ഒരുക്കാം കരുണയുടെ തണലിടങ്ങൾ
അറുപതുകളിലാണ് എന്റെ ബാല്യം ചക്കിട്ടപ്പാറയിലും കുളത്തുവയലിലുമായി ഞാൻ ചിലവഴിച്ചത്. ഒന്നാം ക്ലാസ് മുതൽ ചക്കിട്ടപ്പാറ പള്ളിവക സ്കൂളിൽ, അഞ്ചിലെത്തിയപ്പോൾ കുളത്തുവയൽ സെന്റ് ജോർജ്ജ് സ്കൂളിലെത്തി. ചക്കിട്ടപ്പാറയിലെ പഴയകവലയ്ക്കടുത്താണ് എന്റെ കുടുംബം അന്ന് താമസിച്ചിരുന്നത്. ഒരു അംശം അധികാരിയുടെ ഏഴേക്കറിലധികം വരുന്ന പറമ്പിൽ…