സുവിശേഷം പങ്കുവയ്ക്കുന്നപുൽക്കൂടും കരോൾ ഗാനങ്ങളും
ഉണ്ണിയേശുവിന്റെ തിരുപ്പിറവി പ്രഘോഷിച്ചുകൊണ്ടു രാത്രിയുടെ നിശബ്ദതയെ ഭഞ്ജിച്ച് നീങ്ങുന്ന കരോൾ സംഘങ്ങൾ കേരളത്തിലും ക്രൈസ്തവ സാന്നിധ്യം കൂടുതലുള്ള മറ്റു ദേശങ്ങളിലും ക്രിസ്മസ് കാലത്തെ പതിവു കാഴ്ചയാണ്. സകലജനങ്ങൾക്കും വേണ്ടി ദാവീദിന്റെ പട്ടണത്തിൽ രക്ഷകൻ പിറന്നുവെന്ന സദ്വാർത്ത ഇടയന്മാരോട് പങ്കുവെച്ച മാലാഖാ വൃന്ദങ്ങളെയാണ്…










