Month: March 2021

ടോണി ജോസഫ് കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപതയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു

ധന്യനിമിഷം കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപതയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ബഹുമാനപ്പെട്ട തലശ്ശേരി അതിരൂപതയുടെ പ്രിയങ്കരനായ പിതാവ് മാർ ജോർജ് ഞരളക്കാട്ട് ഷാളണിയിച്ച് അഭിനന്ദിച്ചത് ധന്യ നിമിഷമായിരുന്നു. സഭാപിതാക്കന്മാരും വൈദികരും വിശ്വാസികളും എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ സ്നേഹത്തിൽ ഞാൻ വളരെയധികം ധന്യൻ ആണ്.…

സന്യാസ വസ്ത്രവും അത് ധരിക്കുന്നവരുടെ ജീവിതവും വടക്കേ ഇന്ത്യയിൽ മാത്രമല്ല ഇന്ത്യാ മഹാരാജ്യം മുഴുവനും ഒരു തെല്ലു ഭയത്തോടെ നോക്കിക്കാണുന്നത് എന്ത് കൊണ്ടാണ്?

പാവപ്പെട്ടവരെയും, അക്ഷരാഭ്യാസം ഇല്ലാത്തവരുടെയും, ജാതി വ്യവസ്ഥകളുടെ പേരിൽ ചവിട്ടി അരയ്ക്കപ്പെടുന്നവരുടെയും ഇടയിൽ ഞങ്ങൾ പ്രവർത്തിക്കുന്നു. അവരോടൊപ്പം ആവോളം സമയം പങ്കിടുന്ന ഞങ്ങൾക്ക്, തങ്ങളുടെ ജീവിതാവസ്ഥകളെ പുനരുദ്ധരിക്കാനും അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുത്തു എല്ലാ മനുഷ്യരെയും പോലെ അങ്ങനെ അന്തസായി ജീവിക്കാൻ അവരെ പഠിപ്പിക്കാനും…

ഹോസാന വിളി, ക്രൂശിക്കുക എന്നാകാതിരിക്കട്ടെ.

“ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ വഴിയില്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ വിരിച്ചു; മറ്റു ചിലരാകട്ടെ വൃക്‌ഷങ്ങളില്‍ നിന്നു ചില്ലകള്‍ മുറിച്ച്‌ വഴിയില്‍ നിരത്തി.യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തു വിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന!”മത്തായി 21…

ശനിയാഴ്ച 2055 പേര്‍ക്ക് കോവിഡ്; 2084 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 24,231 ആകെ രോഗമുക്തി നേടിയവര്‍ 10,86,669 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,288 സാമ്പിളുകള്‍ പരിശോധിച്ചു ശനിയാഴ്ച ഒരു പുതിയ ഹോട്ട് സ്‌പോട്ട് കേരളത്തില്‍ ശനിയാഴ്ച 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം…

സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍: ദിവസം 2.50 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ 45 ന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിത്തുടങ്ങും. ദിവസം 2.50 ലക്ഷം ആള്‍ക്കാര്‍ക്ക് എന്ന തോതില്‍ 45 ദിവസം കൊണ്ട് വാക്‌സിനേഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇതിനായി കൂടുതല്‍…

മാർച്ച്‌ 27: ലാസറിന്റെ ശനി – Lazarus’ Saturday (കൊഴുക്കട്ടാ ശനി)

പൌരസ്ത്യസഭകളെ ല്ലാം ഈ ദിനം “ലാസറിന്റെ ശനിയാഴ്ച”യായി കൊണ്ടാടുന്നു. സീറോ മലബാർ കലണ്ടറിലാകട്ടെ ഇന്നേദിവസം യോഹ 12:1-8, ലാസറിന്റെ ഭവനത്തിൽ ഈശോയ്ക്ക് നന്ദിസൂചകമായി വിരുന്നൊരുക്കിയതിനെയും മറിയം വിലയേറിയ നാർദ്ദീൻ സുഗന്ധതൈലം ഈശോയുടെ പാദത്തിൽ ഒഴിച്ചതിനെയും അനുസ്മരിക്കുന്നു. നോമ്പിന്റെ നാല്പതുദിവസങ്ങളിൽനിന്നും പീഡാനുഭവആഴ്ചയിലേക്കു തിരിയുന്ന…

കുരിശിന്‍റെ വഴി അഞ്ചാം സ്ഥലം:ശീമോന്‍ ഈശോയെ സഹായിക്കുന്നു

അഞ്ചാം സ്ഥലം ദീനാനുകമ്പയുടെ ഓര്‍മ്മസ്ഥലമാണ്. പീഡിതരോടു പക്ഷം ചേര്‍ന്ന് അവരുടെ വേദനകളെ ലഘൂകരിക്കാന്‍ മുന്നോട്ടുവരുന്നവരുടെ പ്രതിനിധിയായ കുറേനാക്കാരന്‍ ശീമോന്‍ രംഗപ്രവേശനം ചെയ്യുന്നത് ഇവിടെയാണ്. അദ്ദേഹത്തിന്‍റെ ഓര്‍മ്മകളിലൂടെ കുരിശിന്‍റെ വഴിയില്‍ ക്രിസ്തുവിന്‍റെ വേദനകളെ നാം ധ്യാനിക്കുന്നു. കഷ്ടതയനുഭവിക്കുന്നവനു പ്രാര്‍ത്ഥന മാത്രം വാഗ്ദാനം ചെയ്തു…

‘ഉമ്മായുടെ ദുഃഖം’: അർണോസ് പാതിരിയുടെ രചനയും ‘പാടുംപാതിരിയുടെ’ സം​ഗീതവും

കാക്കനാട്: സുപ്രസിദ്ധ ജർമൻ മിഷനറി അർണോസ് പാതിരിയുടെ ‘ഉമ്മായുടെ ദുഖത്തെ’ ആസ്പദമാക്കി തൃശൂർ ചേതന ഗാനാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച സംഗീത-നൃത്ത ആൽബം സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേരള സംഗീത നാടക അക്കാദമിയുടെ മുൻ സെക്രട്ടറിയും…

*കുരുത്തോലപ്പൊരുത്തം*

‘രാജ്യത്തെക്കാളും വംശത്തേക്കാളും മഹത്തായിരുന്നു അവന്‍. വിപ്ലവത്തേക്കാളും വലുതായിരുന്നു.അവന്‍ തനിച്ചായിരുന്നു. അവനൊരു ഉണര്‍വായിരുന്നു.അവന്‍, ചൊരിയപ്പെടാത്ത നമ്മുടെ കണ്ണുനീര്‍ ചൊരിയുകയും നമ്മുടെ കലാപങ്ങളില്‍ ചിരിക്കുകയും ചെയ്തു.ഇതുവരെ പിറക്കാത്തവരോടൊത്തു ജനിക്കുകയെന്നതും അവരുടെ കണ്ണുകളിലൂടെയല്ല, അവന്റെ ദര്‍ശനത്താല്‍ അവരെ കാണുകയെന്നതും അവന്റെ കരുത്താണെന്നു ഞങ്ങളറിഞ്ഞു.ഭൂമിയിലെ ഒരു നവസാമ്രാജ്യത്തിന്റെ…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം