“ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ വഴിയില്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ വിരിച്ചു; മറ്റു ചിലരാകട്ടെ വൃക്‌ഷങ്ങളില്‍ നിന്നു ചില്ലകള്‍ മുറിച്ച്‌ വഴിയില്‍ നിരത്തി.
യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തു വിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന!”
മത്തായി 21 : 8-9

” അപ്പോള്‍, പീലാത്തോസ്‌ ജനക്കൂട്ടത്തെ തൃപ്‌തിപ്പെടുത്താന്‍ തീരുമാനിച്ചുകൊണ്ട്‌, ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചതിനുശേഷം ക്രൂശിക്കാന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയ്‌തു.”
മര്‍ക്കോസ്‌ 15 : 15

” അവര്‍ വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക”!
മര്‍ക്കോസ്‌ 15 : 13

ജനക്കൂട്ടം ഈശോയ്ക്ക് സ്തുതിപാടി, ആർത്തുവിളിച്ചു, ഹോസാന
സത്യം അറിയാമായിരുന്നിട്ടും ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി പീലാത്തോസ് വിധിക്കാനൊരുങ്ങിയപ്പോൾ ജനക്കൂട്ടം ആർത്തുവിളിച്ചു പറഞ്ഞു, അവനെ ക്രൂശിക്കുക.

🔥സത്യം അറിഞ്ഞ ഞാൻ, 🤷🏻‍♂️അവനു സ്തുതിപാടിയ ഞാൻ🤷🏻‍♀️ ജനക്കൂട്ടത്തോട് ചേർന്ന് 🥱അവനെ തള്ളിപ്പറയാൻ ഇടയാകാതിരിക്കാൻ ഈ ഹോസാന നാളിൽ പ്രാർത്ഥിക്കാം.🙏

🌹ഹോസാന തിരുന്നാളിന്റെ ആശംസകൾ നേരുന്നു.🌹

നിങ്ങൾ വിട്ടുപോയത്