കാക്കനാട്: ദൈവജനത്തിന് അർഹിക്കുന്ന നീതി നിഷേധിക്കരുതെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭയിലെ ജുഡീഷ്യൽ വികാരിമാരുടെയും മേജർ ആർക്കിഎപ്പിസ്കോപ്പൽ ട്രൈബൂണലിലെ ജഡ്ജിമാരുടെയും നീതിസംരക്ഷകരുടെയും സംയുക്ത യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്. വിവാഹബന്ധങ്ങൾ അസാധുവാക്കാൻ സഭാകോടതികളെ സമീപിക്കുന്നവർക്ക് ആവശ്യമായ നീതി നടപ്പിലാക്കി കൊടുക്കുകയും അതേസമയം വിവാഹത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാഹത്തിന്റെ സത്താപരമായ ഐക്യവും അവിഭാജ്യതയും കാത്തുസൂക്ഷിക്കുവാൻ ട്രൈബൂണലിലെ ജഡ്ജിമാർ ദമ്പതികളെ സഹായിക്കണമെന്ന് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷപ്രസംഗത്തിൽ ആവശ്യപ്പെട്ടു. വിവാഹവും ദാമ്പത്യബന്ധങ്ങളും വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സഭാകോടതികൾ പ്രായോഗികമായി മുന്നോട്ടുകൊണ്ടുപോകാൻ നാം പ്രതിജ്ഞാബദ്ധരാണെന്ന് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്‌ക്കൽ ഉദ്ബോധിപ്പിച്ചു. റവ. ഡോ. തോമസ് ആദോപ്പിള്ളിൽ, റവ. ഡോ. ജോസഫ് മുകളേപ്പറമ്പിൽ, റവ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, സിസ്റ്റർ ജിഷ ജോബ് എം.എസ്.എം.ഐ. എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

അടിക്കുറിപ്പ്: സീറോമലബാർസഭയിലെ ജുഡീഷ്യൽ വികാരിമാരുടെയും മേജർ ആർക്കിഎപിസ്കോപ്പൽ ട്രൈബൂണലിലെ ജഡ്ജിമാരുടെയും നീതിസംരക്ഷകരുടെയും സംയുക്ത യോഗം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യുന്നു. ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്‌ക്കൽ, റവ. ഡോ. തോമസ് ആദോപ്പിള്ളിൽ, റവ. ഡോ. ജോസഫ് മുകളേപ്പറമ്പിൽ, റവ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, സിസ്റ്റർ ജിഷ ജോബ് എം.എസ്.എം.ഐ തുടങ്ങിയവർ സമീപം.

ഫാ. ഡോ. ആന്റണി വടക്കേകര വി. സി.
പി.ആർ.ഒ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയ കമ്മീഷൻ

ഏപ്രിൽ 02, 2024

നിങ്ങൾ വിട്ടുപോയത്