യു.എസിലെ സഭയ്ക്ക് നവവൈദികനെ സമ്മാനിച്ച് ഗ്രേറ്റ് ബ്രിട്ടൺ രൂപത! ഡീക്കൻ യൂജിൻ ജോസഫിന്റെ തിരുപ്പട്ട സ്വീകരണം ഇന്ന്.
യു.കെ: ജനിച്ചത് കേരളത്തിൽ, വളർന്നത് ബ്രിട്ടണിൽ, ദൈവം തിരഞ്ഞെടുത്തത് അമേരിക്കയ്ക്കുവേണ്ടി! ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാംഗമായ ഡീക്കൻ യൂജിൻ ജോസഫ് അമേരിക്കൻ സംസ്ഥാനമായ ഒഹിയോയിലെ കൊളംബസ് രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിക്കുമ്പോൾ കേരളത്തിലെയും ബ്രിട്ടണിലെയും അമേരിക്കയിലെയും മലയാളി സമൂഹത്തിന് ഇത് അഭിമാന…










