Category: ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിക്കുവിന്‍.(നിയമാവര്‍ത്തനം 4:2)|You may keep the commandments of the LORD your God that I command you.(Deuteronomy 4:2)

ദൈവമായ കർത്താവിൻറെ കൽപ്പനകൾ എന്നുപറയുന്നത് ദൈവത്തിൻറെ വചനം ആണ്. നാം കർത്താവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ നാം കർത്താവിൻറെ കൽപ്പനകൾ ആകുന്ന വചനങ്ങൾ അനുസരിക്കും. ദൈവം തിന്മയുടെയും മരണത്തിന്റെയും അധീനതയില്‍നിന്ന് മനുഷ്യകുലത്തെ രക്ഷിക്കുന്നതിന്റെ വിവരണമാണല്ലോ വചനം. നാം പ്രകാശമായ ദൈവത്തിൻ വചനം അംഗീകരിക്കുന്നില്ലെങ്കിൽ, അത്…

സമാധാനത്തിനും പരസ്‌പരോത്‌കര്‍ഷത്തിനും ഉതകുന്നവ നമുക്ക്‌ അനുവര്‍ത്തിക്കാം.(റോമാ 14:12)|let us pursue what makes for peace and for mutual upbuilding.(Romans 14:19)

സമാധാനം നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, ഈ ലോകത്തിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും വളരെയധികം ശ്രദ്ധ ചെലുത്താറുമുണ്ട്. എന്നാൽ, സമാധാനം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തുന്നത് അക്രമങ്ങളും യുദ്ധങ്ങളും ഇല്ലാത്ത…

കര്‍ത്താവ്‌ നമുക്കുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കുമോ?(1 സാമുവല്‍ 14:6)|The LORD will work for us(1 Samuel 14:6)

ദൈവം ബലഹീനനായ മനുഷ്യരെ കൈവെടിയുന്നില്ല അവരെ കാത്തു പരിപാലിക്കുന്നു. ബലഹീനരുടെ ജീവിതത്തിലുണ്ടാകുന്ന അനുദിന സംഭവങ്ങള്‍ അര്‍ത്ഥ ശൂന്യമായോ ജീവിതത്തില്‍ ലക്ഷ്യമില്ലാതെയോ കടന്നുപോകുന്നില്ല. കാരണം മനുഷ്യകുലത്തിന് ദൈവം സ്രഷ്ടാവും നാഥനുമാണ്. അവിടുത്തേയ്ക്ക് ഓരോ സൃഷ്ടിക്കുമായി അന്യൂനമായൊരു പദ്ധതിയുണ്ട്. ഈ ലോകത്ത് അനീതിയാല്‍ അടിച്ചമര്‍ത്തപ്പെടുന്നവരും…

ന്യായവിധി ദൈവത്തിന്റെതാകയാല്‍ നിങ്ങള്‍ മനുഷ്യനെ ഭയപ്പെടേണ്ടാ. (നിയമാവര്‍ത്തനം 1:17)|You shall not be intimidated by anyone, for the judgment is God’s. (Deuteronomy 1:17)

ഭൂമിയിലെ ജീവിതത്തിൽ നാം മനുഷ്യനെയല്ല, ദൈവത്തെയാണ് ഭയപ്പെടേണ്ടത്. പലപ്പോഴും നാം സൃഷ്ടാവിനെക്കാൾ കൂടുതൽ സൃഷ്ടിയെ ഭയപ്പെടുന്നു. ദൈവത്തിന്റെ മുൻപിൽ മുട്ടുമടക്കുന്നവർക്ക്, ഈ ലോകത്തിൽ മറ്റൊരാളുടെ മുമ്പിലും മുട്ടുമടക്കേണ്ടി വരികയില്ല. ദൈവത്തിന്റെ മുൻപിൽ മുട്ടുമടക്കാത്ത പലരും മനുഷ്യന്റെ മുൻപിൽ മുട്ടുമടക്കുന്നത് നാം ദിനംപ്രതി…

നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു നിങ്ങളെ ആയിരം മടങ്ങു വര്‍ധിക്കുകയും അവിടുന്നു വാഗ്‌ദാനം ചെയ്‌തിട്ടുള്ളതു പോലെ നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യട്ടെ!(നിയമാവര്‍ത്തനം 1:11)|May the LORD, the God of your fathers, make you a thousand times as many as you are and bless you, as he has promised you(Deuteronomy 1:11)

ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്‍. മനുഷ്യന്‍റെ കഴിവുകൊണ്ടുനേടുന്നതല്ല, ദൈവം സൗജന്യമായി നല്‍കുന്നതാണ് അനുഗ്രഹം. അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനായി മനുഷ്യന്‍ ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. ഉല്‍പ്പത്തി പുസ്തകത്തിന്‍റെ 12 അദ്ധ്യായത്തിൽ അബ്രാഹവുമായി ദൈവം നടത്തുന്ന സംഭാഷണത്തില്‍ ഈ അനുഗ്രഹത്തിന്‍റെ വ്യവസ്ഥകള്‍ നാം കാണുന്നുണ്ട്.…

ദൈവം തീര്‍ച്ചയായും നിങ്ങളെ സന്‌ദര്‍ശിക്കും.(പുറപ്പാട് 13:19)|God will surely visit you(Exodus 13:19)

പഴയനിയമ കാലഘട്ടത്തിൽ ദൈവം തൻറെ ഭക്തരെ സന്ദർശിച്ചതായി വചനത്തിൽ ഉടനീളം കാണാൻ കഴിയും. ദൈവം തൻറെ ഭക്തന്മാരെ സന്ദർശിച്ചത്, നേരിട്ടോ, ദൂതന്മാർ വഴിയോ, ആയിരുന്നു. ദൈവത്തിൻറെ സന്ദർശനം നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം എങ്കിൽ ഒന്നാമതായി വിശുദ്ധീകരണം നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം. ദൈവം…

നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ.(യോഹന്നാന്‍ 8:7)|Let him who is without sin among you be the first to throw a stone at her.(John 8:7)

യേശുവിന്റെ കാലത്തും, ഇന്നത്തെ സമൂഹത്തിലും പാപത്തിൽ പിടിക്കപ്പെട്ടവരെ ഒരു നികൃഷ്ടജീവിയെ എന്നവണ്ണം സമൂഹത്തിൽനിന്നും അകറ്റി നിറുത്തുവാറുണ്ട്. നാമൊക്കെ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് മറ്റൊരു വ്യക്തി ചെയ്തുവെന്ന് നമുക്കറിയാവുന്ന ഒന്നോ രണ്ടോ പാപങ്ങളെ പ്രതി അയാളെ വിധിക്കുന്ന നമ്മൾ, നമ്മിലെ നിരവധിയായ പാപങ്ങളെക്കുറിച്ച്…

കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന്‌ അപ്പം വര്‍ഷിക്കും. (പുറപ്പാട് 16:4)|LORD said to Moses, “Behold, I am about to rain bread from heaven for you(Exodus 16:4)

ദൈവത്തിൽ വിശ്വസിക്കുന്നവരോടുള്ള ദൈവത്തിൻറെ കരുതലാണ് പ്രസ്തുത വചനത്തിലൂടെ വെളിപ്പെടുന്നത്. ദൈവം മരുഭൂമിയിലൂടെയുള്ള യാത്രയിൽ ഇസ്രായേൽ ജനത്തിനു സ്വർഗ്ഗത്തിൽനിന്ന് മന്ന നൽകി അവരുടെ വിശപ്പടക്കി. മരുഭൂമിയിൽ ഭക്ഷണദൗർലഭ്യം നേരിട്ടിപ്പോൾ ജനങ്ങൾ നേതാക്കളായ മോശയ്ക്കും അഹറോനും എതിരെ പിറുപിറുത്തതിനെ തുടർന്ന് ആകാശത്തിൽ നിന്ന് ജനങ്ങൾക്കായി…

നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങൾക്ക് അറിവുണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു” (1 തെസ.4:13)|We do not want you to be uninformed, brothers, about those who are asleep, that you may not grieve as others do.(1 Thessalonians 4:13)

ജീവന്റെയും മരണത്തിന്റെയും മാർഗ്ഗങ്ങൾ നമ്മുടെ മുൻപിൽ സദാ പ്രത്യക്ഷപ്പെടുന്നുണ്ട്. അവ രണ്ടിലും നിന്ന് നമുക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്ക് നൽകുന്നുമുണ്ട്. നമ്മിലെ ഈ പോരാട്ടത്തെ നമ്മേക്കാളും നന്നായി അറിയുന്ന ദൈവം, അവയെ എതിർത്തു നിൽക്കാനും ചെറുത്തു തോൽപിക്കാനും ആവശ്യമായ കൃപകൾ…

കര്‍ത്താവിന്റെ നിയമം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കട്ടെ.(പുറപ്പാട് ‌13:9)|The law of the LORD may be in your mouth.(Exodus 13:9)

വചനം എന്നു പറയുന്നത് ദൈവം ആണ്. വചനം അധരത്തിലൂടെ ഏറ്റുപറയുമ്പോൾ ദൈവത്തെ ആണ് ഏറ്റുപറയുന്നത്. ദൈവ വചനം വായിക്കുമ്പോൾ ഒരുകാര്യം നാം പ്രത്യേകമായും ഓര്‍ത്തിരിക്കണം. ആകാശവും ഭൂമിയും മാറിപ്പോയാലും തിരുവചനത്തിലൂടെ ദൈവം നല്‍കിയ ഒരു വാഗ്ദാനവും നിറവേറപ്പെടാതിരിക്കില്ല. നമ്മുടെ നന്മയ്ക്കു വേണ്ടി…