ഒരു രക്ഷകന്റെ ആഗമനത്തിനായി കാത്തിരുന്ന യഹൂദജനത്തിനു മാത്രമല്ല, ലോകത്തിനു മുഴുവൻ രക്ഷയുടെ സന്ദേശവുമായാണ് ദൈവം മനുഷ്യനായി ഭൂമിയിലേക്ക് വന്നത്.

മാംസമായ രക്ഷയുടെ വാഗ്ദാനത്തെ അന്വേഷിച്ച് പൌരസ്ത്യ ദേശത്തുനിന്നും എത്തിയ മൂന്നു ജ്ഞാനികൾ യഹൂദർ ആയിരുന്നില്ല. എങ്കിലും, തന്റെ ഏകജാതന്റെ ഭൂമിയിലേക്കുള്ള ആഗമനം അവരും അറിയണം എന്ന് ദൈവം ആഗ്രഹിച്ചു.

നക്ഷത്രങ്ങളിൽ വിജ്ഞാനം അന്വേഷിച്ചിരുന്ന അവർക്ക് ദൈവം രക്ഷകനെക്കുറിച്ചുള്ള അറിവ് നൽകിയത് അവർക്ക് മനസ്സിലാകുന്ന നക്ഷത്രം പോലുള്ള പ്രതീകങ്ങളിലൂടെ ആയിരുന്നു. അവരാകട്ടെ, ദൈവം നല്കിയ പ്രചോദനം ഹൃദയത്തിൽ സ്വീകരിച്ച്, ദീർഘവും ക്ലേശകരവുമായ ഒരു യാത്രയ്ക്ക് തയ്യാറാവുകയും ചെയ്തു.

വിശാലമായ ആകാശത്ത് ആ വിജ്ഞാനികൾ നക്ഷത്രത്തിൽ കണ്ടെത്തിയ അടയാളങ്ങൾ ഇന്നും നമ്മുടെ ഹൃദയത്തിന്റെ അഗാധതയിൽ ദൈവം നമുക്ക് വെളിപ്പെടുത്തിതരുന്നുണ്ട്. പരിചിതമായ ചുറ്റുപാടുകളും സന്തോഷം തരുന്ന വ്യക്തികളെയും ഒക്കെ മാറ്റിനിർത്തിയിട്ട്‌ ക്ലേശകരവും പ്രത്യക്ഷാ യുക്തിരഹിതവുമായ ഒരു യാത്രക്ക് ദൈവം നമ്മെയെല്ലാവരെയും വിളിക്കുന്നുമുണ്ട്. എന്നാൽ, ഈ യാത്രകൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമോ എന്ന സന്ദേഹം കൊണ്ടും, മറ്റുള്ളവർ ഈ യാത്രയെച്ചൊല്ലി പരിഹസിക്കും എന്ന ഭയംകൊണ്ടും പലപ്പോഴും ദൈവത്തിന്റെ വിളി സ്വീകരിച്ചു രക്ഷകനായ ദൈവത്തെ അന്വേഷിക്കുവാൻ നമ്മൾ വിമുഖത കാട്ടാറുണ്ട്‌.

നമ്മുടെ ജീവിതത്തിൽ പലപ്പോഴും തകർന്ന അവസ്ഥകളിൽ വഴിതെറ്റി അലയാതിരിക്കാൻ സുഹൃത്തുക്കൾ, ബന്ധുമിത്രാദികൾ എന്നിവരൊക്കെ നമ്മുടെ ദൈവത്തിങ്കലേക്ക് അടിപ്പിക്കുന്ന നക്ഷത്രം ആയി മാറ്റാറുണ്ട്. അതുപോലെ ഇന്ന് നമ്മളെ ഓരോരുത്തരെയും മറ്റുള്ളവരെ ദൈവത്തിങ്കലേയ്ക്ക് അടുപ്പികുന്ന നക്ഷത്രമാക്കി ദൈവം മാറ്റാറുണ്ട്. നാം ഓരോരുത്തർക്കും ദൈവവചനം പ്രഘോഷിക്കുന്ന നക്ഷത്രമായി മാറാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്