പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫൻ..ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ
പ്രഭാത പ്രാർത്ഥന..🙏നഥാനയേൽ പറഞ്ഞു..റബ്ബി അങ്ങ് ദൈവപുത്രനാണ്,ഇസ്രായേലിന്റെ രാജാവാണ്..(യോഹന്നാൻ :1/49)ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ..അങ്ങയുടെ പൂർണതയിൽ നിന്നും കൃപയ്ക്കു മേൽ കൃപ സ്വീകരിച്ചു കൊണ്ട് ഈ പ്രഭാതത്തിന്റെ നല്ല നിമിഷങ്ങളിൽ അങ്ങയോടൊപ്പമായിരിക്കാൻ ഞങ്ങൾ അണയുന്നു.ദൈവപുത്രനായ ക്രിസ്തുവിൽ വിശ്വസിക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നവരാണ്…