Month: April 2024

തോമാസ്ലീഹായ്ക്ക് കിട്ടിയ മിശിഹാനുഭവം അഥവാ പാരമ്പര്യമാണ് തോമാസ്ലീഹാ മാർത്തോമാ നസ്രാണികൾക്ക് നൽകിയത്.

വിശുദ്ധ പാരമ്പര്യം *കൈമാറിക്കിട്ടിയതെന്തോ അതാണ്‌ പാരമ്പര്യം. പൂർവികരിൽ നിന്നും തലമുറകളായി കൈമാറി കിട്ടുന്നതാണ് പാരമ്പര്യം.വിശ്വാസ പാരമ്പര്യം അഥവാ വിശ്വാസ പൈതൃകമാണ് കൈമാറികിട്ടുന്നത്. സ്ലീഹന്മാരുടെ മിശിഹാനുഭവം കൈമാറി യുഗാന്ത്യം വരെ എത്തുന്നത് പാരമ്പര്യത്തിലൂടെയാണ്.സുവിശേഷങ്ങൾ രചിക്കപ്പെടുന്നതിനു മുൻപ് തന്നേ സഭയുടെപരമ്പര്യം ഉടലെടുത്തു എന്നു നമുക്കറിയാം*…

ദൈവജനത്തിന് നീതി നിഷേധിക്കരുത്: മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ

കാക്കനാട്: ദൈവജനത്തിന് അർഹിക്കുന്ന നീതി നിഷേധിക്കരുതെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭയിലെ ജുഡീഷ്യൽ വികാരിമാരുടെയും മേജർ ആർക്കിഎപ്പിസ്കോപ്പൽ ട്രൈബൂണലിലെ ജഡ്ജിമാരുടെയും നീതിസംരക്ഷകരുടെയും സംയുക്ത യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്.…

കുരിശിന്‍റെ ഭാരം വര്‍ദ്ധിക്കുന്തോറും ആത്മീയാനുഗ്രഹങ്ങളും വര്‍ദ്ധിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനോളം വിഡ്ഢിത്തം വേറെയില്ല.

ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയിലെ രണ്ട് ചിത്രങ്ങള്‍ മലയാളി ക്രൈസ്തവ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയായിരുന്നു. കുറേപ്പേര്‍ ചേര്‍ന്നു വലിയൊരു മരക്കുരിശും താങ്ങിപ്പിടിച്ചുകൊണ്ട് മലയാറ്റൂര്‍ മല (?) കയറുന്ന ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രത്തില്‍ കുരിശിന്‍റെ ഭാരത്താല്‍ കാലിടറി നിലത്തുവീഴാന്‍ പോകുന്ന ഒരു വ്യക്തിയെയും…

ഈശോയുടെ പുനഃരുത്ഥാനത്തിലൂടെയാണ് അവിടുന്ന് ദൈവപുത്രനാണെന്ന് ലോകത്തിന് ബോധ്യമായത്.

ഈശോമശിഹാ വാസ്തവമായി മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു, ഹല്ലേലൂയ്യാ! വലിയവാരത്തിലെ ശോകമൂകമായ ദിനങ്ങള്‍ക്കൊടുവില്‍ സര്‍വ്വമനുഷ്യനും പ്രത്യാശപകരുന്ന പുനഃരുത്ഥാന ഞായറിലേക്കു നമ്മള്‍ പ്രവേശിക്കുന്നു. ഈ ആനന്ദത്തിന് തീവ്രത കൂടുന്നത് ഈശോമശിഹായുടെ മൃതരില്‍നിന്നുള്ള പുനഃരത്ഥാനത്തിന്‍റെ പേരില്‍ മാത്രമല്ല, യേശുക്രിസ്തുവിലൂടെ സകലമനുഷ്യര്‍ക്കും ഇപ്രകാരമൊരു പുനഃരുത്ഥാന സാധ്യതയുണ്ട് എന്നതിനാലാണ്.…

സമാധാനത്തിലേക്കുള്ള വഴിയാണ് മുറിക്കപെടലും സഹോദരനെ കോരിയെടുക്കലും. ഈ വഴിയിലൂടെ നടക്കുന്നവർക്ക് മാത്രമേ സമാധാനത്തിന്റെ ഉപകാരണമാകാൻ സാധിക്കുകയുള്ളൂ. |നമുക്ക് സമൂഹത്തിൽ സമാധാനത്തിന്റെ ദൂതരാകാം.|മാർ റാഫേൽ തട്ടിൽ

ഈസ്റ്റർ സന്ദേശം ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത്താവിന്റെ ഉത്ഥാനമാണ്‌. കര്‍ത്താവ്‌ ഉയിര്‍ത്തെഴുന്നേറ്റില്ലായിരുന്നെങ്കില്‍ ക്രൈസ്തവവിശ്വാസം അര്‍ഥശൂന്യമാകുമായിരുന്നു. ക്രൈസ്ത വജീവിതം ഉത്ഥാനത്തിന്റെ ആഘോഷമാണ്‌. എല്ലാ സഹനത്തിനും ഒരവസാനമുണ്ട്‌. ആ അവസാനം വ്യാഖ്യാനിക്കാന്‍ നമുക്കു നല്കുന്ന താക്കോല്‍വചനമാണ്‌ കര്‍ത്താവ്‌ ഉയിര്‍ത്തെഴുന്നേറ്റു എന്ന സദ്വാര്‍ത്ത. യോഹന്നാന്റെ സുവിശേഷം…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം