സഭാനിയമമനുസരിച്ച് വൈദികനായി തുടരാൻ അദ്ദേഹത്തിനു മനസ്സില്ലെങ്കിൽ, കാനോനിക നടപടികൾ സ്വീകരിച്ച് വൈദികവൃത്തിയിൽ നിന്ന് അദ്ദേഹത്തെ സ്വതന്ത്രനാക്കാനും സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്.
തല്പരകക്ഷികൾക്ക് നാവാണ് ദൈവം; മാധ്യമങ്ങൾക്ക് ഉദരവും! സഭാകാര്യങ്ങളിൽ തുടർച്ചയായ വിഢിത്തംപറച്ചിൽ മാധ്യമങ്ങൾക്ക് അലങ്കാരമായി മാറിയോ എന്ന് ആർക്കും സംശയം തോന്നാവുന്ന വിധത്തിലാണ് ഇക്കാലഘട്ടത്തിലെ റിപ്പോർട്ടിങ്ങുകൾ. പക്ഷേ, സത്യം അതല്ല, മാധ്യമങ്ങൾ വെറും ഇരകളാണ്. ‘തട്ട’ത്തിൽനിന്നും ‘സഹകരണ’ങ്ങളിൽനിന്നും മാസപ്പടിയിൽനിന്നും ലേശം ശ്രദ്ധതിരിച്ചുകിട്ടാൻ കൊതിക്കുന്ന…