Let’s reflect and remember the special days of October
October 1 : Saint Therese of LisieuxOctober 2: The Holy Guardian AngelsOctober 4: Saint Francis Assisi 5: Saint Faustina KowalskaOctober 7: Our Lady of Rosary October 11: Saint John XX111…
October 1 : Saint Therese of LisieuxOctober 2: The Holy Guardian AngelsOctober 4: Saint Francis Assisi 5: Saint Faustina KowalskaOctober 7: Our Lady of Rosary October 11: Saint John XX111…
We need more dedicated Priest to say Holy Mass in far-flung areas, and perform baptism to new members of the church, and extreme unction to the sick & dying Let’s…
വാർദ്ധക്യത്തിന്റെ വിരഹവും വിരസതയുമകറ്റി നൂറുകണക്കിന് വയോജനങ്ങൾക്ക് തണലേകിയ സൗഖ്യസദൻ വയോജനമന്ദിരം സ്ഥാപിതമായതിന്റെ മുപ്പതുവർഷം പൂർത്തിയാക്കുകയാണ്. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ചെത്തിക്കോട് ഗ്രാമത്തിൽ 1993 ഒക്ടോബർ 2 നാണ് സൗഖ്യസദൻ 7 അന്തേവാസികളുമായി പ്രവർത്തനമാരംഭിച്ചത്. ജീവകാരുണ്യ,സാമൂഹ്യക്ഷേമ മേഖലയിൽ അതിരൂപതയുടെ സുപ്രധാന സംഭാവനകളിലൊന്നായ സേവ് എ ഫാമിലി പ്ലാൻ പദ്ധതിയുടെ രജതജൂബിലി വർഷ സ്മാരകമായാണ് സൗഖ്യസദൻ എന്ന ആശയം ആസൂത്രണം ചെയ്യപ്പെട്ടത് . അതിരൂപതയിൽ ആരംഭിച്ച് ഭാരതത്തിലാകമാനം പതിനായിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വാശ്രയത്വത്തിലേക്ക് വാതിൽ തുറന്നു കൊടുത്ത സേവ് എ ഫാമിലി പ്ലാൻ പദ്ധതിയുടെ സ്ഥാപകൻ മോൺ. അഗസ്റ്റിൻ കണ്ടത്തിലച്ചനാണ് വയോജനമന്ദിരം എന്ന ആശയം മുന്നോട്ടു വച്ചത്. ശാന്തമായ അന്തരീക്ഷമുള്ള സ്ഥലം എന്ന നിലയിൽ ചെത്തിക്കോട് ഗ്രാമം ഇതിനായി തെരഞ്ഞെടുക്കപ്പെട്ടു. സ്ഥലത്തിൻറെ ഉയർച്ച താഴ്ചകൾക്കും പരിസ്ഥിതി ഭംഗിക്കും കേടുവരുത്താതെ ലാറി ബേക്കർ മാതൃകയിൽ നിർമാണം പൂർത്തീ കരിച്ച സൗഖ്യസദന്റെ ഉദ്ഘാടനം അന്നത്തെ അതിരൂപതാ സഹായമെത്രാൻ മാർ ജേക്കബ് മനത്തോടത്താണ് നിർവഹിച്ചത്. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിലെ സന്യാസിനികളാണ് സൗഖ്യസദനിലെ ശുശ്രുഷകൾക്ക് ആദ്യകാലം മുതൽ നേതൃത്വം നൽകി വരുന്നത്.പലകാരണങ്ങളാൽ കുടുംബങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്നവരും ആരോരുമില്ലാത്തവരുമായ വയോജനങ്ങൾക്ക് ആശ്രയവും സ്നേഹ പരിചരണങ്ങളുമേകി സംരക്ഷിക്കുന്നതിനാണ് സൗഖ്യസദൻ ശ്രദ്ധവയ്ക്കുന്നത്. പ്രത്യേക ഇടപെടലു കളിലൂടെ സാധിക്കുമെങ്കിൽ സ്വന്തം കുടുംബത്തോടൊപ്പം വീണ്ടും ചേരാൻ സഹായിക്കുകയും ചെയ്യുന്നു. സമപ്രായക്കാർ തമ്മിൽ പരസ്പര പങ്കുവയ്പ്പിനും സഹകരണത്തിനും സൗകര്യപ്രദമായ അന്തരീക്ഷം വാർദ്ധക്യകാലത്തെ ഏകാന്തതയും വിരസതയും വിരഹദുഃഖങ്ങളും അകറ്റാൻ സഹായകമാണെന്നാണ് അന്തേവാസികളുടെ പക്ഷം. സർഗ്ഗവാസനകളുടെ കനലുകൾ ചാരം മൂടിപ്പോകാതെ പ്രോജ്വലമാക്കാനുള്ള അവസരങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്. ഇടവേളകളിൽ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പടെയുള്ള വൈദ്യസഹായങ്ങളും സംഘടിപ്പിക്കുന്നു. ഇടവകകളിൽ നിന്നുള്ള സംഘങ്ങൾ, അയൽക്കൂട്ടങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവരുടെ ഇടക്കിടെയുള്ള സന്ദർശനങ്ങൾ ഇവർക്ക് നൽകുന്ന സന്തോഷവും ആശ്വാസവും ചെറുതല്ലെന്നും ഇവർ സാക്ഷ്യ പ്പെടുത്തുന്നു. മോൺ.അഗസ്റ്റിൻ കണ്ടത്തിൽ സാധ്യമായ സമയങ്ങളിലെല്ലാം ഇവിടത്തെ അന്തേവാസികളോടൊപ്പം താമസിക്കു ന്നതിലും പ്രാർത്ഥനയിലും ഭക്ഷണത്തിലും വിനോദത്തിലും പങ്കുചേരുന്നതിലും തത്പരനായിരുന്നു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലാണ് സൗഖ്യസദന്റെ ഇപ്പോഴത്തെ ഡയറക്ടർ. നിലവിൽ 35 അംഗങ്ങൾ ഈ കുടുംബത്തിലുണ്ട്. നാളിതുവരെ 312 പേർ ഇവിടെ ശുശ്രുഷ നേടിക്കഴിഞ്ഞു. കുടുംബങ്ങളുമായുള്ള പ്രശ്നങ്ങൾ തീർത്ത് 152 പേരെ സ്വഭവനങ്ങളി ലേക്കുതന്നെ തിരികെ എത്തിക്കാനും സൗഖ്യസദന് കഴിഞ്ഞിട്ടുണ്ട്. അകാലമരണം സംഭവിക്കാത്ത ഏവർക്കും വാർദ്ധക്യം ഉറപ്പാണെന്നുള്ള ബോധ്യം സമൂഹത്തിനു പകർന്നുകൊണ്ട് വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി അവയ്ക്ക് സാധ്യമായ പരിഹാരം കണ്ടെത്തുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന സൗഖ്യസദന്റെ മുപ്പതാം വാർഷിക ആഘോഷങ്ങൾ ഒക്ടോബർ 2 ന് രാവിലെ 6.30…
4 -രണ്ടാം ദിവസം ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ…
https://nammudenaadu.com/wp-admin/post.php?post=57082&action=edit
എറണാകുളം: കരിസ്മാറ്റിക് നവീകരണത്തിന്റെ ഇന്ത്യയിലെ തുടക്കക്കാരിൽ ഒരാളും സഭയുടെ വിവിധ സ്ഥാനങ്ങളിൽ ശുശ്രൂഷ നിർവഹിച്ച പ്രൊഫ.സി.സി. ആലീസ്കുട്ടിയുടെ എൺപതാം പിറന്നാൾ കെയ്റോസ് മീഡിയയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. കെ.സി.ബി.സി ആസ്ഥാനമായ എറണാകുളം പി.ഒ .സി യിൽ വച്ച് കൃതജ്ഞതാ ബലിയോടെയാണ് പരിപാടികൾ ആരംഭിച്ചത്.…
കൊച്ചി: ലിബിയയില്‍ അണക്കെട്ട് തകര്‍ന്ന് 11,300 ആളുകള്‍ മരണപ്പെടുകയുംപതിനായിരത്തിലേറെ പേരെ കാണാതാവുകയും ചെയ്തസാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍കേന്ദ്ര സര്‍ക്കാരും കേരള, തമിഴ്നാട് സംസ്ഥാന സര്‍ക്കാരുകളുംഅടിയന്തിരമായി ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് പ്രൊ -ലൈഫ്അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ലിബിയയിലെ ഡാം തകര്‍ന്ന സംഭവം കേരളത്തിലെ ആറ്…
എനിക്ക് അധികവിശ്വാസവും സ്നേഹവുമുള്ള സഹായിയായ മാലാഖയേ! എൻ്റെ കാവലായി സർവ്വേശ്വരനാൽ അങ്ങുന്നു നിയമിക്കപ്പെട്ടിരിക്കയാൽ, എന്നെ വിട്ടു പിരിയാതെ എല്ലായ്പ്പോഴും കാത്തുരക്ഷിച്ച് ആദരിച്ച് വരുന്നുവല്ലോ. ഇപ്രകാരമുള്ള അങ്ങയെ സഹായത്തിനും മറ്റനേകം ഉപകാരങ്ങൾക്കും അങ്ങേയ്ക്ക് എത്രയോ സ്തോത്രം ചെയ്യേണ്ടതാകുന്നു. ഞാൻ നിദ്രചെയ്യുമ്പോൾ അങ്ങുന്ന് എന്നെ…