ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്‍. മനുഷ്യന്‍റെ കഴിവുകൊണ്ടുനേടുന്നതല്ല, ദൈവം സൗജന്യമായി നല്‍കുന്നതാണ് അനുഗ്രഹം. അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനായി മനുഷ്യന്‍ ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. ഉല്‍പ്പത്തി പുസ്തകത്തിന്‍റെ 12 അദ്ധ്യായത്തിൽ അബ്രാഹവുമായി ദൈവം നടത്തുന്ന സംഭാഷണത്തില്‍ ഈ അനുഗ്രഹത്തിന്‍റെ വ്യവസ്ഥകള്‍ നാം കാണുന്നുണ്ട്. അബ്രാഹം അനുഗ്രഹം പ്രാപിച്ചതിന്‍റെ ഒന്നാമത്തെ കാരണം ത്യജിക്കേണ്ടതിനെ ത്യജിക്കാനുള്ള സന്നദ്ധതയായിരുന്നു. സ്വന്തദേശത്തെയും പിതൃഭവനത്തെയും ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവനതു ചെയ്തു. ഈ ലോകത്തോട് നമ്മെ ആകര്‍ഷിപ്പിക്കുന്നതും, വശീകരിക്കുന്നതുമായ ഭൗതികകാര്യങ്ങളോടുള്ള വേര്‍പാട് അനിവാര്യമത്രെ

ഒരുവന്‍റെ അവകാശങ്ങളെ സന്തോഷത്തോടുകൂടി വിട്ടുകൊടുക്കുമ്പോഴാണ് ദൈവാനുഗ്രഹം കടന്നു വരുന്നത്. പരിഭവം കൂടാതെ അബ്രാഹം തന്‍റെ പ്രിയപ്പെട്ട മകനെ ദൈവത്തിനു കൊടുത്തു. ഏറ്റവും ഇഷ്ടപ്പെട്ടതൊക്കെ ജീവിതത്തില്‍ നഷ്ടപ്പെടുമ്പോള്‍ പതറാതെ നില്‍ക്കുവാന്‍ നമുക്കു കഴിയുമോ? തന്‍റെ പുറങ്കുപ്പായം ആവശ്യപ്പെടുമ്പോള്‍ ഉടുപ്പ് കൂടി കൊടുക്കുവാനും, ഒരു മൈല്‍ ദൂരം കൂടെ നടക്കുവാനാവശ്യപ്പെടുന്നവനൊപ്പം മറ്റൊരു മൈല്‍കൂടി നടക്കുവാനും യേശു പഠിപ്പിക്കുന്നത് നാം ധ്യാനവിഷയമാക്കണം. ഇത്തരത്തിലുള്ള മനോഭാവം കാത്തുസൂക്ഷിക്കുന്നവനെ ദൈവം അനുഗ്രഹിക്കും.

സോദോമില്‍ നിന്നും അനര്‍ഹമായി ലഭിച്ച ധനമെല്ലാം അബ്രാഹം ഉപേക്ഷിച്ചു. ഏതു മാര്‍ഗ്ഗത്തില്‍കൂടി പണം ലഭിച്ചാലും അതു ദൈവത്തില്‍ നിന്നും ലഭിക്കുന്നതാണെന്നു തെറ്റിദ്ധരിക്കുന്നവരുമുള്ള ധനപരമായ സമൃദ്ധിയാണ് ദൈവാനുഗ്രഹമെന്നു പഠിപ്പിക്കുന്നവരുണ്ട്. പണസംബന്ധമായ കാര്യങ്ങളിലെ ചെറിയ അവിശ്വസ്തതകള്‍ പോലും ദൈവത്തില്‍ നിന്ന് അനുഗ്രഹം പ്രാപിക്കുന്നതിന് തടസ്സമായിത്തീരാം. നാലാമതായി അബ്രഹാമിനെ ദൈവം അനുഗ്രഹിച്ചതിന്‍റെ ഒരു പ്രധാന കാരണം അവന്‍റെ അനുസരണമാണ്. വ്യക്തിയില്‍ ദൈവാനുഗ്രഹം വരുന്നത് അവന്‍ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്. ദൈവത്തിന്‍റെ ഹിതപ്രകാരം തന്‍റെ ജീവിതത്തെ സമർപ്പിക്കുന്നതിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്