“നീ ആരാണെന്ന് നീ കണ്ടുപിടിക്കണം. മറ്റുള്ളവർ എന്ത് പറഞ്ഞാലും ചിന്തിച്ചാലും വിശുദ്ധനാകാനുള്ള സ്വന്തം വഴി നീ കണ്ടുപിടിക്കണം. ഒരു വിശുദ്ധനായി തീരുക എന്നതിന്റെ അർത്ഥം നീ കൂടുതൽ പൂർണ്ണമായി നീ തന്നെ ആയിരിക്കുക എന്നതാണ്.” |ഫ്രാൻസിസ് പാപ്പ
വിശുദ്ധ ജീവിതം നയിക്കുന്നതിനെ കുറിച്ച് ഫ്രാൻസിസ് പപ്പയുടെ ഒരു ചെറു കുറിപ്പ് വായിക്കൂ. വിശുദ്ധരെ അനുകരിക്കുക എന്നതിന് അവരുടെ ജീവിതരീതിയും വിശുദ്ധ ജീവിതമാർഗ്ഗവും പകർത്തുകയെന്ന് അർത്ഥമില്ല. സഹായകവും പ്രചോദനകരവുമായേക്കാവുന്ന ചില സാക്ഷ്യങ്ങളുണ്ട്. പക്ഷേ നമ്മൾ അത് പകർത്തരുത്. കാരണം നമ്മെ സംബന്ധിച്ച്…
വി. മഗ്ദലേനാ മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
ഈസ്റ്റർ വിശുദ്ധ’യാണ് മഗ്ദലേനാ മറിയം! ഉത്ഥിതനോടുള്ള സ്നേഹത്തിൻ്റെ ഏറ്റവും തെളിഞ്ഞ കാഴ്ചയാണവൾ!അവളുടെ ‘റബ്ബോനി’വിളി നമ്മുടെ ഹൃദയമന്ത്രണം ആകേണ്ടതാണ്. അവൾക്കുള്ള ‘പാപിനി’. ‘വ്യഭിചാരിണി’ എന്നീ വിശേഷണങ്ങൾ തികച്ചും അസംബന്ധമാണ്. ബൈബിളിൽ ഒരിടത്തും കാണാത്ത ഈ വിശേഷണങ്ങൾ കലാകാരന്മാരും വള്ളത്തോൾ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാരും അന്യായമായി…
പാദുവായിലെ വിശുദ്ധ അന്തോനീസ്|നഷ്ടപ്പെട്ടവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക മധ്യസ്ഥശക്തിയുള്ള വിശുദ്ധനായി സഭ പരിഗണിക്കുന്നു.
“ലോകത്തിൻ്റെ വിശുദ്ധൻ ” എന്നു പന്ത്രണ്ടാം ലിയോൺ മാർപാപ്പ വിശേഷിപ്പിച്ച പാദുവായിലെ വിശുദ്ധ അന്തോണീസിൻ്റെ തിരുനാൾ ദിനമാണ് ജൂൺ 13. 827 വർഷങ്ങൾക്കു മുമ്പ് (1195) പോർച്ചുഗലിൻ്റെ തലസ്ഥാനമായ ലിസബണിൽ ജനിച്ച വിശുദ്ധ അന്തോനീസ് നഷ്ടപ്പെട്ടവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക മധ്യസ്ഥശക്തിയുള്ള വിശുദ്ധനായി…
“നമുക്കു രണ്ടു പേര്‍ക്കും സ്വര്‍ഗത്തില്‍ ദൈവത്തിന്റെ അടുത്ത് ഒന്നിച്ചു ജീവിക്കാം. ആ ദിവസത്തെ ലക്ഷ്യമാക്കി നീയും ജീവിക്കണം” . ജ്ഞാനപ്പൂ(ദേവസഹായം പിള്ളയുടെ ഭാര്യ ) ഇതെല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുകയും പ്രാർത്ഥനയിലും വിശ്വാസത്തിലും ആഴപ്പെടുകയും ചെയ്തു .
ദൈവമേ ഞങ്ങളുടെ മനസ് ചഞ്ചലപ്പെടാതിരിക്കാനും ദേവസഹായത്തെ സാത്താന്റെ പരീക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും കൃപതരണമേ.” – ജ്ഞാനപ്പൂ (ദേവസഹായം പിള്ളയുടെ ഭാര്യ ) കുടുംബ ജീവിതത്തിലെയും വിശ്വാസ ജീവിതത്തിലെയും പ്രതിസന്ധിയിലും വിഷമ ഘട്ടങ്ങളിലുമെല്ലാം ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യക്കും പിന്തുണയും ധൈര്യവും പകരുന്നത്…
ക്രിസ്തുവിനെ അറിഞ്ഞവൻ, ക്രിസ്തുവിനായി ജീവിച്ചവൻ, ക്രിസ്തുനാമത്തിൽ രക്സ്തസാക്ഷിയായവൻ. വിശ്വാസ തീക്ഷ്ണതയുടെ മറുവാക്ക്: വി. ദേവസഹായം|ജീവിതം വിശദമായി അറിയാം
സഹാറാ മരുഭൂമിയിലെ വിശുദ്ധൻ എല്ലാവരുടെയും സഹോദരൻ വിശുദ്ധ ചാൾസ് ഡെ ഫുക്കോൾഡിൻ്റെ ജീവിത കഥ .
2022 മെയ് പതിനഞ്ചിനു വിശുദ്ധരുടെ പദവിയിലേക്കു ഫ്രാൻസീസ് പാപ്പ ഉയർത്തുന്ന ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്യാസ വൈദീകൻ, ഈശോയുടെ ബ്രദർ ചാൾസ് തന്ന അറിയപ്പെടുന്ന ചാൾസ് ഡെ ഫുക്കോൾഡിൻ്റെ കഥ 1858-ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ഒരു പ്രഭു കുടുംബത്തിലാണ് ചാൾസ് ജനിച്ചത്. ആറാമത്തെ…
ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും ജയിലിൽ കൊടിയ പീഡനകൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട ഭാരതത്തിലെ ആദ്യത്തെ അല്മായ വിശുദ്ധന്റെ ജീവിത കഥ നമ്മുടെ വിശ്വാസ ജീവിതത്തെയും ധന്യമാക്കട്ടെ.
വിശുദ്ധ ദേവസഹായമേ, നന്ദി ഈ വിശ്വാസ പൈതൃകത്തിന്… ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും ജയിലിൽ കൊടിയ പീഡനകൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധന്റെ ജീവിത കഥ. ഭാരത…
വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയുടെ വിശുദ്ധപദവി ആഘോഷിക്കാൻ പ്രത്യേക പരിപാടികൾ
ഭാരതത്തില്‍ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഫ്രാൻസിസ് പാപ്പ വിശുദ്ധനായി നാമകരണം ചെയ്യുന്ന 2022 മെയ് പതിനഞ്ചാം തീയതി ഞായറാഴ്ച രാവിലെ കേരള ലത്തീൻ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും ദിവ്യബലിയിൽ ദിവ്യഭോജന പ്രാർത്ഥനയ്ക്ക് ശേഷം നന്ദിസൂചകമായി…