Tag: fr.joshy mayyattil

മുനമ്പംപ്രശ്നത്തിന് വഖഫ് ആക്ടുമായി ബന്ധമില്ലെന്ന പ്രചാരണം|ചതിയുടെ നാൾവഴികൾ|ഫാ. ജോഷി മയ്യാറ്റിൽ

1995ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന വഖഫ് ആക്ടിലൂടെ ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും കുഴിച്ചു മൂടപ്പെട്ടു എന്നും മതാധിപത്യവും വർഗീയപ്രീണനവും പ്രബലപ്പെട്ടു എന്നും അനുഭവങ്ങൾ തെളിയിക്കുന്നു. മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരെ കോൺഗ്രസ് ചതിച്ചതിൻ്റെ ദുരന്തഫലങ്ങൾ ഇപ്പോൾ ഇന്ത്യയിൽ എമ്പാടും മതഭേദമന്യേ മനുഷ്യർ…

“മാടവന പള്ളിയിൽ ഒരു പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപം പൂണ്ടു!”|ഫാ. ജോഷി മയ്യാറ്റിൽ

*മാടവനയിൽ മൂന്നു ഞായറാഴ്ചകളിൽ സംഭവിച്ചത്* രണ്ടാഴ്ച മുമ്പ് എൻ്റെ പ്രിയ ശിഷ്യൻ ഡീക്കൻ ജൂഡ് IVD എന്നോടു ചോദിച്ചു: “അച്ചൻ ദിവ്യകാരുണ്യ അദ്ഭുതം കണ്ടിട്ടുണ്ടോ?” “അനുദിനം” എന്നായിരുന്നു എൻ്റെ മറുപടി. “അതല്ലച്ചാ. തിരുവോസ്തി ശരിക്കും രൂപം മാറി മാംസം ആകുന്നതു കണ്ടിട്ടുണ്ടോ?”…

“പട്ടിക്കും പൂച്ചയ്ക്കും ഭൂമിക്കും കടലിനും വാഹനങ്ങൾക്കും ആശീർവാദം ആകാമെങ്കിൽ, മനുഷ്യർക്ക് എന്തുകൊണ്ട് അതു നിഷേധിക്കണം?”|ഫാ. ജോഷി മയ്യാറ്റില്‍

“ആശീർവാദം തേടിവരുന്ന വ്യക്തികളുടെ ദുഷ്ടലാക്ക് പുരോഹിതനു വ്യക്തമാണെങ്കിൽ ആശീർവാദം നല്കേണ്ടതുണ്ടോ? ഉദാഹരണത്തിന്, പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനും സ്വവർഗരതി പ്രോത്സാഹിപ്പിക്കാനും പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടി വരുന്നവരെ പിന്തിരിപ്പിക്കാൻ വൈദികൻ ശ്രമിക്കേണ്ടതല്ലേ? തീർച്ചയായും വേണം എന്നാണ് എനിക്കു പറയാനുള്ളത്. ‘- വാർഷിക ധ്യാനത്തിൻ്റെ സുന്ദരവാല്മീകം മനസ്സില്ലാ മനസ്സോടെ…

പ്രിയങ്കരനായ ജസ്റ്റിൻ പിൻഹീറോ അച്ചൻ പിതൃസന്നിധിയിലേക്ക് യാത്രയായി. |എന്തായിരുന്നു ആ വൈദികജീവിതത്തിൻ്റെ വിജയരഹസ്യം?

*നല്ല മൈക്കുകൾ ഓരിയിടാറില്ല!* പ്രിയങ്കരനായ ജസ്റ്റിൻ പിൻഹീറോ അച്ചൻ പിതൃസന്നിധിയിലേക്ക് യാത്രയായി. അദ്ദേഹം നിശ്ശബ്ദനായി ജീവിച്ചു, മനുഷ്യരെ നിസ്വാർത്ഥമായി സ്നേഹിച്ചു, ദൈവത്തെയും സഭയെയും തീക്ഷ്ണമായി സേവിച്ചു. വിജയപുരം രൂപതാംഗമായിരുന്ന അച്ചൻ കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിൽ ആദ്യകാലം മുതല്ക്കേയുള്ള നിശ്ശബ്ദ-സജീവ സാന്നിധ്യമായിരുന്നു. ആത്മാവിൻ്റെ…

കൃത്യം, വ്യക്തം, ക്രൈസ്തവം|ഒരു ക്രൈസ്തവവിശ്വാസി ഈ സാഹചര്യത്തിൽ എന്തു നിലപാടെടുക്കണം?

പലസ്തീൻ/ഇസ്രായേൽ യുദ്ധത്തിൽ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഏകപക്ഷീയവും അനീതിപരവുമായ നിലപാടുകൾ പുലർത്തുന്നു; സ്ഥാപിതതാല്പര്യങ്ങളോടെ അസത്യങ്ങളും അർദ്ധസത്യങ്ങളും ചരിത്രസത്യമായി വിളമ്പുന്നു; വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും പ്രവാചകർ സടകുടഞ്ഞ് എഴുന്നേറ്റിരിക്കുന്നു; ബൈബിൾ വാക്യങ്ങൾ പോലും ദൈവദൂഷണപരമായി ഉപയോഗിക്കപ്പെടുന്നു; ഈ സമയത്ത് ക്രൈസ്തവർ പുലർത്തേണ്ട നിലപാടിനെ സംബന്ധിച്ച് അനേകം…

സഭാനിയമമനുസരിച്ച് വൈദികനായി തുടരാൻ അദ്ദേഹത്തിനു മനസ്സില്ലെങ്കിൽ, കാനോനിക നടപടികൾ സ്വീകരിച്ച് വൈദികവൃത്തിയിൽ നിന്ന് അദ്ദേഹത്തെ സ്വതന്ത്രനാക്കാനും സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്.

തല്പരകക്ഷികൾക്ക് നാവാണ് ദൈവം; മാധ്യമങ്ങൾക്ക് ഉദരവും! സഭാകാര്യങ്ങളിൽ തുടർച്ചയായ വിഢിത്തംപറച്ചിൽ മാധ്യമങ്ങൾക്ക് അലങ്കാരമായി മാറിയോ എന്ന് ആർക്കും സംശയം തോന്നാവുന്ന വിധത്തിലാണ് ഇക്കാലഘട്ടത്തിലെ റിപ്പോർട്ടിങ്ങുകൾ. പക്ഷേ, സത്യം അതല്ല, മാധ്യമങ്ങൾ വെറും ഇരകളാണ്. ‘തട്ട’ത്തിൽനിന്നും ‘സഹകരണ’ങ്ങളിൽനിന്നും മാസപ്പടിയിൽനിന്നും ലേശം ശ്രദ്ധതിരിച്ചുകിട്ടാൻ കൊതിക്കുന്ന…

ആത്മാർത്ഥമായ കുമ്പസാരം പിശാചിനെ എപ്രകാരം നമ്മിൽ നിന്ന് അകറ്റിക്കളയുന്നു എന്ന് ഈ ചിത്രം വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്.|The Pope’s Exorcist

സുഹൃത്തുക്കളായ വൈദികരുമൊത്ത് നല്ലൊരു സായാഹ്നം ഇന്നു ഞാൻ ചെലവഴിച്ചു… ഒബറോൺ മാളിൽ പോയി The Pope’s Exorcist കണ്ടു. തകർപ്പൻ എന്നേ പറയാനുള്ളൂ… സമയം പോയത് അറിഞ്ഞതേ ഇല്ല… സത്യത്തിൽ, ഇത്രയ്ക്കു ഭയാനകത പ്രതീക്ഷിച്ചില്ല!ക്രിസ്തുനാമത്തിൻ്റെയും കുരിശിൻ്റെയും ശക്തി, പൗരോഹിത്യത്തിൻ്റെയും കുമ്പസാരത്തിൻ്റെയും പ്രാർത്ഥനയുടെയും…

എന്തുകൊണ്ടാണ് ഈ സാമൂഹികാനീതിയെ ചോദ്യംചെയ്യാൻ വനിതാകമ്മീഷനോ രാഷ്ട്രീയ-സാംസ്കാരിക നായകരോ കോടതിതന്നെയോ മുന്നോട്ടു വരാത്തത്?വ്യക്തിഗത നിയമം എന്നതാണ് പറഞ്ഞു ശീലിച്ചിട്ടുള്ള ഉത്തരം!

“മുസ്ലീം പിന്തുടർച്ചാ നിയമപ്രകാരം ആൺമക്കളുണ്ടെങ്കിലേ മുഴുവൻ സ്വത്തും കൈമാറാനാകൂ. പെൺമക്കളായതിനാൽ സ്വത്തിൻ്റെ മൂന്നിൽ രണ്ട് ഓഹരി മാത്രമാണ് മക്കൾക്ക് കിട്ടുക. ബാക്കി സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്.” എന്തുകൊണ്ടാണ് ഈ സാമൂഹികാനീതിയെ ചോദ്യംചെയ്യാൻ വനിതാകമ്മീഷനോ രാഷ്ട്രീയ-സാംസ്കാരിക നായകരോ കോടതിതന്നെയോ മുന്നോട്ടു വരാത്തത്? വ്യക്തിഗത നിയമം…

നമ്മുടെ വിശ്വാസക്കുറവും കുരിശിന്റെ വഴിയിൽ യേശുവിനെ അനുഗമിക്കുന്നതിനുള്ള നമ്മുടെ ചെറുത്തുനിൽപ്പും മറികടക്കാനുള്ള കൃപയിൽ നമ്മെ നിലനിറുത്തുന്ന പ്രതിബദ്ധതയാണ് നോമ്പുകാല തപസ്സ്. |ഫ്രാൻസിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിൽ നിന്ന് …

ഫ്രാൻസിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിൽ നിന്ന് … ഈ ആരാധനാക്രമകാലത്ത്, കർത്താവ് നമ്മെ തന്നോടൊപ്പം വേറിട്ട ഒരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. നോമ്പുകാലത്ത് യേശുവിന്റെ കൂട്ടായ്മയിൽ “ഉയർന്ന പർവ്വതത്തിൽ” (മത്താ 17,1) കയറാനും ആത്മീയ ശിക്ഷണത്തിന്റെ ഒരു പ്രത്യേക അനുഭവം ജീവിക്കാനും നമ്മൾ…

പ്രിയപ്പെട്ട വിശുദ്ധൻ്റെ തിരുനാൾക്കാലം|ക്രിസ്തുവിശ്വാസത്തിന് ക്ഷീണംതട്ടുന്ന ശൈലികളോ രീതികളോ ആചാരങ്ങളോ പൂർണമായും ഒഴിവാക്കാൻ മെത്രാന്മാരും പുരോഹിതരും അല്മായനേതാക്കളും ജാഗ്രത പുലർത്തണം.

ഓർമവച്ചപ്പോൾ മുതൽ ഏറെ ഇഷ്ടമുള്ള പുണ്യാളനാണ് വി. സെബസ്ത്യാനോസ്. അമ്പുകളേറ്റ് മരത്തിൽ കെട്ടപ്പെട്ടവനായി നില്ക്കുന്ന ആ രൂപം തികച്ചും അസാധാരണമാണ്. കഴുന്നെഴുന്നളളിക്കലാണ് ഈ തിരുനാളിൻ്റെ ഏറ്റവും വലിയ സവിശേഷത. പള്ളിയിൽനിന്നോ കപ്പേളയിൽനിന്നോ അമ്പ് (കഴുന്ന്) എഴുന്നളളിച്ചുകൊണ്ടുവരാൻ ഞങ്ങൾ മക്കളെയാണ് അമ്മച്ചി നിയോഗിക്കാറ്.…

നിങ്ങൾ വിട്ടുപോയത്