Tag: mangalavaartha malayalam

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.

പരിശോധിക്കണമെന്നു പറഞ്ഞാണ് നേഴ്‌സ് വേഷത്തിൽ എത്തിയ ഇവർ അമ്മയിൽ നിന്നും കുഞ്ഞിനെ വാങ്ങി കടന്നു കളഞ്ഞത്. ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ നഴ്‌സിങ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കി. എന്നാൽ നഴ്‌സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ…

എപ്പിഫനി എന്ന ഗ്രീക്ക് വാക്കിന്റെയും ദനഹ എന്ന സുറിയാനി വാക്കിന്റെയും അര്‍ത്ഥം പ്രത്യക്ഷീകരണം അഥവാ, ഉദയം എന്നാണ്.

ഇന്ന് സഭയിൽ ദനഹ തിരുനാൾ ആഘോഷിക്കുകയാണ് എപ്പിഫനി എന്ന ഗ്രീക്ക് വാക്കിന്റെയും ദനഹ എന്ന സുറിയാനി വാക്കിന്റെയും അര്‍ത്ഥം പ്രത്യക്ഷീകരണം അഥവാ, ഉദയം എന്നാണ്. ക്രിസ്തുവിന്റെ പ്രത്യക്ഷീകരണം വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി നമ്മള്‍ ആചരിക്കുന്നുണ്ട്. പൗരസ്ത്യ റീത്തില്‍ മൂന്നാം നൂറ്റാണ്ടു മുതലാണ് ഈ…

ഗര്‍ഭസ്ഥശിശുവിന്റെ അംഗവൈകല്യം ഗര്‍ഭച്ഛിദ്രത്തിന് കാരണമാകരുത്പ്രൊ| ലൈഫ് അപ്പോസ്തലേറ്റ്

ഗര്‍ഭസ്ഥശിശുവിന്റെ അംഗവൈകല്യംഗര്‍ഭച്ഛിദ്രത്തിന് കാരണമാകരുത്: കൊച്ചി: ഗര്‍ഭസ്ഥശിശുവില്‍ കണ്ടെത്തുന്ന അംഗവൈകല്യം ഗര്‍ഭച്ഛിദ്രത്തിനു കാരണമായി വ്യാഖ്യാനിക്കുന്നത് ആശങ്കജനകമാണെന്നു സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. വാണിജ്യ വ്യവസായ മുന്നേറ്റം നടത്തുന്ന കാലഘട്ടത്തില്‍, മികച്ച ഉത്പന്നങ്ങള്‍ കണ്ടെത്തി സ്വന്തമാക്കുന്ന വിധത്തില്‍ മനുഷ്യജീവനെ ആവശ്യാനുസരണം…

സീറോമലബാർ സഭാസിനഡ് വെള്ളിയാഴ്ച ആരംഭിക്കുന്നു

കാക്കനാട്: സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ മുപ്പതാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം 2022 ജനുവരി 7ന് വൈകുന്നേരം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കുന്നു. സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ…

ഗർഭസ്ഥശിശുവിന് പ്രശ്നങ്ങളുണ്ടെങ്കിൽ ഭ്രൂണഹത്യ അമ്മയ്ക്ക് തീരുമാനിക്കാമത്രെ! |ഗർഭധാരണത്തിൻ്റെ നിമിഷം മുതൽ അതീവശ്രദ്ധയോടെ ജീവൻ സംരക്ഷിക്കപ്പെടണം.

” ഒരു ശിശു അവൻ്റെ അമ്മയുടെ ഉദരത്തിൽ സുരക്ഷിതനല്ലെങ്കിൽ ലോകത്ത് എവിടെയാണ് അവന് സുരക്ഷിതനായിരിക്കാൻ കഴിയുന്നത്?” എന്ന ഫിൽ ബോസ്മാൻസിൻ്റെ ചോദ്യത്തിനൊപ്പം,”ഗർഭസ്ഥശിശുവിൽ കണ്ടെത്തുന്ന അംഗവൈകല്യം ഗർഭഛിദ്രത്തിന് കാരണമായിക്കൂടാ. എന്തെന്നാൽ അത്തരമൊരു പരിമിതിയോടെയുള്ള ജീവനും ദൈവം ആഗ്രഹിച്ചതും വിലമതിക്കുന്നതാണ്. ലോകത്തിൽ ശാരീരികമോ ആത്മീയമായ…

മാർ റാഫേൽ തട്ടിൽ:ഇന്ത്യയുടെ മഹായിടയൻ

ജനുവരി മാസം തട്ടിൽ പിതാവിന് അനുഗ്രഹങ്ങളുടെ മാസമാണ്.മെത്രാനായത് ഒരു ജനുവരി 15-നാണ്.പിന്നെ ഷംഷാബാദ് മെത്രാനായത് വീണ്ടും ഒരു ജനുവരി 7-നാണ്.മെത്രാൻ എന്ന നിലയിൽ ബഹു.ആൻഡ്രൂസ് താഴത്തു പിതാവിന്റെ സഭാ ശുശ്രൂഷാപാടവവും കുണ്ടുകുളം പിതാവിന്റെ പാവങ്ങളോടുള്ള കരുതലും ചേർന്നാൽ മാര്‍ റാഫേല്‍ തട്ടിലായി.തന്നെ…

സഹൃദയ-ആശാകിരണം കാൻസർ ഡിറ്റക്ഷൻ മൊബൈൽ ക്ലിനിക് ഉദ്‌ഘാടനം ചെയ്തു.

പ്രാരംഭദശയിൽ കണ്ടെത്തിയാൽ ചികിത്സയിലുടെ പൂർണമായും ഭേദപ്പെടുത്താനാവുന്ന രോഗമാണ് കാൻസർ എന്ന അറിവ് ജനങ്ങളിലേക്ക് പകരുന്നതിനൊപ്പം രോഗനിർണയത്തിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതും കാലികപ്രാധാന്യമുള്ള വിഷയങ്ങളാണെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആൻറണി കരിയിൽ അഭിപ്രായപ്പെട്ടു. അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുമായി…

ആരോഗ്യപ്രവർത്തകരുടെ കരങ്ങൾ ദൈവപിതാവിന്റെ കാരുണ്യഹസ്തത്തിന്റെ അടയാളങ്ങൾ| ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: രോഗീപരിചരണത്തിൽ കൂടുതൽ വ്യാപൃതരാകാൻ വിശ്വാസീസമൂഹത്തെ ഉദ്‌ബോധിപ്പിച്ചും ആതുരശുശ്രൂഷകർക്ക് പ്രചോദനമേകിയും ഫ്രാൻസിസ് പാപ്പയുടെ വിശേഷാൽ സന്ദേശം. ലൂർദ് നാഥയുടെ തിരുനാൾ ദിനത്തിൽ (ഫെബ്രുവരി 11) ആഗോളസഭ ആചരിക്കുന്ന ലോക രോഗീദിനത്തോട് അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച സന്ദേശത്തിൽ, ആരോഗ്യപ്രവർത്തകരുടെ കരങ്ങൾ…

നിങ്ങൾ വിട്ടുപോയത്