ഷെക്കെയ്നാ ന്യൂസ്‌

ചാനൽ തൃശ്ശൂരിലെ ഷെക്കെയ്നാ ന്യൂസ്‌ ചാനലിന്റെ ഓഫീസ് കെട്ടിടത്തിലേക്ക് കടന്ന് ചെല്ലുമ്പോൾ ആ പേരിനെ അന്വർത്ഥം ആക്കുംവിധം ‘ദൈവത്തിന്റെ സാന്നിധ്യം’ അവിടെ ഉള്ളതായി നമുക്ക് അനുഭവപ്പെടും..

രണ്ടാമത്തെ നിലയിൽ 24 മണിക്കൂറും പ്രാർത്ഥനാ നിരതമായ നിത്യാരാധന ചാപ്പൽ ഉണ്ട്..

ഫ്രണ്ട് ഓഫിസിൽ രാജാധിരാജനായ ഈശോയുടെ ചിത്രവും എല്ലാ നിലകളിലും മാതാവിന്റെ തിരുസ്വരൂപവും ഓഫിസ് മുറികളിൽ എല്ലാം ഈശോയുടെ രൂപവും കാണുവാൻ സാധിക്കും..

ഏകദേശം എഴുപതോളം സ്റ്റാഫുകൾ രണ്ട് ഷിഫ്റ്റുകളിലായി അവിടെ ജോലി ചെയ്യുന്നു..

ഒരു ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകർ എന്നപോലെ ആണ് അവിടെ ഉള്ള മാനേജർമാർ മുതൽ മറ്റു സ്റ്റാഫുകൾ വരെയുള്ളവരുടെ പെരുമാറ്റ രീതി..

ജോലി തുടങ്ങുന്നതിനു മുന്നേ ഒരുമിച്ചു ഒരു മണിക്കൂറോളം ഉള്ള പ്രാർത്ഥനയും മാസത്തിൽ ഒരിക്കൽ കുമ്പസാരവും എന്ന രീതി അവിടെ പിന്തുടർന്ന് പോകുന്നു..

അതിന്റെയൊക്കെ പ്രതിഫലനം അവിടെ ഉള്ള എല്ലാ ആളുകളിലും, സെക്യൂരിറ്റി ചേട്ടനിൽ പോലും കാണുവാൻ സാധിച്ചു..

സ്റ്റുഡിയോയിൽ ഒരു പ്രോഗ്രാമിന്റെ ഷൂട്ട്‌ സമയം മുഴുവൻ, ഏകദേശം രണ്ട് മണിക്കൂറോളം ക്യാമറയുടെ പുറകിൽ ആയി അവിടുത്തെ ഒരു ബ്രദർ (Br.Joji) ജപമാല ചൊല്ലിക്കൊണ്ടിരിക്കുന്നത് കാണുവാൻ എനിക്ക് സാധിച്ചു..

ദൈവത്തിന്റെ അത്ഭുതകരമായ കരം ഷെക്കെയ്നയെയും നയിച്ചു കൊണ്ടു പോകുന്നതിന്റെ കാരണം ഇവരുടെയൊക്കെ പ്രാർത്ഥനയും ചാപ്പലിൽ 24 മണിക്കൂറും മുടങ്ങാതെ ഉള്ള നിത്യാരാധനയും ആണെന്ന് ഞാൻ വിശ്വസിക്കുന്നു.

.മറ്റുള്ള വാർത്താ ചാനലുകൾ റേറ്റിംഗ് നു വേണ്ടിയും ആളുകളെ തമ്മിലടിപ്പിക്കാനും ചില പ്രേത്യേക താല്പര്യങ്ങൾക്ക്‌ വേണ്ടിയും നിലകൊള്ളുമ്പോൾ, നിഷ്പക്ഷമായ ഒരു വാർത്താ ചാനലായും സഭയുടെ ശബ്ദമായും ഷെക്കെയ്നാ ന്യൂസ്‌ ചാനൽ പ്രവർത്തിക്കുന്നു..

ദൈവത്തിന്റെ കരം തുടർന്നും ഷെക്കെയ്നയെ നയിക്കട്ടെ എന്ന് ആശംസിക്കുന്നു..

NB: കേരളത്തിലെ വാർത്താ ചാനലുകൾ എല്ലാം ഷെക്കെയ്നയെ പോലെ ആയിരുന്നെങ്കിൽ കേരളം പണ്ടേ ‘ദൈവത്തിന്റെ സ്വന്തം നാടായി’ മാറിയേനെ..

ജോജി കോലഞ്ചേരി

നിങ്ങൾ വിട്ടുപോയത്