Category: ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌(മത്തായി 9: 13)|I desire mercy, and not sacrifice. (Matthew 9:13)

ഈശോ ഒട്ടേറെ അത്ഭുതങ്ങളിലൂടെ പ്രശസ്തി നേടിയതിനു ശേഷമാണ് മത്തായിയെ വിളിക്കുന്നത്‌. ആ അവസരങ്ങളിലൊക്കെ, യേശുവിന്റെ ശിഷ്യനാകുവാൻ ആഗ്രഹിച്ച് ഒട്ടേറെപ്പേർ അവിടുത്തെ അനുഗമിച്ചിരുന്നു. എന്നാൽ അവരെ ആരെയും വിളിക്കാതെ, അഴിമതിക്കാരനും മറ്റ് യഹൂദരാൽ വെറുക്കപ്പെട്ടവനുമായ ഒരു ചുങ്കക്കാരനെ തന്റെ ശിഷ്യനാകുവാൻ വിളിക്കുകയാണ്‌ യേശു…

ദൈവമായ കര്‍ത്താവിനെ വിസ്‌മരിക്കാതിരിക്കാന്‍ ശ്രദ്‌ധിച്ചുകൊള്ളുവിന്‍.(നിയമാവര്‍ത്തനം 8:11)|Be careful not to forget the LORD(Deuteronomy 8:11)

ഓരോ ജീവിതങ്ങളും വ്യത്യസ്തങ്ങളാണ്. നമ്മെ ദൈവം വ്യത്യസ്തമായ വഴികളിലൂടെയാണ് നയിക്കുന്നതും. എന്നാല്‍ നമ്മുടെ കൂടെ നടക്കുന്ന ദൈവത്തെ മറക്കരുത്! ആ ദൈവത്തിന് സാക്ഷ്യംവഹിക്കാനും, അവിടുത്തെ നന്മകളും ദാനങ്ങളും പ്രഘോഷിക്കാനും പങ്കുവയ്ക്കാനും നാം കടപ്പെട്ടിരിക്കുന്നു. അതാണ് ജീവിതസാക്ഷ്യമെന്നു പറയുന്നത്. ദൈവം ജീവിതത്തിൽ തന്നിരിക്കുന്ന…

നിങ്ങള്‍ സുഭിക്‌ഷമായി ഭക്‌ഷിക്കും; നിങ്ങള്‍ക്ക്‌ ഒന്നിനും കുറവുണ്ടാകുകയില്ല. (നിയമാവര്‍ത്തനം 8:9)|A land in which you will eat bread without scarcity, in which you will lack nothing(Deuteronomy 8:9)

നമ്മുടെ ജീവിതത്തിന്റെ എല്ലാറ്റിന്റേയും തുടക്കം ദൈവത്തിലായിരിക്കണം, ഒരിക്കലും മനുഷ്യരിലാകരുത്. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും നമ്മുടെ ലക്ഷ്യങ്ങള്‍, നമ്മുടെ ആഗ്രഹങ്ങള്‍, അങ്ങനെ എല്ലാറ്റിലും ദൈവമായിരിക്കണം ഒന്നാമത്. യേശുക്രിസ്തു ഈ ലോകത്തായിരുന്നപ്പോൾ, അപ്പം എടുത്ത് അനുഗ്രഹിച്ചു. ആ അപ്പം അയ്യായിരം പേർക്ക് ഭക്ഷണം…

പിതാവു പുത്രന്‌ എന്നപോലെ നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ നിങ്ങള്‍ക്ക്‌ ശിക്‌ഷണം നല്‍കുമെന്ന്‌ ഹൃദയത്തില്‍ ഗ്രഹിക്കുവിന്‍.(നിയമാവര്‍ത്തനം 8:5)|Know then in your heart that, as a man disciplines his son, the LORD your God disciplines you. (Deuteronomy 8:5)

ദൈവത്തിൻറെ ശിക്ഷണം സ്നേഹത്തിൻറെ ശിക്ഷണമാണ്. ദൈവം നമ്മളെ സ്നേഹിക്കുകയും, ശിക്ഷിക്കുകയും ചെയ്യുന്ന സ്വർഗ്ഗീയ പിതാവാണ്. ഭൂമിയിലുള്ള പിതാവ് മക്കൾ തെറ്റ് ചെയ്യുമ്പോൾ, നേർവഴിക്ക് നടത്തുവാൻ ശിക്ഷിക്കുന്നു അതുപോലെ നാം പാപത്തിന്റെ വഴിയിലോ നിത്യജീവന്റെ അവകാശത്തിന് എതിരായി പ്രവർത്തിക്കുമ്പോഴൊക്കെ നമ്മെ നേർവഴിക്കു നടത്തുവാൻ…

കര്‍ത്താവ്‌ ദഹിപ്പിക്കുന്ന അഗ്‌നിയാണ്‌ (നിയമാവർത്തനം 4:24)|God is a consuming fire (Deuteronomy 4:24)

നമ്മുടെ ജീവിതത്തിലെ പാപത്തെ അഗ്നിയാൽ ദഹിപ്പിക്കുന്ന ദൈവം, സകലരുടെയും ഉള്ളില്‍ ദൈവസ്‌നേഹമാകുന്ന തീ ഇടാനാണ് അവിടുന്ന് വന്നത്. ആ സ്‌നേഹാഗ്നി നമ്മില്‍ ആളിക്കത്തി, നമ്മിലെ ദൈവികമല്ലാത്തതെല്ലാം കത്തിച്ച്, നമ്മെയും ദൈവസ്‌നേഹാഗ്നിയായി മാറ്റുകയെന്നത് അവിടുത്തെ തീവ്രാഭിലാഷമാണ്. ഈ ഭൂമിയിലായിരിക്കെത്തന്നെ നാമെല്ലാം ദൈവസ്‌നേഹജ്വാലയുടെ മാധുര്യം…

നാം വിളിച്ചപേക്‌ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്‌ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേഏതു ശ്രേഷ്‌ഠജനതയാണുള്ളത്‌?(നിയമാവര്‍ത്തനം 4:7)|For what great nation is there that has a god so near to it as the LORD our God is to us, whenever we call upon him?(Deuteronomy 4:7)

പഴയനിയമ കാലഘട്ടത്തിൽ ദൈവത്തിൻറെ സ്വന്തം ജനത എന്നറിയപ്പെട്ടത് ഇസ്രായേൽ ജനം ആയിരുന്നു. ദൈവം അവർക്കു സമീപസ്ഥൻ ആയിരുന്നു. പഴയ നിയമത്തിൽ പാപം പെരുകിയപ്പോൾ ദൈവത്തിൻറെ വിളിയാൽ അബ്രഹാമിൽ നിന്ന് തുടങ്ങുന്നതാണ് ഇസ്രേൽ ജനത. മേഘം ആയും അഗ്നിസ്തംഭമായും ദൈവത്താൽ വഴിനടത്തുകയും, സംരക്ഷിക്കുകയും…

ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിക്കുവിന്‍.(നിയമാവര്‍ത്തനം 4:2)|You may keep the commandments of the LORD your God that I command you.(Deuteronomy 4:2)

ദൈവമായ കർത്താവിൻറെ കൽപ്പനകൾ എന്നുപറയുന്നത് ദൈവത്തിൻറെ വചനം ആണ്. നാം കർത്താവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ നാം കർത്താവിൻറെ കൽപ്പനകൾ ആകുന്ന വചനങ്ങൾ അനുസരിക്കും. ദൈവം തിന്മയുടെയും മരണത്തിന്റെയും അധീനതയില്‍നിന്ന് മനുഷ്യകുലത്തെ രക്ഷിക്കുന്നതിന്റെ വിവരണമാണല്ലോ വചനം. നാം പ്രകാശമായ ദൈവത്തിൻ വചനം അംഗീകരിക്കുന്നില്ലെങ്കിൽ, അത്…

സമാധാനത്തിനും പരസ്‌പരോത്‌കര്‍ഷത്തിനും ഉതകുന്നവ നമുക്ക്‌ അനുവര്‍ത്തിക്കാം.(റോമാ 14:12)|let us pursue what makes for peace and for mutual upbuilding.(Romans 14:19)

സമാധാനം നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, ഈ ലോകത്തിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും വളരെയധികം ശ്രദ്ധ ചെലുത്താറുമുണ്ട്. എന്നാൽ, സമാധാനം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തുന്നത് അക്രമങ്ങളും യുദ്ധങ്ങളും ഇല്ലാത്ത…

കര്‍ത്താവ്‌ നമുക്കുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കുമോ?(1 സാമുവല്‍ 14:6)|The LORD will work for us(1 Samuel 14:6)

ദൈവം ബലഹീനനായ മനുഷ്യരെ കൈവെടിയുന്നില്ല അവരെ കാത്തു പരിപാലിക്കുന്നു. ബലഹീനരുടെ ജീവിതത്തിലുണ്ടാകുന്ന അനുദിന സംഭവങ്ങള്‍ അര്‍ത്ഥ ശൂന്യമായോ ജീവിതത്തില്‍ ലക്ഷ്യമില്ലാതെയോ കടന്നുപോകുന്നില്ല. കാരണം മനുഷ്യകുലത്തിന് ദൈവം സ്രഷ്ടാവും നാഥനുമാണ്. അവിടുത്തേയ്ക്ക് ഓരോ സൃഷ്ടിക്കുമായി അന്യൂനമായൊരു പദ്ധതിയുണ്ട്. ഈ ലോകത്ത് അനീതിയാല്‍ അടിച്ചമര്‍ത്തപ്പെടുന്നവരും…

ന്യായവിധി ദൈവത്തിന്റെതാകയാല്‍ നിങ്ങള്‍ മനുഷ്യനെ ഭയപ്പെടേണ്ടാ. (നിയമാവര്‍ത്തനം 1:17)|You shall not be intimidated by anyone, for the judgment is God’s. (Deuteronomy 1:17)

ഭൂമിയിലെ ജീവിതത്തിൽ നാം മനുഷ്യനെയല്ല, ദൈവത്തെയാണ് ഭയപ്പെടേണ്ടത്. പലപ്പോഴും നാം സൃഷ്ടാവിനെക്കാൾ കൂടുതൽ സൃഷ്ടിയെ ഭയപ്പെടുന്നു. ദൈവത്തിന്റെ മുൻപിൽ മുട്ടുമടക്കുന്നവർക്ക്, ഈ ലോകത്തിൽ മറ്റൊരാളുടെ മുമ്പിലും മുട്ടുമടക്കേണ്ടി വരികയില്ല. ദൈവത്തിന്റെ മുൻപിൽ മുട്ടുമടക്കാത്ത പലരും മനുഷ്യന്റെ മുൻപിൽ മുട്ടുമടക്കുന്നത് നാം ദിനംപ്രതി…

നിങ്ങൾ വിട്ടുപോയത്