മതം, ജീവകാരുണ്യം, വിദ്യാഭ്യാസം മുതലായ കാര്യങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക് നികുതി വേണ്ട എന്നാണ് കേരള കേരള കെട്ടിട നികുതി നിയമം 1975 വകുപ്പ് 3(1)(b) പറയുന്നത്. അത് വകവയ്ക്കാതെയുള്ള ഉദ്യോഗസ്ഥരുടെ നികുതി നിർണയത്തിനെതിരെ കേരള ഹൈക്കോടതി വിധി പ്രസ്താവിക്കുകയും പിന്നീട് സർക്കാർ അത് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ അപ്പീലുകൾ ഫയലാക്കുകയും ചെയ്തിരുന്നു.

കന്യാസ്ത്രീകൾ താമസിക്കുന്ന കോൺവെൻറുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ കെട്ടിടങ്ങൾ എന്നിവയ്ക്ക് നികുതി ഇളവ് നൽകേണ്ട എന്നായിരുന്നു സർക്കാർ നിലപാട്. താമസത്തിനു വേണ്ടി നൽകിയിരിക്കുന്നതാണ് കെട്ടിടങ്ങൾ എന്നും മതപരവും വിദ്യാഭ്യാസപരമായ കാര്യങ്ങളുമായി അതിന് ബന്ധമില്ല എന്നുമായിരുന്നു വിവക്ഷ. എന്നാൽ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് വിധിച്ചത് മറിച്ചായിരുന്നു. വിദ്യാഭ്യാസപരമായ കാര്യങ്ങൾ എന്ന പരിധിയിൽ വിദ്യാലയങ്ങളുടെ ഹോസ്റ്റൽ സംവിധാനങ്ങളും വരും എന്ന് വിധിച്ചു. അതോടൊപ്പം തന്നെ കന്യാസ്ത്രീകൾ താമസിക്കുന്ന കെട്ടിടങ്ങളും നികുതി ഇളവിൻറെ പരിധിയിൽ വരും എന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങൾ ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ സർക്കാർ നൽകിയ അപ്പീലുകൾ എല്ലാം തള്ളി.

ഫലത്തിൽ, കന്യാസ്ത്രീ മഠങ്ങളും അതിനോടനുബന്ധിച്ച് കന്യാസ്ത്രികൾ താമസിക്കുന്ന കെട്ടിടങ്ങളും, വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള ഹോസ്റ്റലുകളും കെട്ടിട നികുതിയിൽ നിന്ന് ഇളവിന് അർഹതയുള്ളവ തന്നെ, എന്നർത്ഥം.
(Civil Appeal 202.2012 Judgement dated 1.3.2021).

നിങ്ങൾ വിട്ടുപോയത്