Category: ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ദൈവവചനം വളര്‍ന്നു വ്യാപിച്ചു.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 24)|The word of God increased and multiplied.(Acts 12:24)

ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ദൈവവചനം. 469 ഭാഷകളിൽ ബൈബിൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന ഗ്രന്ഥവും ഇതു തന്നെ. അഞ്ഞൂറ് കോടിയിലേറെ പ്രതികൾ പല ഭാഷകളിലായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഒരു കുഴപ്പവും തട്ടാതെയുള്ള പരിരക്ഷ, പരിഭാഷ, വിതരണം…

മണവാളന്‍മണവാട്ടിയിലെന്നപോലെ നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും.(ഏശയ്യാ 62:5)|As the bridegroom rejoices over the ബ്രിദ്ഗെ, so shall your God rejoice over you.(Isaiah 62:5)

കർത്താവ് നമ്മളിൽ സന്തോഷിക്കുന്നത് മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നത് പോലെയാണ്. മണവാളൻ വിവാഹം കഴിക്കുമ്പോൾ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് വളരെ ഏറെ പ്രതീക്ഷകൾ ഉണ്ട്. കുടുംബ ജീവിതം, തലമുറകൾ, ഭാവി എന്നിങ്ങനെ ഉള്ള പല കാര്യങ്ങളും മണവാളൻ സ്വപ്നം കാണുന്നത് മണവാട്ടിയിലൂടെ ആണ്.…

ഞാന്‍ നിങ്ങളെ രക്‌ഷിച്ച്‌ അനുഗ്രഹമാക്കും. ഭയപ്പെടേണ്ടാ, കരുത്താര്‍ജിക്കുവിന്‍. (സഖറിയാ 8:13)|I save you, and you shall be a blessing. Fear not, but let your hands be strong.(Zechariah 8:13)

ദൈവാനുഗ്രഹം വരുന്നത് ഒരു വ്യക്തി തന്റെ ജീവിതത്തെ ദൈവകരങ്ങളിൽ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്. ദൈവത്തിന്‍റെ ഹിതപ്രകാരം തന്‍റെ ജീവിതത്തെ നടത്തുന്നതിനും, തന്‍റെ സമ്പത്തു മുഴുവന്‍ ദൈവഹിതപ്രകാരം ഉപയോഗിക്കുന്നതിനും അബ്രാഹം മനസ്സു കാണിച്ചു. ഈ സമ്പൂര്‍ണ്ണ സമര്‍പ്പണം ദൈവാനുഗ്രഹത്തിന്‍റെ ഒഴുകിയെത്തലില്‍ കാരണമായി. “ഇതാ കര്‍ത്താവിന്‍റെ…

നിങ്ങളുടെ സകല കാര്യങ്ങളും സ്‌നേഹത്തോടെ നിര്‍വഹിക്കുവിന്‍.(1 കോറിന്തോസ്‌ 16:14)|Let all that you do be done in love.(1 Corinthians 16:14)

നമ്മുടെ നിയന്ത്രണത്തിൽ നിൽക്കാത്ത ഒരു വികാരമാണ്‌ സ്‌നേഹം എന്നാണ്‌ അനേകരുടെയും പക്ഷം, പ്രത്യേകിച്ച്‌ പ്രണയബദ്ധരാകുന്നതിനോടുള്ള ബന്ധത്തിൽ. എങ്കിലും യഥാർഥ സ്‌നേഹം കേവലം ഒരു തോന്നലല്ല. ഹ്യദയത്തിന്റെ വൈകാരിക പ്രവൃത്തിയാണ്‌ അതിന്റെ ഒരു സവിശേഷ ലക്ഷണം. ‘അതിശ്രേഷ്‌ഠ മാർഗമായി വചനം സ്‌നേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്‌.…

കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍. (സുഭാഷിതങ്ങള്‍ 16:20)|Blessed is he who trusts in Lord. (Proverbs 16:20)

ജീവിതത്തിൽ ഭാഗ്യവാൻ എന്നു നാം പലരെക്കുറിച്ചും നാം പറയാറുണ്ട്. ഏറ്റവും വലിയ ഭാഗ്യവാൻ ആരായിരിക്കും. തിരുവചനം പറയുന്നത് കർത്താവിൽ ആശ്രയിക്കുന്നവൻ ആണ് ഏറ്റവും വലിയ ഭാഗ്യവാൻ.കര്‍ത്താവില്‍ ആശ്രയിക്കുന്നവൻ വീണ്ടും ശക്തി പ്രാപിക്കും എന്നു തിരുവചനം പറയുന്നു. കർത്താവിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു…

പാപത്തില്‍ നിന്നു മോചിതരായി ദൈവത്തിന്‌ അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്‌ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ്‌. (റോമാ 6:22)|You have been set free from sin and have become slaves of God, the fruit you get leads to sanctification and its end, eternal life.(Romans 6:22)

ഒരു ക്രൈസ്തവ വിശ്വാസി തങ്ങള്‍ ഇഹലോക സുഖങ്ങള്‍ക്ക് വേണ്ടിയാണോ ജീവിക്കുന്നത്, അതോ വിശുദ്ധിയില്‍ ജീവിക്കുകയാണോ ചെയ്യേണ്ടതെന്ന് സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. ഈ ലോകം അശുദ്ധം ആയിരിക്കാം അശുദ്ധമായി ലോകത്തിൽ വിശുദ്ധരായി ജീവിക്കാൻ ആണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത് . വിശുദ്ധരായി ആരും ജനിക്കുന്നില്ല…

ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്‌; എങ്കിലും കര്‍ത്താവിന്‌എന്നെപ്പറ്റി കരുതലുണ്ട്‌;(സങ്കീര്‍ത്തനങ്ങള്‍ 40:17)|As for me, I am poor and needy, but the Lord takes thought for me.(Psalm 40:17)

ദൈവ മക്കളെ നാം ഓരോരുത്തരുടെയും കാര്യത്തിൽ ദൈവത്തിന് പ്രത്യേക പദ്ധതികൾ ഉണ്ട്. ആയതിനാൽ വരാനിരിക്കുന്ന നാളെകളെക്കുറിച്ച് ആകുലപ്പെടുകയല്ല, സന്തോഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ദൈവപരിപാലനയിലുള്ള വിശ്വാസം ആയിരിക്കണം ഈ സന്തോഷത്തിന്റെ കാതൽ. ദൈവം നമുക്കായി സൃഷ്ടിച്ച മനോഹരമായ ഇന്നത്തെ ദിവസത്തെ ഓർത്തു അവിടുത്തേക്ക്…

ഈ ദാസന്‌ അങ്ങയുടെ ശക്‌തി നല്‍കണമേ!(സങ്കീര്‍ത്തനങ്ങള്‍ 86:16)|Give your strength to your servant, (Psalm 86:16)

ദൈവം നമ്മെ പരാജിതരോ ദുഃഖിതരോ ആയി കാണുവാൻ ആഗ്രഹിക്കുന്നില്ല. ശക്തിക്കായി കർത്താവിനെ ആശ്രയിക്കുന്നവർ ഭാഗ്യവാന്മാരാണ് എന്ന് സങ്കീർത്തനം പറയുന്നു. കർത്താവ് നാം ഓരോരുത്തർക്കും വിജയം നൽകുന്ന യോദ്ധാവാണ്. കർത്താവു നമ്മോടു കൂടി ഉണ്ടെങ്കിൽ നമുക്ക് എല്ലാ വിജയവും സാധ്യമാകും. ദൈവത്തിൽ ആശ്രയിക്കാനുള്ള…

സ്‌നേഹിതനോടു ദയ കാണിക്കാത്തവന്‍സര്‍വശക്‌തനോടുള്ള ഭക്‌തിയാണ്‌ ഉപേക്‌ഷിക്കുന്നത്‌.(ജോബ്‌ 6:14)|He who withholds kindness from a friend forsakes the fear of the Almighty. (Job 6:14)|ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ആഗ്രഹിക്കുന്നത് മനുഷ്യന്റെ സ്നേഹം, ദൈവത്തിന്റെ സ്നേഹം പോലെ മാറ്റമില്ലാത്തത് ആയിരിക്കണം എന്നാണ്. സഹോദരങ്ങൾ തമ്മിൽ സ്നേഹം സ്വീകരിക്കുന്നതിനേക്കാൾ, പരസ്പരം സ്നേഹം പങ്കുവെയ്ക്കാൻ തയാറുള്ളവരായിരിക്കണം. സ്വീക​രി​ക്കു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലുണ്ട്‌ എന്ന യേശു​വി​ന്റെ വാക്കുകൾ സ്നേഹത്തിന്റെ പൂർണ്ണതയ്ക്ക് അടിവ​ര​യി​ടു​ന്നു. സ്‌നേഹം സ്വീക​രി​ക്കു​ന്നത്‌ വളരെ​യ​ധി​കം സന്തോഷം…

നിങ്ങൾ വിട്ടുപോയത്