കര്‍ത്താവിന്റെ വഴിയില്‍ നിന്നു ഞാന്‍ വ്യതിചലിച്ചില്ല തിന്മചെയ്ത് എന്റെ ദൈവത്തില്‍ നിന്നു ഞാനകന്നുപോയില്ല. ‘(2 സാമുവല്‍ 22: 22)|For I have kept the ways of the Lord and have not wickedly departed from my God. (2 Samuel 22:22)
ദൈവീക സംരക്ഷണത്തിൽ നിന്നും പാപം ചെയ്ത് അകന്നു പോകുന്നവരെപ്പറ്റി വ്യസനിക്കുന്നവനാണ് സ്വർഗ്ഗീയപിതാവ്. പിശാചിന്റെ പിടിയിൽപെട്ടു തന്റെ പ്രിയജനത്തിനു പാപങ്ങളിലൂടെ ജീവഹാനി സംഭവിക്കുമ്പോൾ കർത്താവ് അത്യധികം വേദനിക്കുന്നു. നാം ഓരോരുത്തരുടെയും ഉള്ളിൽ ക്രിസ്തു വസിക്കുന്നു. ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. പഴയത് കടന്നുപോയി.…









