മരിക്കുംമുമ്പ് ആരെയും ഭാഗ്യവാനെന്നുവിളിക്കരുത്; മരണത്തിലൂടെയാണ് മനുഷ്യനെ അറിയുക.( പ്രഭാഷകന്‍ 11 : 28 )|തൻറെ മരണത്തിലൂടെ താൻ ഒരു ഭാഗ്യവാൻ തന്നെ എന്ന് , ഉമ്മൻ ചാണ്ടി സർ പറയാതെ പറഞ്ഞു വെക്കുന്നു.
അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്ന അവസരത്തിൽ ഒരു പ്രത്യേക ആവശ്യത്തിനായി അദ്ദേഹത്തെ, തിരുവനന്തപുരത്ത് അദ്ദേഹത്തിൻറെ ഓഫീസിൽ സന്ദർശിച്ചിരുന്നു. വളരെ തിരക്കുകൾ ഉള്ള കേരളത്തിൻറെ മുഖ്യമന്ത്രിയെ കാണുവാൻ എനിക്ക് ഒട്ടും പ്രയാസം നേരിട്ടില്ല. രാവിലെ എട്ടുമണിമുതൽ അദ്ദേഹം ഓഫീസിൽ ആൾക്കാരെ കാണുകയായിരുന്നു എന്നാണ് നാലുമണിക്ക് ചെന്ന…