എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല.(ലൂക്കാ 21: 17-18)|You will be hated by all for my name’s sake. But not a hair of your head will perish. (Luke 21:17-18)
ദൈവരാജ്യം ആഗ്രഹിക്കുന്നവർ അനുഭവിക്കേണ്ടി വരുന്ന പീഡകളെക്കുറിച്ച് യാതൊരു മറയുമില്ലാതെ ഈശോ നിരവധി തവണ തന്റെ വചനങ്ങളിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജീവിച്ചിരിക്കുമ്പോൾ ലോകം തരുന്ന സുഖങ്ങളും, മരണശേഷം സ്വർഗ്ഗീയ സൗഭാഗ്യവും അനുഭവിക്കാനാണ് മനുഷ്യനു താൽപര്യം. എന്നാൽ, ജീവിച്ചിരിക്കുമ്പോൾ തന്നെ ഇവയിൽ രണ്ടിലൊന്ന് തിരഞ്ഞെടുത്തേ…