Category: കര്‍ദിനാള്‍

“മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് കൂവക്കാട്ട്ഇപ്പോള്‍ ജോലി ചെയ്യുന്ന സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിന്‍റെ തലവന്‍ എന്ന വത്തിക്കാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുപോലും അദ്ദേഹം എത്തിച്ചേരുവാനുള്ള സാധ്യത പ്രവചിക്കുവാന്‍ സാധിക്കും.”

മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് കൂവക്കാട്ട്കര്‍ദ്ദിനാള്‍ സംഘത്തിലേയ്ക്ക് ആമുഖം 1973 ആഗസ്റ്റ് 11-ാം തീയതി ചങ്ങനാശ്ശേരിക്കടുത്ത് മാമ്മൂട് ജനിച്ച, ചങ്ങനാശ്ശേരി അതിരൂപതാംഗമായ, മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ജെയ്ക്കബ് കൂവക്കാട്, 2024 ഡിസംബര്‍ 7-ാം തീയതി വത്തിക്കാനില്‍ വച്ച് നടക്കുന്ന കണ്‍സിസ്റ്ററിയില്‍ വച്ച്, മറ്റ് ഇരുപത് പേരോടൊപ്പം…

മോണ്‍. ജോർജ് കൂവക്കാടിന്റെ കര്‍ദിനാള്‍ പദവി: സീറോമലബാര്‍സഭയ്ക്ക് അഭിമാനവുംസന്തോഷവും: മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേൽ തട്ടിൽ

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഒരു പുത്രന്‍ കൂടി കത്തോലിക്കാസഭയില്‍ കര്‍ദിനാള്‍മാരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നതു സഭയ്ക്കു മുഴുവന്‍ അഭിമാനവും സന്തോഷവുമെന്നു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മോണ്‍. ജോര്‍ജ് കൂവക്കാടിനെ, സഭയുടെ വിശ്വസ്തപുത്രന്‍, ആത്മീയപിതാവ് എന്നീ നിലകളില്‍ മാര്‍പാപ്പ വിശ്വാസമര്‍പ്പിച്ചതുപോലെ, കര്‍ദിനാളെന്ന…