സഭയുടെ പാരമ്പര്യങ്ങളും കീഴ്‌വഴക്കങ്ങളും കർക്കശമായി പാലിക്കുന്ന പലരും സ്നേഹത്തിൻ്റെയും സഹാനുഭൂതിയുടെയും മറ്റും കാര്യത്തിൽ പിന്നാക്കക്കാരായി കാണാറുണ്ട്.
ജൈവം ചെറുപ്പത്തിൽ ഞാൻ സന്ന്യാസ സമൂഹത്തിൽ അംഗമായപ്പോൾ ആദ്യമേ തിരിച്ചറിഞ്ഞ ഒരു കാര്യം എല്ലാ അംഗങ്ങളും ഒരുപോലല്ല എന്നും എല്ലാവരും ഒരുപോലെ തീക്ഷ്ണതയുള്ളവരല്ല എന്നുമാണ്. അത് സ്വാഭാവികമാണെന്നും ഉടനെ ഞാൻ മനസ്സിലാക്കി. അക്കാലത്ത് മിക്ക അംഗങ്ങളും അതീവ ലാളിത്യത്തിലും ദാരിദ്ര്യാരൂപിയിലുമാണ് ജീവിച്ചിരുന്നത്.…