Category: ശുഭദിന സന്ദേശം

കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു. (ഏശയ്യാ 9:2) |The people who walked in darkness have seen a great light (Isaiah 9:2)

സത്യവും നീതിയും ആകുന്ന ദൈവീകപ്രകാശത്താൽ പൂരിതമായിരുന്ന ഭൂമി, പാപത്തിനു മനുഷ്യൻ ഹൃദയത്തിൽ ഇടംകൊടുത്ത അന്നുമുതൽ അന്ധകാരത്തിൽ നിപതിച്ചു. പാപത്തിന് ആത്മാവിനെ വിട്ടുകൊടുത്ത മനുഷ്യന് പ്രകാശം അസഹനീയമായി മാറി, വേദനാ ജനകമായിത്തീർന്നു. ലോകമോഹങ്ങളുടെ പാപത്തിന്റെ സാക്ഷാത്കരണത്തിനായി അവൻ തന്റെ ജീവനെ അന്ധകാരത്തിന്റെ അധിപനായ…

നക്ഷത്രം കണ്ടപ്പോൾ അവർ അത്യധികം സന്തോഷിച്ചു (മത്തായി 2:10)|When they saw the star, they rejoiced exceedingly with great joy. (Matthew 2:10)

ഒരു രക്ഷകന്റെ ആഗമനത്തിനായി കാത്തിരുന്ന യഹൂദജനത്തിനു മാത്രമല്ല, ലോകത്തിനു മുഴുവൻ രക്ഷയുടെ സന്ദേശവുമായാണ് ദൈവം മനുഷ്യനായി ഭൂമിയിലേക്ക് വന്നത്. മാംസമായ രക്ഷയുടെ വാഗ്ദാനത്തെ അന്വേഷിച്ച് പൌരസ്ത്യ ദേശത്തുനിന്നും എത്തിയ മൂന്നു ജ്ഞാനികൾ യഹൂദർ ആയിരുന്നില്ല. എങ്കിലും, തന്റെ ഏകജാതന്റെ ഭൂമിയിലേക്കുള്ള ആഗമനം…

ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്‌ധന്‍, ദൈവപുത്രൻ എന്നു വിളിക്കപ്പെടും (ലൂക്കാ 1:35)|The child to be born will be called holy—the Son of God. (Luke 1:35)

ഒരു രക്ഷകനെക്കുറിച്ച് അനേകം മുന്നറിയിപ്പുകൾ പ്രവാചകരിലൂടെ ദൈവം ഇസ്രായേൽ ജനത്തിനു നൽകിയിരുന്നുവെങ്കിലും, ദൈവം സ്വയം മനുഷ്യരൂപം സ്വീകരിച്ച് ഭൂമിയിലേക്ക് വരുമെന്ന് സങ്കല്പിക്കാൻ പോലും ആർക്കും കഴിഞ്ഞിരുന്നില്ല. പാപത്തിനു അടിപ്പെട്ടതുമൂലം മനുഷ്യനു ഒരിക്കലും ദൈവത്തിലേക്ക് എത്താൻ സാധിക്കുമായിരുന്നില്ല; കാരുണ്യവാനായ ദൈവം, അതിനാൽ, മനുഷ്യനെ…

കര്‍ത്താവിന്റെ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു.(ലൂക്കാ 2:9)|The glory of the Lord shone around them. (Luke 2:9)

ലോകത്തിൽ, ക്രിസ്തുമസ് പലപ്പോഴും പുറംമോടികളിലും ആഘോഷങ്ങളിലും ഒതുങ്ങിപ്പോകാറുണ്ട്. യേശുവിന്റെ ജനനസമയത്തും ബേത് ലെഹെമിൽ ആഘോഷങ്ങൾക്കു കുറവൊന്നും ഉണ്ടായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഒരുമിച്ചുകൂടിയ ആ ജനത്തിനായി സമൃദ്ധമായ വിരുന്നും വീഞ്ഞുസൽക്കാരവും നൃത്തമേളങ്ങളും ആ സമയത്ത് ഒട്ടേറെ ഭവനങ്ങളിലും സത്രങ്ങളിലും നടക്കുന്നുണ്ടായിരുന്നിരിക്കണം. എന്നാൽ…

യുവതി ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും. (ഏശയ്യാ 7:14) |The virgin shall conceive and bear a son, and shall call his name Emmanuel.(Isaiah 7:14)

ഒരു പേരിലെന്തിരിക്കുന്നു എന്ന് പലപ്പോഴും നമുക്ക് തോന്നാറുണ്ട്. എന്നാൽ ബൈബിളിൽ ദൈവം പേരുകൾക്ക് വളരെയേറെ പ്രാധാന്യം നൽകുന്നതായി കാണുവാൻ സാധിക്കും. അബ്രാമിനെ അബ്രഹാമാക്കിയത് തന്നെയാണ് ആദ്യത്തെ ഉദാഹരണം. അബ്രഹാം എന്ന വാക്കിന്റെ അർത്ഥം വലിയ ജനതയുടെ പിതാവ് എന്നാണ്, അതുകൊണ്ടുതന്നെ അബ്രാമിന്റെ…

ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും. (ലൂക്കാ 1:32) |Lord God will give to him the throne of his father David (Luke 1:32)

ശത്രുക്കളുടെ ആക്രമണത്തിൽ തകർന്നു തരിപ്പണമായ ഇസ്രായേൽ ജനതയോടാണ് ഏശയ്യാ, ജെറമിയാ തുടങ്ങി നിരവധി പ്രവാചകന്മാർ ദൈവത്തിന്റെ പദ്ധതിയെക്കുറിച്ചും ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും വചനത്തിലൂടെ പ്രവപിച്ചു. ദാവീദ് വംശത്തിലെ പിൻതലമുറക്കാർ വിഗ്രഹാരാധനക്കും സുഖലോലുപതകൾക്കും കടുത്ത അനീതികൾക്കും അടിമകളായി ദൈവത്തിൽനിന്നും വളരെയേറെ അകന്നുപോയിരുന്നു.…

കര്‍ത്താവ്‌ അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന്‌ വിശ്വസിച്ചവള്‍ ഭാഗവതി.(ലൂക്കാ 1:45)|Bessed is she who believed that there would be a fulfillment of what was spoken to her from the Lord. (Luke 1:45)

മറിയത്തെ ഭാഗ്യവതി എന്നഭിസംബോധന ചെയ്താണ് എലിസബത്ത്‌ തന്റെ ഭവനത്തിലേക്ക്‌ സ്വീകരിക്കുന്നത്. എന്നാൽ, ദൈവത്തിന്റെ ഭാഗ്യവതി എന്നുള്ള അനുഗ്രഹത്തിന് അർഹയായശേഷം മറിയം ഒട്ടേറെ വേദനനിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അവിവാഹിത ആയിരിക്കെ ഗർഭം ധരിച്ചതിലുണ്ടായ മാനസ്സികക്ലേശം മുതൽ ഗാഗുൽത്താമലയിൽ തന്റെ ഏകപുത്രന്റെ മൃതശരീരം…

അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. (മത്തായി 1:21) |He will save his people from their sins. (Mathew 1:21)

ലോകത്തിലെ ജീവിതത്തിൽ നാമോരോരുത്തരും പാപത്താൽ ബന്ധിക്കപ്പെട്ടു കിടക്കുന്നവരാണ്. പാപത്തിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ, ഒരുവൻ മാത്രമേ ഉള്ളൂ അവൻറെ പേരാണ് യേശുക്രിസ്തു.പാപാന്ധകാരത്തിൽ തപ്പിത്തടഞ്ഞ്, മരണത്തിന്റെ താഴ്‌വരയിലൂടെ, ലക്ഷ്യമില്ലാതെ ഉഴലുന്ന കൂട്ടം തെറ്റിയ കുഞ്ഞാടുകൾക്ക് സുരക്ഷിതമായി ലഷ്യത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്ന പ്രകാശമായാണ്…

ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു(മത്തായി 1:24)|When Joseph woke from sleep, he did as the angel of the Lord commanded him(Matthew 1:24)

ഈശോയുടെ ഭൂമിയിലെ വളർത്തുപിതാവായ ജോസഫിന്റെ തികച്ചും മാനുഷികമായ വശം തുറന്നുകാണിക്കുന്നതിലൂടെ ഇന്നത്തെ വചനഭാഗം നമ്മോടു സംസാരിക്കുന്നത് ദൈവത്തിലും അവിടുത്തെ വാഗ്ദാനത്തിലും വിശ്വസിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. തന്നോട് വിവാഹനിശ്ചയം ചെയ്തിരുന്ന മറിയം ഗർഭിണിയാണെന്ന തിരിച്ചറിവായിരുന്നു ജോസഫിന്റെ വേദനക്ക് കാരണം. വിവാഹിതയാകാത്ത സ്ത്രീകൾ ഗർഭം ധരിക്കുന്നത്…

ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ്‌ നിന്നോടുകൂടെ!(ലൂക്കാ 1:28)|Rejoice, You who enjoy God’s favour! The Lord is with you. (Luke 1:28)

ജീവിതത്തിൽ ദൈവത്തിൻറെ കൃപ നിറഞ്ഞവൻ/നിറഞ്ഞവൾ എന്ന് വിളിക്കപ്പെടുവാൻ നാം ദൈവത്താൽ അനുഗ്രഹിക്കപ്പെടണം. അങ്ങനെയൊരു ഭാഗ്യം യേശുവിൻറെ മാതാവായ മറിയത്തിന് ഉണ്ടായി. കർത്താവ് നമ്മുടെ കൂടെ ഉണ്ടെങ്കിൽ നാം കൃപ നിറഞ്ഞവരാകും എന്നാണ് പ്രസ്തുത വചനഭാഗം പറയുന്നത്. ദൈവത്തിൻറെ കൃപ നമ്മിൽ പകരപ്പെടാൻ…

നിങ്ങൾ വിട്ടുപോയത്