“മുസ്ലീം പിന്തുടർച്ചാ നിയമപ്രകാരം ആൺമക്കളുണ്ടെങ്കിലേ മുഴുവൻ സ്വത്തും കൈമാറാനാകൂ. പെൺമക്കളായതിനാൽ സ്വത്തിൻ്റെ മൂന്നിൽ രണ്ട് ഓഹരി മാത്രമാണ് മക്കൾക്ക് കിട്ടുക. ബാക്കി സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്.”

എന്തുകൊണ്ടാണ് ഈ സാമൂഹികാനീതിയെ ചോദ്യംചെയ്യാൻ വനിതാകമ്മീഷനോ രാഷ്ട്രീയ-സാംസ്കാരിക നായകരോ കോടതിതന്നെയോ മുന്നോട്ടു വരാത്തത്?

വ്യക്തിഗത നിയമം എന്നതാണ് പറഞ്ഞു ശീലിച്ചിട്ടുള്ള ഉത്തരം! പക്ഷേ, ഏകീകൃത സിവിൽ കോഡിൻ്റെ അടിയന്തരമായ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന യാഥാർത്ഥ്യമാണിത്.

സംസ്കാരമുള്ള ഒരു സമൂഹം വിടപറയേണ്ട ചില പഴഞ്ചൻ ഉത്തരങ്ങളുണ്ട്. അവ ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാജ്യത്തിന് ഒട്ടും ഭൂഷണമല്ല.

Joshyachan Mayyattil

പെൺ മക്കൾ മാത്രമുള്ള മാതാപിതാക്കളുടെ സ്വത്തിന്റെ പൂർണ്ണ അവകാശം ആ മക്കൾക്ക് ലഭിക്കില്ല പോലും. അത് കിട്ടണമെങ്കിൽ ആൺകുട്ടി വേണം. ഇല്ലെങ്കില്‍ മൂന്നിൽ രണ്ട് മാത്രം. ബാക്കി മാതാ പിതാക്കളുടെ സഹോദരങ്ങൾക്ക്.

മതപരമായി വിവാഹം കഴിച്ചവരുടെ പെൺ മക്കൾക്കാണ് ഈ ഗതികേട്. ഇത് ഒഴിവാക്കാനായി പ്രശസ്തരായ വ്യക്തികൾ ഒരു ഔപചാരിക നിയമ കല്യാണം നടത്താൻ പോകുന്നു. പല മതങ്ങളുടെയും ചിട്ട വട്ടങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും സ്ത്രീ വിരുദ്ധത കാണാം. ആരും ചോദ്യം ചെയ്യില്ല.

ഈ കല്യാണം ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കുമോ? അതോ ഇവരുടെ നേരെ കണ്ണുരുട്ടുമോ? കണ്ടറിയാം.

( സി ജെ ജോൺ)

Dr cj john Chennakkattu

നിങ്ങൾ വിട്ടുപോയത്