ഞങ്ങളുടെ വിവാഹം ആശിർവദിച്ച, മുൻ താമരശ്ശേരി അധ്യക്ഷൻ, എറണാകുളം അങ്കമാലി സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവ് ദൈവസന്നിധിയിലേയ്ക്ക് വിളിക്കപ്പെട്ട ഓർമ്മ ദിനം.

യുഗപ്രഭാവനായ അദ്ദേഹം 1970 ജനുവരി ആറിന് എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.
1984 ൽ കർദിനാൾ മാർ ജോസഫ് പാറേകാട്ടിൽ റിട്ടയർ ചെയ്തപ്പോൾ, മങ്കുഴിക്കാരി പിതാവ് അതിരൂപതയുടെ അഡ്മിനിസ്ട്രൈറ്ററായി.16 വർഷത്തേ സേവനത്തിന് ശേഷം 1986ജൂലൈ 3 ന് താമരശ്ശേരി രൂപതയുടെ സാരഥ്യം ഏറ്റെടുത്തു.
എട്ടുവർഷം താമരശ്ശേരി രൂപതയുടെ സമഗ്രവും സമ്പുർണമായ വികസനത്തിൽ സ്തുതിയാർഹമായ വിധത്തിൽ അജപാലന ശുശ്രുഷകൾ നിർവഹിച്ചു.

1994 ജൂൺ 11- ന് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു.
ഞങ്ങളുടെ വിവാഹം 1993ൽ നടക്കുമ്പോൾ ഇപ്പോഴത്തെ രൂപതാ അധ്യക്ഷൻ റിമിജിയസ് പിതാവ് , മങ്കുഴികരി പിതാവിന്റെ സെക്രട്ടറിയായിരുന്നു.
കേരളത്തിൽ മെത്രാൻമാരെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ അദ്ദേഹം മാറ്റം വരുത്തി. സാധാരണ ബസ്സിൽ യാത്രചെയ്യുകയും, വേഷത്തിലും, ഭാഷണത്തിലും പെരുമാറ്റത്തിലും ജീവിതശൈലിയിലും അദ്ദേഹം ജനങ്ങളുമായി ഇടപഴകി.
ജനങ്ങളു ടെ ഭാഷയിൽ സംസാരിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു….
വ്യക്തിപരമായി എന്നെ അദ്ദേഹം സ്നേഹിച്ചു. വിവാഹവിവരം അറിഞ്ഞപ്പോൾ, ഞാൻ വിവാഹം ആശിർവദിക്കൻ വരാമെന്ന് പറയുകയും, അദ്ദേഹത്തിന്റെ സൗകര്യമുള്ള ദിവസം അറിയിക്കുകയും ചെയ്തു. തിയതി തീരുമാനിച്ചു അച്ചടിച്ച കത്ത് മാറ്റി.
കല്പറ്റയിൽ നടന്ന വിവാഹത്തിൽ പിതാവ് പറഞ്ഞ സന്ദേശം ഇപ്പോഴും മനസ്സിൽ നിറയുന്നു.

എറണാകുളത്ത് അദ്ദേഹം തുടർന്നുവെങ്കിൽ സീറോ മലബാർ സഭയുടെ മേജർആർച്ചുബിഷപ്പാകുമായിരുന്നു.
ഏറെ എഴുതുവാൻ ഉണ്ട്……
ആദരാഞ്ജലികൾ അർപ്പിക്കുന്നു.
സാബു ജോസ്. ![]()
![]()
9446329343
