കാരുണ്യ० ചൊരിഞ്ഞ് ബോൺനത്താലെ – നിർധന കുടുംബങ്ങൾക്ക് ഭൂമിയും താക്കോലും കൈമാറി

തൃശൂർ: 2020 ബോൺനത്താലെയ്ക്ക് പതിവു ആഘോഷം ഇല്ലെങ്കിലും കാരുണ്യ പദ്ധതിയിൽ എഴുപത്തിഅഞ്ച് സെന്റ് സ്ഥലം വീടല്ലാത്തവർക്ക് വീട് വെയ്ക്കാൻ ഭൂമി കൈമാറി. ഈ ഭ്രമിയിൽ ആറുലക്ഷം രൂപ ചിലവു ചെയ്ത് വീടുകൾ നിർമ്മിച്ചു നൽകും. ഇതിനോടനുബണ്ഡിച്ച് നടന്ന പൊതുസമ്മേളനം തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു.

തൃശൂർ അതിരൂപത ആർച്ച്ബഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിച്ചു.ഭൂമിയുടെ ആദാരങ്ങളുടെ കൈമാറ്റം കൃഷി വകുപ്പുമന്ത്രി വി.എസ്സ്. സുനിൽകുമാർ നിർവ്വഹിച്ചു. നിർമ്മാണം പൂർത്തിയാക്കിയ വീടുകളു ടെ താക്കോൽ ചീഫ് വിപ്പ് കെ. രാജൻ കൈമാറി.കോവിഡ് കാലത്ത് സുത്യർഹ സേവനം അനുഷ്ടിച്ച ജില്ലാ കലക്ടർ എം. ഷാനവാസ്, പോലീസ്കമ്മീഷ്ണർ ആദിത്യ, ഡി.എം.ഒ. ഡോ. റീന എന്നിവരേയും കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്ക്കാരകർമ്മങ്ങൾക്ക് നേതൃത്വം നൽകിയ വൈദികരേയും യുവാക്കളേയും ആദരിച്ചു.

മാർ ടോണി നീലങ്കാവിൽ, അനിൽ അക്കര എം.എൽ.എ, മോൺ. തോമസ് കാക്കശേരി, പാറേമെക്കാവ് ദേവസം സെക്രട്ടറി രാജേഷ്, തിരുവമ്പാടി ദേവസം പ്രസിഡണ്ട് ചന്ദ്രശേഖരൻ, ഗുരുവായൂർ ദേവസം പ്രസിഡണ്ട് കെ.ബി. മോഹൻദാസ്, മുൻമേയർ അജിത ജയരാജൻ, ഫാ. ജോയ് മൂക്കൻ, ജോൺ ഡാനിയൽ, സി.ആർ. വത്സൻ, ജനാബ് സിദ്ധിക്ക് ഫൈസി മങ്കര, ജോജു മഞ്ഞില, ഡോ. മേരി റെജീന, എ.എ. ആന്റണി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: ജോർജ്ജ് ചിറമ്മൽ

നിങ്ങൾ വിട്ടുപോയത്