വിശുദ്ധ പാരമ്പര്യം

*കൈമാറിക്കിട്ടിയതെന്തോ അതാണ്‌ പാരമ്പര്യം. പൂർവികരിൽ നിന്നും തലമുറകളായി കൈമാറി കിട്ടുന്നതാണ് പാരമ്പര്യം.വിശ്വാസ പാരമ്പര്യം അഥവാ വിശ്വാസ പൈതൃകമാണ് കൈമാറികിട്ടുന്നത്. സ്ലീഹന്മാരുടെ മിശിഹാനുഭവം കൈമാറി യുഗാന്ത്യം വരെ എത്തുന്നത് പാരമ്പര്യത്തിലൂടെയാണ്.സുവിശേഷങ്ങൾ രചിക്കപ്പെടുന്നതിനു മുൻപ് തന്നേ സഭയുടെപരമ്പര്യം ഉടലെടുത്തു എന്നു നമുക്കറിയാം*

*കത്തോലിക്കാ സഭയേ സംബന്ധിച്ചിടത്തോളം ദൈവിക വെളിപാട് കൈമാറപ്പെടുന്ന രണ്ടു വഴികളാണ് വി. ഗ്രന്ഥവും, വി. പാരമ്പര്യവും. പാരമ്പര്യത്തെ വിശുദ്ധ പാരമ്പര്യമെന്നാണ് സഭ വിളിക്കുന്നത്‌*.

> കൈമാറ്റപ്പെട്ടു കിട്ടുന്നതാണ് പാരമ്പര്യം

> കൈമാറുന്നതാണ് പാരമ്പര്യം

> കൈമാറേണ്ടതാണ് പാരമ്പര്യം

എന്താണ് കൈമാറുന്നത് എന്നു മനസ്സിലാക്കണമെങ്കിൽ പാരമ്പര്യത്തിന്റെ ഉറവിടം മനസ്സിലാക്കണം.പാരമ്പര്യത്തിന്റെ ഉറവിടം ഈശോ മിശിഹായാണ്. ഈശോ മിശിഹായിൽ പൂർത്തിയായ രക്ഷാകര സംഭവമാണ് പാരമ്പര്യത്തിന്റെ കാതൽ.

ഈശോമിശിഹാ അത് സ്ലീഹന്മാർക്ക് കൈമാറി

സ്ലീഹന്മാർ അത് ആദിമ സഭക്ക് കൈമാറി

സഭാപിതാക്കന്മാർ അതിനെ പരിപോഷിപ്പിച്ചു

സ്ലീഹന്മാരുടെ മിശിഹാനുഭവമാണ് അവർ കൈമാറിയത്. ഈ കൈമാറ്റം നടക്കുന്നത് സഭയിലൂടെയാണ്. അതുകൊണ്ട്, പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരി അഥവാ സംരക്ഷക സഭയാണ്

എഴുതപ്പെട്ട പാരമ്പര്യമാണ് ദൈവവചനം

ചിത്രീകരിക്കപ്പെട്ട പാരമ്പര്യമാണ് ഛായാചിത്രങ്ങൾ

ആഘോഷിക്കപ്പെടുന്ന പാരമ്പര്യമാണ് ആരാധനക്രമം

*തോമാസ്ലീഹായ്ക്ക് കിട്ടിയ മിശിഹാനുഭവം അഥവാ പാരമ്പര്യമാണ് തോമാസ്ലീഹാ മാർത്തോമാ നസ്രാണികൾക്ക് നൽകിയത്. തോമാസ്ലീഹായുടെ സഭയിൽ അതായത് സിറോ മലബാർ സഭയുടെ കുർബാനയിൽ വളരെ വ്യക്തമായി ഇത് ആവർത്തിക്കുന്നുണ്ട*.

ഉദാ : 1. കർത്താവായ ദൈവമേ നീ ഞങ്ങളെ പഠിപ്പിച്ചപോലെ (മാർ അദ്ദായി മാർ മാറി കൂദാശക്രമം, നാലാം ഗ്ഹന്താ)

2. നീ നൽകിയ മാതൃക പരമ്പരാഗതമായി സ്വീകരിച്ച് (മാർ അദ്ദായി മാർ മാറി കൂദാശക്രമം, നാലാം ഗ്ഹന്താ)

കർത്താവ്‌ നൽകിയ മാതൃക പരമ്പരാഗതമായി സ്വീകരിച്ചാണ് ഞങ്ങൾ ഇത് ജീവിക്കുന്നതെന്നും ഞങ്ങൾ ഇത് ആഘോഷിക്കുന്നതെന്നും, ഞങ്ങൾ ഇത് കൈമാറുന്നതെന്നുമാണ് കുർബാനയിൽ ഏറ്റു പറയുന്നത്

അത് മുന്നോട്ട് കൊണ്ടുപോകേണ്ടത് നമ്മുടെ കടമയാണ്.

*കടപ്പാട് : ചവറപ്പുഴ യാക്കോബ് കത്താനാർ ( പൈതൃകം )*

Ranjit Elanjickal Joseph 

നിങ്ങൾ വിട്ടുപോയത്