തല്പരകക്ഷികൾക്ക് നാവാണ് ദൈവം; മാധ്യമങ്ങൾക്ക് ഉദരവും!

സഭാകാര്യങ്ങളിൽ തുടർച്ചയായ വിഢിത്തംപറച്ചിൽ മാധ്യമങ്ങൾക്ക് അലങ്കാരമായി മാറിയോ എന്ന് ആർക്കും സംശയം തോന്നാവുന്ന വിധത്തിലാണ് ഇക്കാലഘട്ടത്തിലെ റിപ്പോർട്ടിങ്ങുകൾ. പക്ഷേ, സത്യം അതല്ല, മാധ്യമങ്ങൾ വെറും ഇരകളാണ്. ‘തട്ട’ത്തിൽനിന്നും ‘സഹകരണ’ങ്ങളിൽനിന്നും മാസപ്പടിയിൽനിന്നും ലേശം ശ്രദ്ധതിരിച്ചുകിട്ടാൻ കൊതിക്കുന്ന തല്പരകക്ഷികൾ അവരെ ചതിക്കുകയാണ്.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന (Vagabond) ഒരു വൈദികൻ സഭയിൽ ഉണ്ടാകാൻ പാടില്ല എന്നത് സഭാനിയമമാണ്. ഒരു വൈദികൻ അതിനു തുനിഞ്ഞാൽ, അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ പ്രേരിപ്പിക്കുക എന്നത് രൂപതയുടെ ഉത്തരവാദിത്വമാണ്. അതിനുള്ള ശ്രമങ്ങളാണ് ഒരു വിദഗ്ദ്ധസമിതിയിലൂടെ നടക്കുന്നത്.

എന്നാൽ സഭാനിയമമനുസരിച്ച് വൈദികനായി തുടരാൻ അദ്ദേഹത്തിനു മനസ്സില്ലെങ്കിൽ, കാനോനിക നടപടികൾ സ്വീകരിച്ച് വൈദികവൃത്തിയിൽ നിന്ന് അദ്ദേഹത്തെ സ്വതന്ത്രനാക്കാനും സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്.

ഈ പത്രസ്ഥാപനങ്ങളിലോ ചാനലുകളിലോ ഒരു ഉദ്യോഗസ്ഥൻ താന്തോന്നിത്തം കാണിച്ചാൽ മാനേജ്മെൻ്റ് അന്വേഷിക്കില്ലേ? തികച്ചും സ്വാഭാവികമായ ഇത്തരം നടപടികളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വാർത്തയാക്കുന്നതിനു പിന്നിൽ തല്പരകക്ഷികളുടെ കുരുട്ടുബുദ്ധിയും മാധ്യമപ്രവർത്തകരുടെ കത്തോലിക്കാവിരുദ്ധതയും മാത്രമാണുള്ളത് എന്ന് നിഷ്പക്ഷമതികളായ ആർക്കും മനസ്സിലാകും.

Joshyachan Mayyattil

നിങ്ങൾ വിട്ടുപോയത്