തെരുവുകളിൽ സ്നേഹസമ്മാനവുമായി സഹൃദയ സമരിറ്റൻസ്*
ആഘോഷങ്ങൾ അന്യമായവരുമായി നമ്മുടെ സന്തോഷങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് അവ അർത്ഥപൂർണമാകുന്നതെന്ന് സിറ്റി പോലീസ് അസി.കമ്മീഷണർ കെ.ലാൽജി അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, തെരുവിലലയുന്നവർക്ക് ക്രിസ്തുമസ് ദിനത്തിൽ ഭക്ഷണം നൽകുന്നതിനായി സംഘടിപ്പിച്ച സ്നേഹ സമ്മാനം പദ്ധതി ഹൈക്കോടതി ജംഗ്ഷനിൽ ഉദ്ഘാടനം…







