Put false ways far from me and graciously teach me your law! (Psalm 119:29)

ക്രിസ്തീയ ജീവിതത്തിൽ പാപത്തിൻ മേൽ ജയം കൈവരിക്കുവാൻ കഴിയണം. നമ്മുടെ പാപത്തിന്‍ മേൽ ജയം വരിക്കുവാൻ വിവിസ കാര്യങ്ങൾ ദൈവവചനത്തിൽ പറയുന്നു. വിശുദ്ധിയിൽ ജീവിക്കാനാണ് കർത്താവ് നമ്മെ വിളിച്ചിരിക്കുന്നത്. ദൈവത്തിന്റെ സഹായത്താലും ദൈവ വചനത്തിലെ കാര്യങ്ങൾ പിൻപറ്റുന്നതിലൂടെയും നമുക്ക് അധികമായി പാപത്തിൻ മേൽ ജയിക്കുവാനും, ക്രിസ്തുവിന്റെ മാർഗങ്ങളെ പിൻതുടരുവാനും സാധിക്കും.

നാം പാപത്തിൻ മേൽ ജയം വരിക്കുവാൻ കഴിയേണ്ടതിന്‌ ദൈവം നമുക്കു തന്നിരിക്കുന്ന ഒന്നാമത്തെ ദാനമാണ്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌. ജീവിതത്തിൽ പരിശുദ്ധാത്മാവിനെ അനുസരിച്ചു നടക്കുവാന്‍ തിരുവചനം കൽപിക്കുന്നു. എല്ലാ വിശ്വാസികളിലും ദൈവാത്മാവ്‌ വാസം ചെയ്യുന്നുണ്ട്‌. എന്നാല്‍ ഓരോരുത്തരും ആത്മാവിന്റെ പ്രേരണ അനുസരിച്ച്‌ ആത്മാവിന്റെ നിയന്ത്രണത്തില്‍ നടക്കുവാനാണ്‌ പറഞ്ഞിരിക്കുന്നത്‌. ഇതിന്റെ അര്‍ത്ഥം നാം ജഡത്തിന്റെ ചേഷ്ടകള്‍ക്ക്‌ നമ്മെത്തന്നെ അടിമകളാക്കുന്നതിനു പകരം ആത്മാവിന്റെ ഇംഗിതത്തിന്‌ നമ്മെത്തന്നെ സമര്‍പ്പിക്കണമെന്നാണ്‌.

ദൈവം തന്റെ വചനം നമുക്കു തന്നിരിക്കുന്നത്‌ നമ്മെ സല്‍പ്രവര്‍ത്തികളിൽ തികഞ്ഞവരാക്കേണ്ടതിനാണ്‌. നാം എന്തു വിശ്വസിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും വചനം നമ്മെ പഠിപ്പിക്കുന്നു. നാം തെറ്റായ വഴി തിരഞ്ഞെടുക്കുമ്പോൾ, ശരിയായ വഴിയില്‍ നടക്കുവാൻ വചനം നമ്മെ സഹായിക്കുന്നു. ദൈവം നമുക്കു പാപത്തെ ജയിക്കുവാൻ തന്നിട്ടുള്ള മറ്റൊരു മാർഗ്ഗമാണ് പ്രാര്‍ത്ഥന. മത്തായി 26 : 41 ൽ പറയുന്നു, പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍. തെറ്റായ മാർഗങ്ങളിൽ നിന്ന് അകന്ന് നിൽക്കുവാൻ, കർത്താവ് ദൈവകൃപ എല്ലാവർക്കും, സമ്യദ്ധമായി പ്രദാനം ചെയ്യട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്