അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്ന അവസരത്തിൽ ഒരു പ്രത്യേക ആവശ്യത്തിനായി അദ്ദേഹത്തെ, തിരുവനന്തപുരത്ത് അദ്ദേഹത്തിൻറെ ഓഫീസിൽ സന്ദർശിച്ചിരുന്നു.

വളരെ തിരക്കുകൾ ഉള്ള കേരളത്തിൻറെ മുഖ്യമന്ത്രിയെ കാണുവാൻ എനിക്ക് ഒട്ടും പ്രയാസം നേരിട്ടില്ല.

രാവിലെ എട്ടുമണിമുതൽ അദ്ദേഹം ഓഫീസിൽ ആൾക്കാരെ കാണുകയായിരുന്നു എന്നാണ് നാലുമണിക്ക് ചെന്ന എന്നോട്, ഉദ്യോഗസ്ഥർ പറഞ്ഞത്.

ഡോക്ടർ ഇരിക്കൂ.. മുഖ്യമന്ത്രി ഏതാനും മിനിറ്റുകൾക്കകം വീണ്ടും വരും. ഭക്ഷണം കഴിക്കാൻ പോയതാണ് എന്ന മറുപടിയാണ് ലഭിച്ചത്. 10 മിനിറ്റുകൾക്കകം അദ്ദേഹം തിരിച്ചുവന്നു വീണ്ടും സന്ദർശകരെ കാണുവാൻ, തൻറെ ഓഫീസ് മുറിയുടെ നടുഭാഗത്ത് നിന്ന്, ശ്രദ്ധാപൂർവ്വം ആൾക്കാരെ കേൾക്കുന്ന പതിവു രീതിയിലേക്ക് നീങ്ങി.

ആരുടെയും ശുപാർശ കൂടാതെ തന്നെ പെട്ടെന്ന് അദ്ദേഹത്തെ എനിക്ക് കാണുവാൻ സാധിച്ചു. ഞാൻ പറയാനുള്ള കാര്യങ്ങൾ അദ്ദേഹത്തോട് സംസാരിച്ചു. അപേക്ഷ ഏൽപ്പിച്ചു.

അദ്ദേഹം ഞാൻ എഴുതിയത് മുഴുവൻ വായിക്കുകയായിരുന്നു .രണ്ടു പേജ് കാണും..മുഖ്യമന്ത്രിയെ കാണുവാൻ പോകുന്നതുകൊണ്ട് വളരെ നന്നായി ഡ്രസ്സ് ചെയ്താണ് ഞാൻ പോയത്.

കേരളത്തിൻറെ മുഖ്യമന്ത്രി എൻറെ അപേക്ഷ വായിക്കുന്ന സമയത്ത്, ഞാൻ അദ്ദേഹത്തിൻറെ വസ്ത്രത്തിൽ നോക്കി, അമ്പരന്നുപോയി..അദ്ദേഹം ഇട്ടിരിക്കുന്ന പഴയ ഷർട്ടിൽ രണ്ടു മൂന്നു സ്ഥലത്ത് കീറിയിരിക്കുന്നു. അത് ഒട്ടും ഭംഗിയല്ലാത്ത രീതിയിൽ തുന്നി കെട്ടി വെച്ചിരിക്കുന്നു. നന്നായി തേക്കാത്ത, ചുക്കി ചുളിഞ്ഞ ഒരു പഴഞ്ചൻ ഷർട്ട്… ഒരു പഴഞ്ചൻ മുണ്ട്…

എൻറെ മുഖ്യമന്ത്രിയെ കണ്ട് ഞാൻ അമ്പരന്നു പോയി… അതാണ് ഉമ്മൻചാണ്ടി എന്ന മഹാഭാഗ്യവാൻ. 🙏🏽

ഡോ .അപ്പു സിറിയക്ക്

നിങ്ങൾ വിട്ടുപോയത്