🤲 തപസ്സുകാലംക്രിസ്തുവിന്റെ പീഡാസഹനത്തേയും മരണത്തെയും ധ്യാനിച്ചു കൊണ്ട് അവിടുത്തെ മഹത്വപൂർണ്ണമായ ഉത്ഥാനത്തിന്റെ സന്തോഷത്തിലേക്ക് ഉള്ള ഒരു യാത്ര.

”ദുഷ്‌ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?”(ഏശയ്യാ 58/6)
“Is not this the fast that I have chosen? to lose the bands
of wickedness, to undo the heavy burdens, and to let the oppressed go free, and that ye break every yoke?” (Isaha 58/6).
Good morning. May God bless you today, Monday, in a very special way with all the Blessings of the day🙏

ലോകമെമ്പാടുമുള്ള ക്രൈസ്തവർ വളരെ പ്രാധാന്യത്തോടെയും ഭക്തി നിർഭരമായും കണക്കാക്കുന്ന വലിയ നോമ്പ്..

‘വിഭൂതി ആചരണം’➕

*മനുഷ്യാ, നീ പൊടിയാണ്. പൊടിയിലേക്കുതന്നെ നീ മടങ്ങും* (ഉൽപ്പ.3:19) “മനുഷ്യന്റെ വെറുമയെ” ധ്യാനിക്കുന്ന കാലമല്ലേ നോമ്പ്. അതാരംഭിക്കുന്നത് ചാരത്തിൽതന്നെ. ചാരം നെറ്റിത്തടത്തിൽ കുരിശാകൃതിയിൽ പൂശി നോമ്പിലെ ധ്യാനവഴിയിലൂടെ ആദ്യചുവട് വയ്ക്കുന്നു..

ഇന്നലെയുടെ ഓശാനകളിൽ നമ്മുടെ ശിരസ്സിനു മുകളിൽ ഉയർന്നതൊക്കെ വിഭൂതിയിൽ ഭസ്മമാകും. അതുകൊണ്ട് അന്യമായവയിൽ നിന്ന് കണ്ണുപറിച്ച് നിത്യമായവയിൽ പ്രതിഷ്ഠിക്കാൻ പഠിക്കുക.

കാണുന്നതും കേൾക്കുന്നതും സ്പർശിക്കുന്നതും മണക്കുന്നതുമെല്ലാം കടന്നുപോകുന്നു. അവയെന്നും നമ്മെ പ്രലോഭിപ്പിച്ചുക്കൊണ്ടുമിരിക്കും.

സ്വന്തം ഉണ്മയിലേക്ക്, ആന്തരികതയിലേക്ക് പ്രവേശിക്കാനാണ് നോമ്പ്….

ഏതൊരുവനും അവനിലേക്ക് തിരിഞ്ഞു നോക്കാൻ ഒരു ദിനം

നോമ്പ്

കേവലം ഇഷ്ടഭക്ഷണം ത്യജിക്കലല്ല;മനസ്സിൻ്റെ ആത്മാവിൻ്റ ശുദ്ധീകരണ നാളുകയാണ്.ഏറെ ഇഷ്ടമായതിനോടെല്ലാംഒരകലം പാലിക്കാനുള്ള മനസ്സിനെ പാകപ്പെടുത്താനുള്ള അവസരം.

നോമ്പ് :-

അത് നോവാണ്, സ്നേഹം നൽകാനുള്ള നോവ്.ക്ഷമ നൽകാനുള്ള നോവ്പങ്കുവയ്ക്കാനുള്ള നോവ്തിരിഞ്ഞു നടക്കുന്നവനു നേരെ പുഞ്ചിരി നൽകി ചേർത്തു നിർത്താനുള്ള നോവ്.ഇത്തരം നോവുകളെ ഏറ്റെടുക്കാനുള്ള ആർജ്ജവംഅതത്രെ നോമ്പിൻ്റെ വിശുദ്ധി.

കർത്താവേ, നീയും ഞാനും ഒരുമിച്ച് ഒരു നോമ്പുകാല യാത്ര ആരംഭിച്ചു കഴിഞ്ഞു.
ഈ യാത്രയിൽ ഞാൻ അന്വേഷിക്കേണ്ടതും നീ എന്നിൽ തിരയുന്നതും എന്നിലെ ആ പഴയ മനുഷ്യനിൽ നിന്നുള്ള വീണ്ടെടുപ്പല്ലേ…..
നെറ്റിയിൽ ചാരം പൂശി, ഞാനെന്ന മനുഷ്യന്റെ നിസ്സാരതയിൽ നിന്ന് തുടങ്ങുന്ന എൻ അനുതാപയാത്ര ചെന്ന് നിൽക്കേണ്ടുന്നത്, എനിക്കായി കുരിശിലേറിയ നിന്റെ മുൻപിലാണ് നാഥാ….
കർത്താവേ, എന്റെ ഉള്ളിലും എനിക്ക് ചുറ്റും അന്ധകാരമാണെന്നു ഞാൻ അറിയുന്നു….
അങ്ങേ വചനമാണ് എൻ വീഥിയിൽ വിളക്കാകേണ്ടത്….
അധരം കൊണ്ട് വചനം വായിക്കുന്നവരാകാതെ, ഹൃദയം കൊണ്ട് നിൻ വചനത്തിലൂടെ സഞ്ചരിക്കാനും, ആ വചനത്താൽ എൻ നോമ്പ് ദിനങ്ങൾ അനുഗ്രഹമാകാനും കർത്താവെ നീ അനുഗ്രഹിക്കണമേ..

എല്ലാ പ്രാർത്ഥനാനുഷ്ഠാനങ്ങളും അതിലേക്കുള്ള ചുവടുകൾ മാത്രം.

നന്മ നിറഞ്ഞ, കരുണ നിറഞ്ഞ സ്നേഹാർദ്രമായ ഒരു നോമ്പുകാലം ഏവർക്കും ആശംസിക്കുന്നു.

സാബു ജോസ് .

സെക്രട്ടറി ,

പ്രൊ -ലൈഫ് അപ്പോസ്തലേറ്റ് ,

സീറോ മലബാർ സഭ .9446329343

നിങ്ങൾ വിട്ടുപോയത്