All the paths of the Lord are steadfast love and faithfulness, for those who keep his covenant and his testimonies. (Psalm 25:10)

സ്‌നേഹം കേവലമൊരു വികാരമല്ല; അതു വാക്കുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. “ഞാൻ ദൈവത്തെ സ്‌നേഹിക്കുന്നു” എന്നു പറയുന്നതുകൊണ്ടു മാത്രം ഒരാൾക്കു ദൈവത്തോട്‌ ആത്മാർഥമായ സ്‌നേഹമുണ്ടെന്നു വരുന്നില്ല. വിശ്വാസത്തിന്‍റെ കാര്യത്തിലെന്നപോലെ, യഥാർഥസ്‌നേഹത്തിനു തെളിവ്‌ നൽകുന്നതു പ്രവൃത്തികളാണ്‌. (യാക്കോബ്‌ 2:26) കൃത്യമായി പറഞ്ഞാൽ, ഒരാളെ സ്‌നേഹിക്കുന്നെങ്കിൽ ആ വ്യക്തിയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ നമ്മൾ ചെയ്യും. അതുകൊണ്ട്, സ്വർഗീയപിതാവായ ദൈവത്തോടുള്ള സ്‌നേഹം ഹൃദയത്തിൽ വേരുറച്ചപ്പോൾ ദൈവത്തെ ഇഷ്ടപ്പെടുന്ന രീതിയിൽ ജീവിക്കാൻ നമ്മൾ പ്രേരിതരായി

ദൈവസ്‌നേഹത്തിൽ നിലനിൽക്കാൻ നമ്മുടെ ഭാഗത്ത്‌ നിന്ന് പരിശ്രമം ആവശ്യമാണ്. ദൈവസ്‌നേഹത്തോടു നമ്മൾ പ്രതികരിക്കുകയും, അതു നമ്മുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുകയും വേണം. ദൈവത്തോടു സ്‌നേഹമുണ്ടെന്ന് എനിക്ക് എങ്ങനെ തെളിയിക്കാം?’ അപ്പോസ്‌തലനായ യോഹന്നാന്‍റെ വാക്കുകളിൽ അതിനുള്ള ഉത്തരമുണ്ട്: ദൈവത്തിന്‍റെ കല്‌പനകൾ അനുസരിക്കുന്നതാണു ദൈവത്തോടുള്ള സ്‌നേഹം. ദൈവത്തിന്‍റെ കല്‌പനകൾ ഒരു ഭാരമല്ല. സ്നേഹത്തിൽ അധിഷ്ഠിതമായ മാർഗം ആണ്.

നാം ദൈവത്തെ ആരാധിക്കേണ്ടത് ദൈവം തരുന്ന ഈ ലോകത്തിലെ താൽക്കാലിക നന്മകൾ കൊണ്ടോ അനുഗ്രഹങ്ങൾ കൊണ്ടോ മറ്റു ഭൗതീക നന്മകൾ കൊണ്ടോ അല്ല ‘ദൈവം ആരാണെന്ന് അറിഞ്ഞു ദൈവത്തെ സ്നഹത്തോടെ ആരാധിക്കണം. കർത്താവിന്റെ ഉടമ്പടികൾ പാലിക്കുന്നവർക്ക് അവിടുത്തെ വഴികൾ സത്യവും സ്നേഹവും നിറഞ്ഞതാണ്.

കർത്താവിന്റെ വഴികൾ സത്യത്തിലേയ്ക്ക് വഴി നടത്തുന്ന മരണത്തെ ജയിക്കുന്ന നിത്യജീവൻ ആണ്. കർത്താവിന്റെ പ്രമാണങ്ങൾ സ്നേഹത്തോടെ നമുക്ക് പാലിക്കുവാനുള്ള ദൈവ കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്