പ്രിയപ്പെട്ടവരേ,

ബഹുമാനപ്പെട്ടവട്ടായിലച്ചന്റ്റെ വാക്കുകൾ നമ്മുടെ മനസ്സുകളിൽ വലിയ ജ്വലനം സൃഷ്ടിക്കട്ടെ .

വിവാഹം ,കുടുംബം ,കുഞ്ഞുങ്ങൾ ഏതൊരു സമൂഹത്തിന്റ്റെയും നിലനിൽപ്പിന് ആവശ്യമാണ് .

കുഞ്ഞുങ്ങൾ കുറയുമ്പോൾ കുടുംബങ്ങൾ തളരുന്നു ,സഭയ്‌ക്കും സമൂഹത്തിനും തകർച്ച നേരിടേണ്ടിവരും .

കാരണമില്ലാതെ വൈകുന്നു, വിവാഹം വേണ്ടെന്ന് വെയ്ക്കുന്നവർ ,.ആഗ്രഹിക്കുന്ന അനേകം യുവതീയുവാക്കൾക്ക് ജീവിതപങ്കാളികളെ ലഭിക്കുന്നില്ല .

ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വർദ്ധിച്ചപ്പോൾ കുഞ്ഞുങ്ങളുടെ പഠനച്ചിലവ് വർദ്ധിച്ചു .പ്രസവം ആശുപത്രികളിൽ ആയപ്പോൾ ചിലവുകൾ കൂടി .

2011 -ൽ കെസിബിസി പ്രൊ ലൈഫ് സമിതി ജീവസമൃദ്ധി -എന്ന പേരിൽ വലിയ കുടുംബങ്ങളെ ആദരിക്കുന്ന പ ദ്ധ്യതി നടന്നു .രണ്ടിൽ കൂടുതൽ കുട്ടികളുണ്ടായാൽ കുഞ്ഞുങ്ങൾക്കു നിയമപരമായ അവകാശങ്ങൾ ഉണ്ടാകുകയില്ല ,മാതാപിതാക്കൾക്ക് ശിക്ഷ ഉണ്ടാക്കുമെന്നുമുള്ള നിയമനിർമ്മാണ നീക്കമുണ്ടായ സാഹചര്യത്തിൽ ആയിരുന്നു അത് .

കൂടുതൽ കുട്ടികൾ നാടിൻെറ നന്മകൾക്ക് ,വലിയ കുടുംബം സംതൃപ്‌ത കുടുംബം …എന്ന സന്ദേശം ജീവസമൃദ്ധി വഴി കെസിബിസി പ്രൊ ലൈഫ് മുന്നോട്ടുവെച്ചു .

മനുഷ്യരാണ് സമൂഹത്തിൻെറ സമ്പത്തെന്ന് വിശ്വസിക്കുവാൻ ,അത് പറയുവാൻ നാം തയ്യാറാകണം .ഉദരത്തിൽ ജനിച്ച കുഞ്ഞിന് ജനിക്കുവാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത് .

ആദരണീയനായ വട്ടായിലച്ചൻ പറഞ്ഞ സന്ദേശം വ്യാപകമായി നമ്മുടെ സമൂഹത്തിലെത്തിക്കുവാൻ ആത്മാർത്ഥമായി പരിശ്രമിക്കണമെന്നും അഭ്യർത്ഥിക്കുന്നു .

സാധിക്കുന്നവർ എല്ലാം കൂടുതൽ കുട്ടികളെ സ്വീകരിച്ചു
വളർത്തുമെന്ന് തിരുമാനിക്കുക . സാമ്പത്തികമായി വിഷമിക്കുന്ന ഒരു മാതാവിൻെറ പ്രസവചിലവ് നൽകി സഹായിച്ചും ,ഒരു കുഞ്ഞിൻെറ പഠനം സ്പോൺസർ ചെയ്‌തും ,നിർദ്ധന കുടുംബത്തിലെ ഒരു യുവതിയുടെ വിവാഹച്ചിലവ് നൽകിയും ,ഉചിതമായ ജീവിത പങ്കാളികളെ കണ്ടെത്തുവാൻ മാർഗനിർദേശങ്ങൾ നൽകിയും ..നമ്മുടെ പിന്തുണ ഉറപ്പുവരുത്തുക
.

കെസിബിസി പ്രൊ ലൈഫ് സമിതിക്ക് കെസിബിസി പ്രെസിഡണ്ട് അഭിവന്ന്യ മേജർ ആർച്ചുബിഷപ്പ് കാർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവും മറ്റെല്ലാ പിതാക്കന്മാരും ജീവൻെറ സംരക്ഷണ ശുശ്രുഷകൾക്ക് വലിയ പ്രോത്സാഹനം നൽകിവരുന്നു .കെസിബിസി ഫാമിലി ,പ്രൊ ലൈഫ് കമ്മീഷൻെറ ചെയര്മാൻ അഭിവന്ന്യ ഡോ .പോൾ ആൻ്റണി മുല്ലശ്ശേരി പിതാവ് മഹനീയ നേതൃത്വം നൽകുന്നു .ഫാ .പോൾ സെമേന്തി അച്ചൻ കെസിബിസി തലത്തിൽ പി ഓ സി കേന്ദ്രമാക്കി ഏകോപനം നിർവഹിക്കുന്നു .

പ്രൊ ലൈഫ് ശുശ്രുഷകൾക്ക് പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിക്കുന്നു .

ഇടവക രൂപതാ തലങ്ങളിൽ പ്രൊ ലൈഫ് ശുശ്രുഷകളിൽ സഹകരിക്കുവാൻ അഭ്യർത്ഥിക്കുന്നു .

സസ്നേഹം ,

സാബു ജോസ് .

പ്രെസിഡണ്ട് കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി .9446329343 .sabujosecochin@gmail .com