കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്ര. “യഹോവയെ ഭയപ്പെട്ട്, അവന്‍റെ വഴികളില്‍ നടക്കുന്ന മനുഷ്യൻ ഭാഗ്യവാന്‍. നീ-ഭാഗ്യവാന്‍, നിനക്കു നന്മ വരും.

യഹോവ ഭക്തനായ പുരുഷന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും”തടിച്ചുകൂടി ജനത്തെ കാണുമ്പോൾ തിരുവചനം നിവൃത്തിയാകുന്നത് പോലെ. കുരിശിക്കാ കുരുശിക്ക എന്ന് ആർത്ത് വളിച്ച ജനം ഇന്ന് ആ മനുഷ്യൻ നീതിമാനായിരുന്നു എന്ന് വിളിച്ചുപറയുന്നു.

ഔദ്യോഗിക ബഹുമതികൾ ഒന്നും വേണ്ട അത്രേ. പ്രതിസന്ധിഘട്ടത്തിൽ ചൊല്ലി പഠിച്ച, വി പിതാക്കന്മാർ പഠിപ്പിച്ച പ്രാർത്ഥന മതി അവസാന യാത്രയിലും.

വളഞ്ഞിട്ട് അക്രമിക്കുമ്പോഴും ഒരക്ഷരം ഉരിയാടാതെ മൗനമായി ഇരുന്നതിന് , ദൈവകോപത്തിന് ഇടം കൊടുത്തതിന്, ഒരു പക്ഷെ ദൈവത്തിന്റെ പ്രതികാരം ആവാം ഇത്.

മധുരപ്രതികാരം. തടിച്ചുകൂടിത് അത്രയും സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർ. മഞ്ഞും മഴയും വകവെക്കാതെ മണിക്കൂറുകൾ കാത്തിരിക്കുന്ന സ്നേഹം. സത്യത്തിൽ ഭാഗ്യവാനായ മനുഷ്യൻ. ആൾക്കൂട്ടത്തിൽ നിന്ന് ഊർജ്ജം കൊണ്ടവന് ഇരട്ടി ആൾക്കൂട്ടം ആദരവ് തിരിച്ചു നൽകുന്ന അവിസ്മരണീയമായ നിമിഷങ്ങൾ.

ഇത്രയും വലിയൊരു മനുഷ്യനായിരുന്നുവോ ഈ അടുത്ത കാലം വരെ കൺമുമ്പിലൂടെ ചുരുട്ടിപ്പിടിച്ച മുണ്ടുമായി തിരക്കിട്ട് നടന്നു പോയിരുന്നത് അറിയാതെ സംശയിച്ചു പോകുന്ന നിമിഷങ്ങൾ.

എങ്ങനെയാണ് ഇങ്ങനെ ആളുകളെ വശീകരിച്ച് വശത്താക്കാൻ കഴിയുന്നത്?

ഒന്നിനും സമയമില്ലാതെ തിരക്കിട്ട് പോകുന്ന ഇക്കാലത്ത് മണിക്കൂറുകൾ ക്ഷമയോടെ കാത്തിരിക്കുന്ന ഈ സമൂഹം നൽകുന്ന ഒരു വലിയ സന്ദേശം നിഷ്കളങ്കവും നിസ്വാർത്ഥവുമായ സ്നേഹത്തിന്, കരുതലിന് ഈ മണ്ണിൽ ഇനിയും നല്ല വളക്കൂറുണ്ട് എന്ന് തന്നെയല്ലേ?

ജനങ്ങളുടെ വലിയ നേതാവിന് പ്രണാമം🙏🏻

✍️എബി മാത്യുകൊഴുവല്ലൂർ

നിങ്ങൾ വിട്ടുപോയത്