ദൈവവചനത്തിനു മനസ്സിലും ഹൃദയത്തിലും ജീവൻ നൽകിയ യൗസേപ്പ് ക്രിസ്തുമസ് ദിനത്തിൽ വചനത്തിനനുസരിച്ചു ജീവിക്കാൻ നമ്മെ വെല്ലുവിളിക്കുന്നു.
ജോസഫ് വചനോപാസകൻ വചനം മാംസമായി അവതരിച്ച വിശുദ്ധ ദിനത്തിൽ ദൈവവചനത്തിനനുസരിച്ച് സ്വജീവിതം മെനഞ്ഞെടുത്ത വിശുദ്ധ യൗസേപ്പിനെ അനുസ്മരിക്കുക ശ്രേഷ്ഠമായ കാര്യമാണ്. വചനം മാംസമായി മന്നിൽ അവതരിച്ചപ്പോൾ ആ വചനത്തിനു വേണ്ടി (ഉണ്ണീശോയക്കു ) ഏറ്റവും കൂടുതൽ കഷ്ടപ്പാടുകൾ സഹിച്ച വ്യക്തിയാണ്, ജോസഫ്.…





