യുദ്ധത്തിന്റെ ഈ സാഹചര്യത്തിൽ ഒക്ടോബർ ഇരുപത്തിയേഴാം തിയതി ലോക സമാധാനത്തിനുവേണ്ടി ഉപവാസപ്രാർത്ഥനാദിനമായി ആചരിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. |കർദിനാൾ ജോർജ് ആലഞ്ചേരി
സമാധാനം സംജാതമാകുന്നതിനുവേണ്ടി പ്രാർഥിക്കാം: കർദിനാൾ മാർ ആലഞ്ചേരി ഇസ്രായേലും പാലസ്തീനുംതമ്മിലുള്ള യുദ്ധം ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ഈ യുദ്ധമെന്നല്ല ഒരു യുദ്ധവും ക്രൈസ്തവർക്ക് അംഗീകരിക്കാനാവില്ല. യുദ്ധം ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. കാരണം ഒരു യുദ്ധത്തിലും ആരും വിജയിക്കുന്നില്ല, മറിച്ച് എല്ലാവരും പരാജയപ്പെടുകയാണ്. യുദ്ധത്തിൽ…
സിനഡിലെ സീറോമലബാർ സഭാംഗങ്ങൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
കാക്കനാട്: ആഗോള കത്തോലിക്കാ സഭാ സിനഡിൽ പങ്കെടുക്കുന്ന സീറോമലബാർ സഭാ പ്രതിനിധികൾ 2023 ഒക്ടോബർ 16-ാം തിയതി തിങ്കളാഴ്ച്ചത്തെ സിനഡു സമ്മേളനത്തിനുമുമ്പ് ഫ്രാൻസിസ് മാർപാപ്പയുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തുകയും പരിശുദ്ധ പിതാവിനോടും അപ്പസ്തോലിക സിംഹാസനത്തോടുമുള്ള സീറോമലബാർസഭയുടെ സ്നേഹവും വിധേയത്വവും പ്രകടിപ്പിക്കുകയും ചെയ്തു.…
പുരാതന ക്രൈസ്തവ സഭകളായ റോമിലെയും,അന്ത്യോഖ്യയിലെയും, കുസ്ന്തിനോപ്പൊലീസിലെയും,അലക്സണ്ഡ്രിയയിലെയും സഭാ പിതാക്കന്മാർ ഒറ്റ ഫ്രെയിമിൽ.
വത്തിക്കാൻ : ആകമാന കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ക്ഷണപ്രകാരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച് നടന്ന പുതിയ 21 കർദ്ദിനാൾമാരുടെ സ്ഥാനാരോഹണം ചടങ്ങിൽ ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം…
ചരിത്ര നിമിഷം നിര്‍ണ്ണായക സന്ദര്‍ശനവുമായി കാതോലിക്ക ബാവ വത്തിക്കാനില്‍|മാർപാപ്പ-പരിശുദ്ധ കാതോലിക്കാ ബാവ കൂടികാഴ്ച
റോം സന്ദർശിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വത്തിക്കാൻ അപ്പോസ്തോലിക് പാലസിൽ വച്ച് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നത് സംബന്ധിച്ച് 2022 മാർച്ച് 25ലെ കത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ തന്ന ഉദ്‌ബോധനം അനുസരിക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ തയ്യാറാകണം.
അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കെതിരേയുള്ള തെറ്റിദ്ധാരണാജനകമായ വാർത്തകൾ അപലപനീയം പ്രസ്താവന കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി സീറോമലബാർസഭയുടെ സിനഡ് നിശ്ചയിച്ച മെത്രാന്മാരുടെ പ്രത്യേക കമ്മിറ്റി ചർച്ചകൾ നടത്തികൊണ്ടിരിക്കുകയാണ്. പ്രസ്തുത കമ്മിറ്റിയുടെ ചർച്ചകൾ തുടരവേ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ…
ഞങ്ങൾ തിരുസഭയോടൊപ്പം മാർപാപ്പായോടൊപ്പം|പ്രാദേശികവിഭാഗീയതയെക്കാള്‍ സഭയ്‌ക്കൊപ്പം നില്‍ക്കാനാണ് എന്നും പറഞ്ഞു പഠിപ്പിച്ചത്.
സീറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ കുര്‍ബാനയര്‍പ്പണരീതി സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ അതിന്റെ സകലസീമകളും ലംഘിച്ചിരിക്കുന്ന സങ്കടകരമായ സന്ദര്‍ഭമാണല്ലോ ഇത്. പതിറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പഠനത്തിനുംശേഷമാണ് 1999 ലെ സിനഡ്, ഏകീകൃതകുര്‍ബാനയര്‍പ്പണരീതി അംഗീകരിച്ചത്. 2016 ല്‍ ചേര്‍ന്ന സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍…
മാർപാപ്പയെ അനുസരിക്കാത്തവരുടെ മാനസാന്തരത്തിനായി പ്രൊലൈഫ് പ്രാർഥനായജ്ഞം
കൊച്ചി:മാർപാപ്പയെയും സിനഡിനെയും അനുസരിക്കാത്തവരുടെ മാനസാന്തരത്തിനായി പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രാർത്ഥനായജ്ഞം ആരംഭിച്ചു. കത്തോലിക്ക വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് പ്രാധാന്യം നൽകാതെ, അധികാരികളെ വെല്ലുവിളിക്കുകയും വിശുദ്ധ കുർബാനപോലും സഭയുടെ നിർദേശങ്ങൾക്ക് വിധേയപ്പെട്ട് അർപ്പിക്കാതിരിക്കുകയും ചെയ്യുന്നതു ഗൗരവമായ കുറ്റവും വീഴ്ചയുമാണെന്ന് പ്രൊലൈഫ് അപ്പോസ്തലറ്റ് വിലയിരുത്തുന്നു.…
കുർബാന അർപ്പണ രീതിയെ കുറിച്ചുള്ള ദീർഘനാളത്തെ വിവാദങ്ങൾക്ക് ഒടുവിൽ അന്തിമ തീർപ്പ് മാർപാപ്പ ഡെലഗേറ്റ് വഴി നൽകിയിരിക്കുകയാണ്.
എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രിയ ബഹുമാനപ്പെട്ട വൈദികരെ, സമർപ്പിതരെ, അത്മായ സഹോദരി സഹോദരന്മാരെ, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി അദ്ദേഹത്തിൻറെ പ്രതിനിധിയായി അയക്കപ്പെട്ട ആർച്ച്ബിഷപ്പ് സിറിൽ വാസിൽ നമുക്ക് നൽകിയ കൽപ്പനയോടു കൂടിയ കത്തിന്റെ പശ്ചാത്തലത്തിൽ, നാളെ ആഗസ്റ്റ്…
എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ വൈദികർക്കും ഏകീകൃത കുർബാന ആഗസ്റ്റ് 20-ന് നടപ്പിൽ വരുത്താനുള്ള പൊന്തിഫിക്കൽ ഡെലിഗേറ്റിന്റെ അന്ത്യശാസനം
-പേപ്പൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ–“സീറോ മലബാർ സഭയുടെ പരിശുദ്ധ കുർബാന ഉറപ്പ് വരുത്തുകയും അതിനു അനുകൂലമായ സാഹചര്യം ഉണ്ടാകുന്നതുവരെയും പരിശുദ്ധ കുർബാന പരികർമ്മംചെയ്യരുതെന്ന് ഞാൻ കൽപ്പിക്കുകയും ചെയ്യുന്നു…” പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ചു ബിഷപ്പ് സിറിൽ വാസിൽ എസ് ജെ.യുടെ…