ഇന്നലെ എറണാകുളത്തു “വികാസവാണി” യിലെ പള്ളിയിൽ ഒരു മാമോദീസ ഉണ്ടായിരുന്നു. ഞാൻ അവിടെ ഉള്ള കാലത്ത് പള്ളിയുടെ ചുമതല എനിക്കായിരുന്നു ; അന്ന് കാർദിനാൾ പറേക്കാട്ടിൽ പിതാവാ യിരുന്നു എറണാകുളത്തെ മെത്രാ പോലീത്ത. ഈ സ്ഥലം വികാസവാണി ക്കു വേണ്ടി കണ്ടെത്താൻ അന്നത്തെ വികാരി ജനറൽ എറണാട്ട് അച്ചനായി രുന്നു സഹായം. പിന്നെ വന്ന കാർഡിനാൾ പടിയറയാണ് വികാസവാണി ആശ്ലീർവദിച്ചത്, ഉൽഘാടാനം നിർവഹിച്ചത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബ്. സ്വാഗതം പറഞ്ഞത് അന്നത്തെ പ്രൊവിൻഷ്യൽ ഡോ. ബ്രിട്ടോ അച്ചൻ

അന്നു വെറും പട്ടിക്കാട് ആയിരുന്ന തെങ്ങോട് എന്ന ഗ്രാമത്തിൽ ഞാൻ “വികാസവാണി ” എന്ന മാധ്യമസ്ഥാപനം 1983-ൽ തുടങ്ങുമ്പോൾ അവിടെ ടെലിഫോൺ കണക്ഷൻ പോലുമില്ല. എനിക്കാണ് ആദ്യത്തെ ടെലിഫോൺ അവിടെ കിട്ടുന്നത്. അത് അന്ന് കേന്ദ്ര മന്ത്രി ആയിരുന്ന എം എം ജേക്കബിന്റെ സഹായം ഒന്നുകൊണ്ടു മാത്രമാണ് കിട്ടിയത്. അല്ലെങ്കിൽ ആ പട്ടിക്കാട്ടി ലേക്കു ലൈൻ വലിക്കാൻ bsnl ന് താൽപ്പര്യം ഇല്ലായിരുന്നു.

മാധ്യമലോകത്തെ കേരളത്തിന്‌ പരിചയപ്പെടുത്താൻ വികാസവാണിക്ക് സാധിച്ചു എന്നതിൽ എനിക്ക് ചാരിതാർഥ്യം ഉണ്ടു. പത്രവും റേഡിയോയും മാത്രം അറിഞ്ഞിരുന്ന കാലത്ത് അതിനു പുറമെ ടീവി എന്ന ശക്തമായ മാധ്യമം ഉണ്ട് എന്നു അറിയിച്ച പ്രസ്ഥാനമായിരുന്നു വികാസവാണി.

സഭക്കകത്തും പുറത്തുമുള്ള പല യഥാസ്തികർക്കും അത് ദഹിച്ചിരുന്നില്ല. തുടങ്ങിയപ്പോൾ മുതൽ പ്രോത്സാഹനത്തിന് പകരം ഒളിഞ്ഞും തെളിഞ്ഞുമുള്ള അമ്പെയ്ത്തായിരുന്നു പിന്നങ്ങോട്ട്. ഒരു ടീവി ചാനൽ തുടങ്ങാൻ ശ്രമിച്ചതാണ് വിനയായതു. അതിനായി വളരെ പണം ഇൻവെസ്റ്റ്‌ ചെയ്തു. പക്ഷെ സഹായിക്കാമെന്നു പറഞ്ഞവർ പിന്മാറി, ചതിക്കാവുന്നവരൊക്കെ ചതിച്ചു. ഈ പ്രസ്ഥാനത്തോട് വിടപറയുവാൻ നിർബന്ധിതനായി.

2003-ൽ വികാസവാണി പൂട്ടി ഞാൻ ആലപ്പുഴ പോളിടെക്‌നിക്കിലേക്ക് പോകുമ്പോൾ ഒന്ന് നൽകിയിട്ടാണ് പോന്നത്. ആ പ്രദേശത്തിന് തന്നെ “വികാസവാണി ” എന്ന പേര് നൽകി. ഇന്ന് ആ പ്രദേശം വികാസവാണി എന്നാണ് അറിയപ്പെടുന്നത്.

ആ ചിരിച്ചു നിൽക്കുന്ന മകൾ ഞാൻ വികാസവാണി വിട്ടു പോരുമ്പോൾ ഞാൻ വികാസവാണിയിൽ തുടങ്ങിയ കാർമൽ പബ്ലിക് സ്കൂൾ (Carmel Public School ) ലെ കിന്ഡര്ഗാർട്ടനിൽ പഠിക്കുകയാ യിരുന്നു. #മിന്നു. വളരെ ഷൈ ആയ കുട്ടി. ഇപ്പോൾ മിടുക്കി യായി. അവളുടെ വിവാഹത്തിന് പോകാനായില്ല അതു കൊണ്ട് അവളുടെ മകളുടെ മാമോദീസക്ക് പോയി, ഇന്നലെ. എലിസബത്തു എന്നു മാമോദീസ പേരുള്ള മോളെ അവർ #ഇനായ” എന്നു വിളിക്കുന്നു.

പഴയ വളരെയേറെ മുഖങ്ങൾ കണ്ടു. എല്ലാരും വന്നു സുഖവിവരം അന്വേഷി ച്ചു. മാമോദീസ ഞാൻ നടത്തി. കുർബാന പാറെക്കാട്ടിൽ അച്ചൻ നടത്തി.

ഇനായയുടെ മാമോദീസയ്ക്ക് ഞാൻ ആണ് പ്രസംഗിച്ചത്. പ്രസിദ്ധ വാഗ്മിയായ പാറെക്കാട്ടിൽ അച്ചൻ (എറണാകുളത്തെ കുർബാനതർക്ക ത്തിന്റെ മുൻപന്തിയിൽ നിൽക്കുന്ന പാറെക്കാട്ടിൽ അച്ചൻ) ആയിരുന്നു കുർബാന ചൊല്ലിയത്. എന്നോട് പ്രസംഗിക്കാൻ പറഞ്ഞു. ഞാൻ അവിടെ ഉണ്ടായിരുന്ന കാലത്ത് ഉണ്ടായിരുന്ന പള്ളിയുടെ നാലിരട്ടി വലിപ്പം എങ്കിലും പള്ളിക്കു ഇപ്പോൾ ഉണ്ടു. പുതുതായി മനോഹരമായി പുതുക്കിപ്പണിതിരി ക്കുന്ന പള്ളിയിൽ രണ്ടു വാക് പറയു വാൻ എനിക്ക് സന്തോഷമായിരുന്നു.

ഒന്നും അറിയാതെ സുഖമായി ഉറങ്ങുന്ന #ഇനായയിൽ എന്താണ് സംഭവിക്കുന്നത് എന്നു ഞാൻ ഓർപ്പിച്ചു. ബോധപൂർവം ഇരിക്കുന്ന മുതിർന്നവർക്ക് വേണ്ടിയാ ണല്ലോ പ്രസംഗം. മാമോദീസയിലൂടെ ഒരാൾ ക്രിസ്തുവുമായി താദാത്മ്യം പ്രാപിക്കുകയും ക്രിസ്തുവിന്റെ സ്നേഹവും കരുണയും ലോകത്തിനു കാട്ടിക്കൊടുക്കേണ്ട വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നു. ഇതാണ് മാമോദീസയിലൂടെ ഒരാൾ ഏറ്റെടുക്കുന്നത് എന്ന സത്യത്തെ ക്കുറിച്ച് ഞാൻ ഓർമിപ്പിച്ചു. കുർബാന കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ അവിടുത്തെ പഴയ ഒരാൾ വന്നു എന്റെ ചെവിയിൽ പറഞ്ഞു “അച്ഛന്റെ സ്വരത്തിന്റെ ഗംഭീര്യം ഇപ്പോഴും കൈമോശം വന്നിട്ടില്ല “. അത് എനിക്ക് ആത്മധൈര്യം നൽകുന്ന ഒരു കമന്റ്‌ ആയിരുന്നു.

പഴയ വളരെയേറെ മുഖങ്ങൾ കണ്ടു പരിചയം പുതുക്കി. വളരെ സന്തോഷ കരമായിരുന്നു ആ വീണ്ടുമുള്ള കൂട്ടിമുട്ടൽ. അന്ന് കുഞ്ഞുങ്ങളായി രുന്നവർ പലർക്കും മക്കളും മക്കളുടെ മക്കളുമായി. എല്ലാം കൊണ്ടും സന്തോഷം പകർന്ന കണ്ടുമുട്ടൽ.

ഞാൻ തന്നെയാണ് ഡ്രൈവ് ചെയ്യുന്നത്, അതിനാൽ എന്നെ ഈ രാത്രിയിൽ വിടാൻ അവർക്കു താൽപ്പര്യം ഇല്ലായിരുന്നു. അവിടെ തങ്ങിയിട്ടു പിറ്റേദിവസം പോയാൽ മതി എന്നു പറഞ്ഞുനിർബന്ധിച്ചു. പക്ഷെ രാത്രി 8.30-ഓടെ തന്നെ യാത്ര തിരിച്ചു, ചെത്തിപുഴയിലേക്ക്. രാത്രി 11.30-ന് ഇവിടെ തിരിച്ചെത്തി

നിങ്ങൾ വിട്ടുപോയത്