ബലമുള്ളവരായ നാം ദുര്‍ബലരുടെ പോരായ്‌മകള്‍ സഹിക്കുകയാണുവേണ്ടത്, നമ്മെത്തന്നെ പ്രീതിപ്പെടുത്തുകയല്ല. (റോമാ 15: 1)| We who are strong have an obligation to bear with the failings of the weak, and not to please ourselves. (Romans 15:1)
സ്വന്തം സുഖത്തിനും സൗകര്യത്തിനും താല്പര്യങ്ങൾക്കുംവേണ്ടി മറ്റുള്ളവരെ ബലിയാടുകളാക്കുന്നതിനു പകരം തൻ്റെ പേരിൽ മറ്റാരും ശിക്ഷിക്കപ്പെടാനും വേദനിപ്പിക്കപ്പെടാനും ഇടയാകരുതെന്ന് ആഗ്രഹിക്കുന്നവരാകണം നമ്മൾ. ഇങ്ങനെ ചിന്തിക്കണമെങ്കിൽ രക്തബന്ധത്തിൽ മാത്രമല്ല സ്നേഹബന്ധത്തിലും കൂടപ്പിറപ്പുകളുണ്ടാകുമെന്ന തിരിച്ചറിവ് നമ്മുക്ക് ഉണ്ടാവണം. എല്ലാവരോടും സ്നേഹമാണന്നു പറയാനും സ്നേഹം പ്രകടിപ്പിക്കാനും നമ്മുക്ക്…