കൃപാസനം: ഉടമ്പടിയും സാക്ഷ്യവും|മറിയത്തിലൂടെ യേശുവിലേക്ക് എന്ന കത്തോലിക്കാ ആത്മീയതയുടെ മലയാള ഭാഷ്യമാണ് മരിയൻ ഉടമ്പടി എന്ന കൃപാസനം ഉടമ്പടി. വിശുദ്ധിയാണ് ഉടമ്പടിയുടെ അടിത്തറ. മറിയത്തിന്റെ പരിശുദ്ധി പോലെ വിശുദ്ധമായ ഒരു ജീവിതമാണ് അത് ലക്ഷ്യം വയ്ക്കുന്നത്.
കൃപാസനം: ഉടമ്പടിയും സാക്ഷ്യവും ഈ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഒരു ധ്യാനകേന്ദ്രമാണ് കൃപാസനം. ആ ധ്യാന കേന്ദ്രത്തിൽ നിന്നും യൂട്യൂബിലൂടെയും കൃപാസനം പത്രത്തിലൂടെയും പുറത്തുവന്ന ചില സാക്ഷ്യങ്ങളാണ് പരിഹാസ വിഷയമായി കൊണ്ടിരിക്കുന്നത്. ഇവ നിരന്തരം സാമൂഹ്യമാധ്യമങ്ങളിൽ കാണുന്നതുകൊണ്ട്…