Month: January 2021

ബൈഡന്‍ നടത്തിയ ഭ്രൂണഹത്യ അനുകൂല പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി യു‌എസ് മെത്രാന്‍ സമിതി

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയില്‍ ദേശവ്യാപകമായി ഗര്‍ഭഛിദ്രം നിയമവിധേയമാക്കുവാന്‍ കാരണമായ 1973-ലെ പ്രമാദമായ ‘റോയ് വി. വെയ്ഡ്’ കേസിന്റെ വാര്‍ഷിക ദിനത്തില്‍ ഭ്രൂണഹത്യയെ പരോക്ഷമായി അനുകൂലിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു‌എസ് മെത്രാന്‍ സമിതി. ജനിക്കുവാനിരിക്കുന്ന…

സ്ത്രീ പൗരോഹിത്യത്തിലേക്കുള്ള ചുവടുവയ്പ്പാണോ ഫ്രാൻസിസ് പാപ്പയുടെ പുതിയ ഉത്തരവ്? || Spiritus Domini

അൾത്താരയിൽ ശുശ്രൂഷിക്കാനും തിരുകര്‍മ്മങ്ങള്‍ക്കിടെ വിശുദ്ധഗ്രന്ഥ വായനകള്‍ നടത്താനും സ്ത്രീകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ 2021 ജനുവരി 10 ന് ഉത്തരവിറക്കി. “സ്പിരിത്തൂസ് ദോമിനി” എന്ന പേരുള്ള ഈ ഉത്തരവിൻ്റെ വിശദംശങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഡോ.സ്റ്റാൻലി മാതിരപ്പിള്ളി ഈ വീഡിയോയിലൂടെ നൽകുന്നത്.

ക്രൈസ്തവ സമൂഹത്തിന്റെ പരാതി അടിസ്ഥാനരഹിതം: വീണ്ടും ന്യായീകരിച്ച് മന്ത്രി ജലീല്‍

മലപ്പുറം: സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്റെ ഫണ്ട് വിതരണത്തില്‍ അനീതിയുണ്ടെന്ന ക്രൈസ്തവ സമൂഹത്തിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധാരണ മൂലമാണെന്നും ന്യൂനപക്ഷക്ഷേമ മന്ത്രി കെ.ടി. ജലീല്‍. തിരൂരില്‍ നടന്ന ജനപ്രതിനിധികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തെറ്റിദ്ധാരണ നീക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തും. കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍…

കത്തോലിക്കര്‍ക്ക് ഭ്രൂണഹത്യയെ പിന്തുണയ്ക്കാൻ സാധിക്കില്ല: സ്പീക്കർ പെലോസിയ്ക്കെതിരെ യു‌എസ് ആർച്ച് ബിഷപ്പ്

സാൻഫ്രാൻസിസ്കോ: കത്തോലിക്കാ വിശ്വാസികൾക്ക് മനസാക്ഷിയോട് കൂടി ഭ്രൂണഹത്യയെ പിന്തുണയ്ക്കാൻ സാധിക്കില്ലെന്ന് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണി. ഭ്രൂണഹത്യ എന്ന ഒറ്റ വിഷയത്തെ പ്രതി ജനാധിപത്യത്തെ മുഴുവൻ വിൽക്കാൻ പ്രോലൈഫ് വോട്ടർമാർ തയ്യാറാണ് എന്നത് ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ…

അനാഫൊറകള്‍ സഭയുടെ അമൂല്യസമ്പത്ത്: സീറോമലബാര്‍ ആരാധനക്രമകമ്മീഷന്‍

കാക്കനാട്: സഭയുടെ ആരാധനക്രമത്തിന്റെയും വിശ്വാസസമ്പത്തിന്റെയും നെടുംതൂണുകളായ അനാഫൊറകളെക്കുറിച്ച് ‘സീറോമലബാര്‍ സഭയിലെ അനാഫൊറകള്‍ ഒരു സാധാരണക്കാരന്റെ വീക്ഷണത്തില്‍’ എന്ന തലക്കെട്ടില്‍ ഒരു വൈദികന്‍ സത്യദീപം എന്ന ക്രൈസ്തവപ്രസിദ്ധീകരണത്തില്‍ (17.1.2021) എഴുതിയ ലേഖനം സഭയുടെ പഠനങ്ങളോട് ചേര്‍ന്ന് പോകുന്നതോ വിശ്വാസപരിപോഷണത്തിന് സഹായകരമോ അല്ലായെന്ന് സീറോമലബാര്‍…

ഹൃദയരക്തം കൊണ്ട് ഒപ്പിട്ട മുല്ലപ്പെരിയാർ ഡാം കരാർ

എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീണ് സകലതും നശിപ്പിക്കാന്‍ കഴിയുംവിധം കുറെ ജലബോംബുകൾ പര്‍വ്വതങ്ങൾക്കു മുകളില്‍ സ്ഥാപിച്ച്, പർവ്വത താഴ്വാരങ്ങളിലായിരുന്നു അവരെല്ലാവരും കൂടാരമടിച്ചിരുന്നത്. അവിടെയിരുന്നു കൊണ്ട് അതിവേഗ എട്ടുവരി പാതകളെക്കുറിച്ചും, ഫ്ളൈഓവറുകള്‍, ഫാക്ടറികള്‍, വിമാനത്താവളങ്ങള്‍, മെട്രോ നഗരങ്ങള്‍, മലയോരഹൈവേ, തീരദേശ റെയില്‍വേ തുടങ്ങി എല്ലാത്തരം…

മലങ്കരയുടെ പഞ്ചരത്നങ്ങൾ!

‘യുവാരവം’ എന്നത് എന്തൊരു പേരാണ്! പറയുമ്പോൾ തന്നെ അതിന്റെ ആരവം കാതുകളിൽ മുഴങ്ങുന്നുണ്ട്. ‘മൗനം മുറിഞ്ഞുപോകുന്നൊരിടം’ എന്ന ഇരട്ടപിറന്ന ഉപശീർഷകത്തിനു മീതെ ആ പേര് യുവത്വത്തിന്റെ ചൂടും ചൂരുമറിയിച്ചു തെളിഞ്ഞു കിടന്നു. മലങ്കര കത്തോലിക്കാ സഭയിലെ തിരുവനന്തപുരം വൈദിക ജില്ല യുവജനങ്ങൾക്കായി…

നിങ്ങൾ വിട്ടുപോയത്