മറിയത്തെ ദൈവപുത്രന്റെ അമ്മയായി തിരഞ്ഞെടുത്ത സമയം മുതൽ പന്തക്കുസ്തവരെയുള്ള അവളുടെ സവിശേഷമായ സാന്നിദ്ധ്യം രക്ഷാകര ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.
ആണ്ടുവട്ടത്തിൽ ഒരിക്കൽമാത്രം സ്മരിക്കേണ്ടവളല്ല കന്യാമറിയം. കന്യാമറിയത്തെ വന്ദിക്കുന്നതിനും അവളാണ് പ്രഥമ ക്രിസ്ത്യാനി എന്ന് ഏറ്റ് പറയുന്നതിനും ഓരോ വിശ്വാസിക്കും കടമയുണ്ട്.ഒരു കാലത്ത് കന്യാമറിയം പാശ്ചാത്യലോകത്ത് കലയുടെയും സാഹിത്യത്തിന്റെയും വഴികളിൽ ശക്തമായ സാന്നിദ്ധ്യമായിരുന്നു. ഇന്നവൾ സ്മരിക്കപ്പെടാതെ പോകുന്നു. ക്രിസ്മസിലെ പുൽക്കൂടുപോലെയോ നക്ഷത്രം പോലെയോ…