന്നതും അവരുടെ കണ്ണുകളിലൂടെയല്ല, അവന്റെ ദര്‍ശനത്താല്‍ അവരെ കാണുകയെന്നതും അവന്റെ കരുത്താണെന്നു ഞങ്ങളറിഞ്ഞു.ഭൂമിയിലെ ഒരു നവസാമ്രാജ്യത്തിന്റെ…

അന്യായ വിധി

അന്യായ വിധി ലോകത്തിനു മേൽ ന്യായവിധി നടത്തേണ്ട ദൈവപുത്രനെ ലോകം അന്യായമായി വിധിച്ച ആ രാത്രി അവന് മൂന്നു കോടതി മുറികൾ മാറി മാറി കയറിയിറങ്ങേണ്ടി വരുന്നുണ്ട്. ശിക്ഷാർഹമായി യാതൊന്നും കാണുന്നില്ല എന്ന് വിധിയാളന് തോന്നിയിട്ടും അയാൾ അവനെതിരെ മനസ്സ് കഠിനമാക്കുകയാണ്.…

നിങ്ങൾ വിട്ടുപോയത്