രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും.(മത്തായി 6 : 4)|Your Father who sees in secret will reward you.(Matthew 6:4)
യഹൂദർ മതാനുഷ്ഠാനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായി കണ്ടിരുന്ന മൂന്നു പ്രവർത്തികളാണ് ധർമ്മദാനം, പ്രാർത്ഥന, ഉപവാസം എന്നിവ. എന്നാൽ, ദൈവത്തിനു പ്രീതിജനകമായവിധം ഈ മൂന്നു കാര്യങ്ങളും ചെയ്യുക എന്നതിനേക്കാളുപരി, മറ്റുള്ളവരുടെ പ്രശംസ ലഭിക്കാനാണ് യഹൂദർ ഇക്കാര്യങ്ങൾ തികഞ്ഞ ശ്രദ്ധയോടെ അനുവർത്തിച്ചുപോന്നത്. കൂടുതൽ സംഭാവനകൾ നല്കുന്നവരെ…