ആത്മീയജീവിതത്തിന്റെ പടവുകളോരോന്നും ചവിട്ടിക്കയറാനുള്ള ക്ഷണംപകരുന്ന മാർ അപ്രേമിന്റെ പ്രാർത്ഥനയിലൂടെ വലിയനോമ്പുകാലം അനുഗ്രഹപ്രദമാക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.
മാർ അപ്രേമിൻ്റെ നോമ്പുകാലപ്രാർത്ഥന ഗ്രീക്ക് ഓർത്തഡോക്സ് പാരമ്പര്യത്തിൽ നോമ്പുകാലത്ത് തിങ്കൾ മുതൽ വെള്ളിവരെയുള്ള യാമപ്രാർത്ഥനകൾ സമാപിക്കുന്നത് മാർ അപ്രേമിന്റെ നോമ്പുകാലപ്രാർത്ഥന രണ്ടുപ്രാവശ്യം ചൊല്ലി പന്ത്രണ്ടു പ്രാവശ്യംവരെ നിലംപറ്റെ കുമ്പിട്ടാരാധിച്ചുകൊണ്ടാണ്. വലിയനോമ്പിന്റെ ചൈതന്യം മുഴുവനും നിറഞ്ഞുനിൽക്കുന്ന സുപ്രധാനപ്രാർത്ഥനയാ യാണ് ഈ അപേക്ഷയെ ഗ്രീക്കുസഭ…